തിരിച്ചറിയുക, ബുള്‍ ആന്റ് ബെയര്‍ മാര്‍ക്കറ്റുകളെ
എം.മാത്യു
ഓഹരി വിപണിയിലെ നിക്ഷേപമെന്നത് വളരെയേറെ എക്‌സൈറ്റ്‌മെന്റ് നിറഞ്ഞൊരു അനുഭവമാണ്. സെക്കന്റുകള്‍ക്കുള്ളില്‍ ട്രേഡിംഗ് സ്‌ക്രീനില്‍ മിന്നിമറയുന്ന അക്കങ്ങള്‍, അവയുടെ മുകളിലേക്കും താഴേക്കുമുള്ള പ്രയാണം എന്നിവയൊക്കെ നിക്ഷേപകരില്‍ അത്ഭുതവും ആവേശവും നിറക്കുമെന്ന് മാത്രമല്ല സമര്‍ത്ഥരായ നിക്ഷേപകര്‍ അതില്‍ നിന്നും നേട്ടമുണ്ടാക്കുകയും ചെയ്യും.
ഓഹരി വിപണിയിലെ നിക്ഷേപം തികച്ചും റിസ്‌ക്കുള്ളതാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ. എന്നാല്‍ വിപണിയെക്കുറിച്ചുള്ള വ്യക്തമായ അറിവ്, നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ഓഹരിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍, ആഗോള വിപണി ചലനങ്ങള്‍, സമ്പദ്ഘടനയിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നിക്ഷേപകര്‍ മനസ്സിലാക്കിയിരിക്കണം.
നിക്ഷേപം നടത്തുന്നതിന് മുന്‍പ് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യണം. ബുള്‍ ആന്റ് ബെയര്‍ മാര്‍ക്കറ്റുകളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുകയും വേണം. ഇത്തരത്തില്‍ വിപണി സാഹചര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് നടത്തുന്ന നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കും. അതിനാല്‍ വിപണിയിലെ രണ്ട് സുപ്രധാന ചലനങ്ങളായ ബുള്‍ ആന്റ് ബെയര്‍ മാര്‍ക്കറ്റുകളുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ബുള്‍ മാര്‍ക്കറ്റിന്റെ ലക്ഷണങ്ങള്‍
- വിപണി സൂചികകള്‍ കഴിഞ്ഞ 100 അല്ലെങ്കില്‍ 200 ദിവസത്തെ സിംപിള്‍ മൂവിംങ് ആവറേജസിന് മുകളിലാകുക
- വളര്‍ച്ചയുള്ള ഓഹരികള്‍ 52 ആഴ്ചകളിലെ ഉയര്‍ന്ന നിരക്കിലേക്കോ അല്ലെങ്കില്‍ അവയുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കോ എത്തുക
- സമ്പദ്ഘടനയുടെ യാതൊരുവിധ പോരായ്മകളും കണക്കിലെടുക്കാതെയുള്ള വിപണിയുടെ അതിശക്തമായ മുന്നേറ്റം
- മോശമായ വാര്‍ത്തകള്‍ വിപണിയിലേക്ക് എത്തിയാലും അതൊക്കെ കണക്കിലെടുത്തുകൊണ്ടു തന്നെ വിപണിയുടെ മുന്നോട്ടുള്ള കുതിപ്പ്്
- ബോണ്ടുകളില്‍ നിന്നും മറ്റും പണം വിപണിയിലേക്ക് എത്തുന്നതിനാല്‍ മുന്‍നിര ഓഹരികളുടെ വില ഉയരും
- വിപണി മുകളിലേക്ക് കുതിക്കുമ്പോഴും ഡിഫന്‍സീവായിട്ടുള്ള ഓഹരികള്‍ മോശമായ പ്രകടനം നടത്തും
- ദുര്‍ബലരായവരില്‍ നിന്നും സമര്‍ത്ഥരായ നിക്ഷേപകരിലേക്ക് പണമെത്തും
- പെട്ടെന്നുണ്ടാകുന്ന ഇടിവില്‍ പണം നഷ്ടമാകുമോയെന്ന ഭയം നിക്ഷേപകര്‍ക്കിടയില്‍ രൂപപ്പെടും
- കുറഞ്ഞ വിലയും കുറഞ്ഞ വിപണി മൂലധനവുമുള്ള പെന്നി സ്റ്റോക്കുകളുടെയും വില ഉയരും
ബെയര്‍ മാര്‍ക്കറ്റിന്റെ സൂചനകള്‍
- വിപണി സൂചികകള്‍ കഴിഞ്ഞ 100 അല്ലെങ്കില്‍ 200 ദിവസത്തെ സിംപിള്‍ മൂവിംങ് ആവറേജസിന് താഴെയാകും
- ധാരാളം ഓഹരികള്‍ അവയുടെ 52 ആഴ്ചകളിലെ ഏറ്റവും താഴ്ന്ന വിലയിലേക്ക് എത്തും
- അനുകൂലമായ വാര്‍ത്തകള്‍ ഉണ്ടായാലും അവയൊക്കെ കണക്കിലെടുത്തുകൊണ്ട് തന്നെ വിപണി താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കും
- ഓഹരികളില്‍ നിന്നും പണം പതിയെ മറ്റുള്ള ആസ്തികളായ സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ്, കമോഡിറ്റീസ് എന്നിവയിലേക്ക ഒഴുകും
- ഡിവന്‍സീവായിട്ടുള്ള ഓഹരികള്‍ മുന്നേറാന്‍ തുടങ്ങും
- പെന്നി സ്റ്റോക്കുകളുടെ എണ്ണം കുറയുകയോ അവ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുകയോ ചെയ്യും
- ട്രെയ്്ഡേഴ്‌സും നിക്ഷേപകരും വിപണിയില്‍ നിന്നും ഒഴിഞ്ഞുപോകും
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ബുള്‍ ആന്റ് ബെയര്‍ മാര്‍ക്കറ്റുകള്‍
തീയതി സെന്‍സെക്‌സ് വ്യത്യാസം ശതമാനം
(ഓഹരി വ്യാപാര രംഗത്ത് നിരവധി വര്‍ഷത്തെ അനുഭവസമ്പത്തുള്ള വിപണി നിരീക്ഷകനാണ് ലേഖകന്‍. മൊബീല്‍: 9633200329).