Begin typing your search above and press return to search.
16,400 ശതമാനം വരെ, നിക്ഷേപകന് പല മടങ്ങ് നേട്ടം നല്‍കിയ ഓഹരികളിതാ..
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിഎസ്ഇ 60,000വും നിഫ്റ്റി 18000 വും കടന്ന് ചരിത്രം കുറിച്ച് മുന്നേറുകയാണ്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും യഥാക്രമം 58 ശതമാനവും 77 ശതമാനവും നേട്ടം രേഖപ്പെടുത്തി. കോവിഡ് വ്യാപനം കുറഞ്ഞതും വാക്‌സിനേഷന്‍ വേഗത്തിലായതും കോര്‍പറേറ്റ് വരുമാനം മികച്ചു നിന്നതും വിപണി സൗഹൃദമായ കേന്ദ്ര ബജറ്റുമെല്ലാം സമീപകാലത്തെ ഓഹരി വിലയുടെ കുതിപ്പിന് കാരണമായെന്നാണ് വിലയിരുത്തല്‍.
മിക്ക മേഖലകളും നിക്ഷേപകന് നേട്ടം നല്‍കി. ഏറ്റവും മികച്ച നേട്ടം നല്‍കിയത് ബിഎസ്ഇ മെറ്റല്‍ സൂചികയാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ 112 ശതമാനം ഉയര്‍ച്ചയാണ് ഇതിനുണ്ടായത്. ബിഎസ്ഉ റിയല്‍റ്റി, പവര്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, കാപിറ്റല്‍ ഗുഡ്‌സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയവയെല്ലാം 50 നും 110 നും ഇടയില്‍ നേട്ടമുണ്ടാക്കി.
അതേസമയം 25 ശതമാനം നേട്ടമുണ്ടാക്കിയ ഹെല്‍ത്ത്‌കെയര്‍ 21 ശതമാനം നേട്ടമുണ്ടാക്കിയ എഫ്എംസിജി എന്നിവയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താരതമ്യേന കുറഞ്ഞ നേട്ടമുണ്ടാക്കിയ മേഖലകള്‍.
വന്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍
കഴിഞ്ഞ വര്‍ഷം നവംബറില്‍ 1.24 രൂപ മാത്രം വിലയുണ്ടായിരുന്ന ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സിന്റെ കഴിഞ്ഞ ദിവസത്തെ വില 205.50 രൂപയായിരുന്നു. ഏകദേശം 16472 ശതമാനം വര്‍ധന! ജെഐടിഎഫ് ഇന്‍ഫ്രാലോജിസ്റ്റിക്‌സ് (3360 ശതമാനം), സ്‌പോര്‍ട്ട് കിംഗ് ഇന്ത്യ (1745 ശതമാനം), ജിന്‍ഡാല്‍ ഫോട്ടോ ( 1637 ശതമാനം), എക്‌സ്‌പ്രോ ഇന്ത്യ (1616 ശതമാനം), ഹിന്ദുസ്ഥാന്‍ എവറസ്റ്റ് ടൂള്‍സ് (1549 ശതമാനം) തുടങ്ങിയവയാണ് ബിഎസ്ഇയില്‍ വന്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ബ്രൈറ്റ്‌കോം ഗ്രൂപ്പ്, എഎന്‍ജി ലൈഫ് സയന്‍സസ്, അവെയ്‌ലബ്്ള്‍ ഫിനാന്‍സ്, രാധേ ഡെവലപ്പേഴ്‌സ്, ഉഷ്‌ദേവ് ഇന്റര്‍നാഷണല്‍, ഹാല്‍ദര്‍ വെഞ്ചേഴ്‌സ്, ഓര്‍ക്കിഡ് ഫാര്‍മ, റിതേഷ് പ്രോപ്പര്‍ട്ടീസ്, ജേകേ എന്റര്‍പ്രൈസസ്, ഓഥം ഇന്‍വെസ്റ്റ്‌മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍, ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ്, നഹര്‍ സ്പിന്നിംഗ്, 3 ഐ ഇന്‍ഫോടെക്, ഹസൂര്‍ മള്‍ട്ടി പ്രോജക്റ്റ്,് മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ്, ജയസ്വാള്‍ നെകോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ 1000 ത്തിനും 1550 ശതമാനത്തിനും ഇടയില്‍ നേട്ടമുണ്ടാക്കിയ ഓഹരികളാണ്.
ടാറ്റ മോട്ടോഴ്‌സ് ഒരു വര്‍ഷം കൊണ്ട് 225 ശതമാനം നേട്ടം നല്‍കി. ടാറ്റ സ്റ്റീല്‍ ( 167 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (143 ശതമാനം), ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ( 120 ശതമാനം), എസ്ബിഐ ( 119 ശതമാനം), ഗ്രാസിം (105 ശതമാനം), ഒഎന്‍ജിസി ( 105 ശതമാനം) എന്നിവയും മികച്ച നേട്ടം നല്‍കിയ പ്രമുഖ ഓഹരികളാണ്.
Next Story
Videos