എക്‌സല്‍സോഫ്റ്റും ഗല്ലാര്‍ഡ് സ്റ്റീലും, ഈയാഴ്ച്ച എത്തുന്നത് രണ്ട് പുതിയ ഐപിഒകള്‍; വിശദാംശങ്ങള്‍ ഇങ്ങനെ

കഴിഞ്ഞയാഴ്ച്ച ഫിസിക്‌സ്‌വാല അടക്കം 7 ഐപിഒകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഈയാഴ്ച്ച ലിസ്റ്റ് ചെയ്യും
IPO
Image : Canva
Published on

ഇന്ത്യന്‍ ഓഹരി വിപണി വര്‍ഷാദ്യത്തിലെ മാന്ദ്യതയില്‍ നിന്ന് തിരിച്ചു വന്നതോടെ നിരവധി പുതിയ ഐപിഒകളാണ് (പ്രാഥമിക ഓഹരി വില്പന) എത്തുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഒരു ഡസനിലേറെ ഐപിഒകളാണ് വിപണിയിലേക്ക് എത്തിയത്. ഈയാഴ്ച്ചയും രണ്ട് ഐപിഒകളെത്തുന്നുണ്ട്. മെയിന്‍ബോര്‍ഡ് വിഭാഗത്തില്‍ എക്‌സല്‍സോഫ്റ്റ് ടെക്‌നോളജിസും ചെറുകിട വിഭാഗത്തില്‍ ഗല്ലാര്‍ഡ് സ്റ്റീല്‍ ഐപിഒയുമാണ് ഈയാഴ്ച്ച വരുന്നത്.

കഴിഞ്ഞയാഴ്ച്ച ഫിസിക്‌സ്‌വാല അടക്കം 7 ഐപിഒകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഈയാഴ്ച്ച ലിസ്റ്റ് ചെയ്യും. എംവീ ഫോട്ടോവോള്‍ട്ടായിക്, വര്‍ക്‌മേറ്റ്‌സ് കോര്‍2ക്ലൗഡ് മഹാമായ ലൈഫ് സയന്‍സസ് എന്നിവയാണ് നാളെ ലിസ്റ്റ് ചെയ്യുന്നത്.

എക്‌സല്‍സോഫ്റ്റ് ടെക്‌നോളജീസ്

ബുധനാഴ്ച്ചയാണ് എക്‌സല്‍സോഫ്റ്റ് ടെക്‌നോളജീസ് (Excelsoft Technologies) ഐപിഒയ്ക്ക് തുടക്കമാകുന്നത്. 21ന് അവസാനിക്കും. വിപണിയില്‍ നിന്ന് 500 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോര്‍ സെയിലിലൂടെ നിലവിലുള്ള പ്രമോട്ടര്‍മാര്‍ 320 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും. 180 കോടി രൂപയുടെ പുതിയ ഓഹരികളും ഐപിഒയിലുണ്ടാകും. പ്രൈസ് ബാന്‍ഡ് 114-120 രൂപ റേഞ്ചിലായിരിക്കും.

സമാഹരിക്കുന്ന തുകയില്‍ നിന്ന് 71 കോടി രൂപയ്ക്ക് മൈസൂരില്‍ പുതിയ ക്യാംപസ് നിര്‍മിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. നിലവിലുള്ള ഓഫീസുകളുടെ നവീകരണത്തിനും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി തുക മാറ്റിവയ്ക്കും.

ഗല്ലാര്‍ഡ് സ്റ്റീല്‍

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായ കമ്പനിയാണ് ഗല്ലാര്‍ഡ് സ്റ്റീല്‍ (Gallard Steel). നവംബര്‍ 19നാണ് ഐപിഒ. 21ന് ഐപിഒ ക്ലോസ് ചെയ്യും. 142-150 ഇടയിലായിരിക്കും പ്രൈസ് ബാന്‍ഡ്. 26ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.

37.5 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ ഉണ്ടായിരിക്കുന്നതല്ല. നിലവിലുള്ള നിര്‍മാണ യൂണിറ്റുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഓഫീസ് നിര്‍മാണത്തിനുമായാണ് സമാഹരിക്കുന്ന തുക ഉപയോഗിക്കുക. 2025 സാമ്പത്തിക വര്‍ഷം ആറുകോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇത് 3.2 കോടി രൂപയായിരുന്നു. വരുമാനം മുന്‍വര്‍ഷത്തെ 26.8 കോടി രൂപയില്‍ നിന്ന് 53.3 കോടി രൂപയായി ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com