Begin typing your search above and press return to search.
200 ദശലക്ഷം ഡോളര്‍ ഫണ്ട് നേടി അപ്‌സ്റ്റോക്‌സ്
ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്റ്റാര്‍ട്ടപ്പായ അപ്‌സ്റ്റോക്‌സില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപക കമ്പനി ടൈഗര്‍ ഗ്ലോബല്‍. ഇതോടെ കമ്പനിയുടെ മൂല്യം 3.5 ശതകോടി ഡോളറായി. പുതിയ നിക്ഷേപത്തോടെ കമ്പനിയില്‍ 30 ശതമാനം ഓഹരികള്‍ ഗ്ലോബല്‍ ടൈഗറിന്റേതായി.
മൂല്യത്തില്‍ ഗ്രോ (3 ശതകോടി ഡോളര്‍), സെരോധ (2ശതകോടി ഡോളര്‍) എന്നിവയെ മറികടക്കാനും അപ്‌സ്റ്റോക്‌സിന് സാധിച്ചു. രത്തന്‍ ടാറ്റയും നിക്ഷേപം നടത്തിയിരിക്കുന്ന അപ്‌സ്റ്റോക്‌സിന്റെ ഉപയോക്താക്കളുടെ എണ്ണം അടുത്തിടെ മൂന്നു മടങ്ങായി വര്‍ധിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 20 ലക്ഷം ഉപയോക്താക്കളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഏഴുപത് ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്.
രവികുമാര്‍, കവിത സുബ്രഹ്മണ്യന്‍, ശ്രീനി വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ അപ്‌സ്റ്റോക്‌സ് 2019 സാമ്പത്തിക വർഷം13.06 കോടി രൂപ ലാഭം നേടിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ആയപ്പോള്‍ 38 കോടി രൂപ നഷ്ടമുണ്ടാക്കി.
Next Story
Videos