അഞ്ചു ദിവസം തുടര്‍ച്ചയായി ഇടിഞ്ഞു, ഒടുവില്‍ 8 % നേട്ടം! അര്‍ബന്‍ കമ്പനി ഓഹരികളുടെ കുതിപ്പിന് പിന്നിലെന്ത്?

ലോക്ക്ഇന്‍ പീരിയഡ് അവസാനിക്കുന്നതോടെ ഏകദേശം 4.15 കോടി ഓഹരികള്‍ വില്പനയ്ക്ക് യോഗ്യമാകും. മൊത്തം ഓഹരികളുടെ മൂന്ന് ശതമാനം, അതായത് 651 കോടി രൂപ വരുമിത്
urban company
Published on

ഈ വര്‍ഷത്തെ ഏറ്റവും ഹിറ്റ് ലിസ്റ്റിംഗുകളിലൊന്നായിരുന്നു അര്‍ബന്‍ കമ്പനിയുടേത് (Urban Company). ഹോംസര്‍വീസ് പ്രൊവൈഡറായ കമ്പനിയുടെ ഇഷ്യു വില 103 രൂപയായിരുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതാകട്ടെ 162.25 രൂപയ്ക്കും. 57.5 ശതമാനത്തിന്റെ വര്‍ധന. ഐപിഒയില്‍ 145 ഓഹരികളുടെ ഒരു ലോട്ട് ലഭിച്ചവര്‍ക്ക് ലിസ്റ്റിംഗ് ദിവസം വിറ്റതു വഴി 23,526 രൂപയാണ് ലാഭം കിട്ടിയത്.

എന്നാല്‍ കഴിഞ്ഞ കുറച്ചു സെഷനുകളിലായി അര്‍ബന്‍ കമ്പനി ഓഹരികള്‍ക്ക് തിരിച്ചടിയായിരുന്നു. അഞ്ചു സെഷനുകളിലായി 11 ശതമാനം ഇടിവാണ് ഓഹരികള്‍ക്ക് നേരിടേണ്ടി വന്നത്. ഒരുഘട്ടത്തില്‍ ലിസ്റ്റിംഗ് വിലയേക്കാള്‍ താഴെ പോകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരികള്‍. ഇന്ന് (ഒക്ടോബര്‍ 15) ഒരുഘട്ടത്തില്‍ 8 ശതമാനത്തോളം ഓഹരിവില കയറി.

ലോക്ക്ഇന്‍ പീരിയഡ് അവസാനിക്കുന്നു

ഓഹരിയുടമകളുടെ ഒരു മാസത്തെ ലോക്ക്ഇന്‍ പീരിയഡ് നാളെ അവസാനിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഓഹരിവില കുതിച്ചുയര്‍ന്നതെന്നത് ശ്രദ്ധേയമാണ്. ലോക്ക്ഇന്‍ പീരിയഡ് അവസാനിക്കുന്നതോടെ ഏകദേശം 4.15 കോടി ഓഹരികള്‍ വില്പനയ്ക്ക് യോഗ്യമാകും. മൊത്തം ഓഹരികളുടെ മൂന്ന് ശതമാനം, അതായത് 651 കോടി രൂപ വരുമിത്.

ഡിമാന്‍ഡ് ഉയരുന്നത് ഓഹരിവിലയിലും പ്രതിഫലിക്കും. സാധാരണഗതിയില്‍ ലോക്ക്ഇന്‍ പീരിയഡ് അവസാനിക്കുന്ന സമയത്ത് കമ്പനിയുടെ പ്രകടനം മികച്ചതാണെങ്കില്‍ ഓഹരി വില ഉയരാനും മറിച്ചാണെങ്കില്‍ താഴാനുമാണ് സാധ്യത.

2014ല്‍ അര്‍ബന്‍ക്ലാപ്പ് (Urbanclap) എന്ന പേരിലാണ് കമ്പനി ആരംഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഹോംസര്‍വീസുകള്‍ നല്കുന്ന കമ്പനിയാണിത്. ഈ സാമ്പത്തികവര്‍ഷം 239.7 കോടി രൂപയുടെ ലാഭം നേടാന്‍ കമ്പനിക്ക് സാധിച്ചു. തൊട്ടു മുന്‍ സാമ്പത്തികവര്‍ഷം 92.7 കോടി രൂപ നഷ്ടത്തില്‍ നിന്നായിരുന്നു ഈ തിരിച്ചുവരവ്. 2024ലെ 828 കോടി രൂപയില്‍ നിന്ന് വരുമാനം 1,144.4 കോടി രൂപയായി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു.

Urban Company shares rebound 8% after five-day fall, driven by strong financial performance and pre-lock-in period optimism

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com