Begin typing your search above and press return to search.
വിപണിയില്‍ 15 ശതമാനം ഉയര്‍ച്ചയോടെ ലിസ്റ്റ് ചെയ്ത് വെറണ്ട ലേണിംഗ് സൊല്യൂഷന്‍സ്
ചാഞ്ചാട്ടത്തിനിടയിലും 15 ശതമാനം പ്രീമിയത്തില്‍ ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച് എഡ്‌ടെക് കമ്പനിയായ വെറണ്ട ലേണിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ്. ഇഷ്യൂ വിലയായ 137 രൂപയ്‌ക്കെതിരെ, 157 രൂപയിലാണ് ഈ കമ്പനിയുടെ ഓഹരി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. ഇത് ഓരോ ഇക്വിറ്റി ഷെയറിലും 20 രൂപയുടെ (14.60 ശതമാനം) നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്‌ടെക് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന ക്വാട്ട 10.76 മടങ്ങാണ് സബ്‌സക്രൈബ് ചെയ്തത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് വിഭാഗം 2.02 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപനേതര നിക്ഷേപകരുടെ ഭാഗം 3.87 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. 200 കോടി രൂപയുടെ ഐപിഒയില്‍ 130-137 രൂപയായിരുന്നു ഒരു ഓഹരിക്ക് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരുന്നത്.
Veranda Race Learning Solutions, Veranda XL Learning Solutions, Veranda IAS Learning Solutions, Brain4ce Education Solutions (E Education Solutions) എന്നീ നാല് അനുബന്ധ സ്ഥാപനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കുമായി വിവിധ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഹൈബ്രിഡ് കോഴ്‌സുകളാണ് വെറണ്ട നല്‍കുന്നത്.
Next Story
Videos