ഓഹരി നിക്ഷേപകനായ വിജയ് കേഡിയയ്ക്ക് മള്‍ട്ടി ബാഗര്‍ നേട്ടം നല്‍കി എട്ട് ഓഹരികള്‍

രാജ്യത്ത പ്രമുഖ ഓഹരി വിപണി നിക്ഷേപകനാണ് വിജയ് കേഡിയ. അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയും നിക്ഷേപ നീക്കങ്ങളും കേരളത്തിലെയടക്കം നിക്ഷേപകര്‍ സശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കനുസരിച്ച് 13 കമ്പനികളിലായി 1,318 കോടി രൂപയാണ് വിജയ് കേഡിയയുടെ നിക്ഷേപം.

ഒരു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള കമ്പനികളെ കുറിച്ചുള്ള വിവരങ്ങളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമാക്കാറുള്ളത്. ഇതില്‍ താഴെ നിക്ഷേപമുള്ള കമ്പനികള്‍ വേറെ കാണാം. അത് ഒഴിച്ചുള്ള നിക്ഷേപമാണ് മേല്‍പറഞ്ഞത്. കേഡിയ സെക്യൂരിറ്റീസ് എന്ന സ്ഥാപനം വഴിയും നിരവധി കമ്പനികളില്‍ വിജയ് കേഡിയ നിക്ഷേപം നടത്തുന്നുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഇതുവരെ അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള ഈ 13 ഓഹരികളില്‍ എട്ട് ഓഹരികള്‍ 100 ശതമാനത്തലധികം നേട്ടമാണ് നല്‍കിയത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

പട്ടേല്‍ എന്‍ജിനീയറിംഗ്
ഇന്‍ഫ്രാസ്ട്രക്ച്ര്‍, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പട്ടേല്‍ എന്‍ജിനീയറിംഗില്‍ 1.68ശതമാനം ഓഹരിയാണുള്ളത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതു വരെ ഓഹരി നല്‍കിയത് 369 ശതമാനം നേട്ടം. നിലവില്‍ 70 രൂപയാണ് ഓഹരി വില. ഇതനുസരിച്ച് വിജയ് കേഡിയയുടെ നിക്ഷേപ മൂല്യം 91 കോടി രൂപ.
ഒ.എം ഇന്‍ഫ്ര
ആര്‍ക്കിടെക്ച്ര്‍, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായ
.എം ഇന്‍ഫ്രയിലെ വിജയ് കേഡിയയുടെ ഓഹരി വിഹിതം 2.56 ശതമാനമാണ്. ഈ ഓഹരിയിലെ നിക്ഷേപത്തിലൂടെ നടപ്പു വര്‍ഷം ലഭിച്ച നേട്ടം 344 ശതമാനം. നിലവില്‍ 139 രൂപയാണ് ഓഹരിയുടെ വില. ഇതുപ്രകാരം വിജയ് കേഡിയയുടെ നിക്ഷേപ മൂല്യം 34 കോടി രൂപയാണ്.
ന്യൂലാന്‍ഡ് ലബോറട്ടറീസ്
ആക്റ്റീവ് ഫാര്‍മ സ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ് നല്‍കുന്ന കമ്പനിയായ ന്യൂ ലാന്‍ഡ് ലബോറട്ടറീസില്‍ 1.25 ശതമാനം ഓഹരിയാണുള്ളത്. ഓഹരിയുടെ ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 244 ശതമാനം. ഇപ്പോഴത്തെ വില 6,195 രൂപ. ഇതുപ്രകാരം വിജയ് കേഡിയയുടെ ഈ ഓഹരിയിലെ നിക്ഷേപ മൂല്യം 99 കോടി രൂപ.
ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കോംപണന്റ്‌സ്
വാഹനമേഖലയ്ക്കായുള്ള ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് ടാര്‍ബ്രോസ് ഓട്ടോമോട്ടീവ്. കമ്പനിയില്‍ 1.01 ശതമാനം ഓഹരിയാണ് വിജയ് കേഡിയയ്ക്കുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഓഹരിയുടെ നേട്ടം 233 രൂപ. നിലവില്‍ 273 രൂപയാണ് ഓഹരി വില. നിലവിലെ വിജയ്‌കേഡിയയുടെ നിക്ഷേപ മൂല്യം 17 കോടി രൂപ.
എലെകോണ്‍ എന്‍ജിനീയറിംഗ് കമ്പനി
ഈ എന്‍ജിനീയറിംഗ് കമ്പനിയില്‍ 1.47 ശതമാനം ഓഹരികള്‍ വിജയ് സ്വന്തമാക്കിയിട്ടുണ്ട്. ഓഹരിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ നേട്ടം 179 ശതമാനം. ഇതുവഴി കേഡിയയുടെ നിക്ഷേപ മൂല്യം 176 കോടി രൂപയായി.
ഇന്നവേറ്റേഴ്സ് ഫകേഡ് സിസ്റ്റംസ്
ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റാളേഷന്‍ എന്നിവയ്ക്കുള്ള ഉത്പന്നങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഇന്നവേറ്റേഴ്‌സ് ഫകേഡ് സിസ്റ്റംസ്. കമ്പനിയില്‍ 10.66 ശതമാനം ഓഹരിയുണ്ട് വിജയ്ക്ക്. ഓഹരിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതു വരെയുള്ള നേട്ടം 171 ശതമാനം. ഓഹരിയുടെ നിലവിലെ വില 223 രൂപ. ഇതു പ്രകാരം വിജയ് കേഡിയയുടെ ഓഹരിയിലെ നിക്ഷേപ മൂല്യം 45 കോടി രൂപ.
പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ്
കമ്പനിയില്‍ 1.16 ശതമാനം ഓഹരിയാണ് വിജയ്ക്കുള്ളത്. ഫെബ്രുവരി അഞ്ച് വരെ ഓഹരി നല്‍കി നേട്ടം 142 ശതമാനമാണ്. നിലവില്‍ 231 രൂപയാണ് ഓഹരി വില. ഇതുപ്രകാരം വിജയ് കേഡിയയുടെ
നി
ക്ഷേപ മൂല്യം 25 കോടി രൂപ.
റെപ്രോ ഇന്ത്യ
പബ്ലീഷര്‍മാര്‍, റീറ്റെയ്‌ലര്‍മാര്‍, എഡ്യുക്കേറ്റേഴ്‌സ്, ഇ-ബുക്ക് റീഡേഴ്‌സ് എന്നിവര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് റെപ്രോ ഇന്ത്യ. നിലിവില്‍ 6.34 ശതമാനം ഓഹരികള്‍ വിജയ് കേഡിയയ്ക്ക് ഈ കമ്പനിയിലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ നേട്ടം 134 ശതമാനം. നിലവില്‍ 837 രൂപയാണ് വില. ഇതനുസരിച്ച് മൊത്തം നിക്ഷേപ മൂല്യം 76 കോടി രൂപ വരും.

ഫെബ്രുവരി 22ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് ആന്‍ഡ് അവാർഡ് നൈറ്റ് 2024ല്‍ മുഖ്യ പ്രഭാഷകരില്‍ ഒരാളാണ് വിജയ് കേഡിയ. ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം സമ്മിറ്റിലുണ്ടാകും. https://www.dhanambfsisummit.com/

Related Articles
Next Story
Videos
Share it