വോഡഫോൺ ഐഡിയ ഓഹരി വില ഉയരുന്നു, 13% മുന്നേറ്റം, കാരണമിതാണ്

17 മുൻഗണനാ സർക്കിളുകളിൽ മറ്റ് എതിരാളികൾക്ക് ഒപ്പമെത്തുന്ന രീതിയിൽ 4ജി ശൃംഖല ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്
Vodafone Idea, Vi
Image : myvi.in/vodafone-idea and Canvacanva
Published on

പ്രതിസന്ധിയിലായിരുന്ന ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ (Vi) ഓഹരി വില ബി.എസ്.ഇ യിൽ (BSE) 13 ശതമാനം വർദ്ധിച്ച് 11.36 രൂപയിലെത്തി. കമ്പനി പ്രഖ്യാപിച്ച 45,000 കോടി രൂപയുടെ ബൃഹത്തായ പുനരുദ്ധാരണ പദ്ധതിയാണ് ഈ പെട്ടെന്നുള്ള മുന്നേറ്റത്തിന് പ്രധാന കാരണം.

കാരണങ്ങൾ

• നിക്ഷേപ പദ്ധതി: ടെലികോം ശൃംഖല വിപുലീകരണത്തിനും (Network deployment) വിപണനത്തിനുമായി 45,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിൽ വലിയൊരു ഭാഗം അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ ചെലവഴിക്കും.

• വരുമാന ലക്ഷ്യങ്ങൾ: സാമ്പത്തിക വർഷം 2026 മുതൽ 2029 വരെയുള്ള കാലയളവിൽ വരുമാനത്തിൽ രണ്ടക്ക വളർച്ച നേടുമെന്നും 'ക്യാഷ് എബിറ്റാ' (EBITDA) മൂന്നിരട്ടിയായി വർദ്ധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പോസ്റ്റ്‌പെയ്ഡ് വരിക്കാരെ വർദ്ധിപ്പിക്കും

17 മുൻഗണനാ സർക്കിളുകളിൽ മറ്റ് എതിരാളികൾക്ക് ഒപ്പമെത്തുന്ന രീതിയിൽ 4ജി ശൃംഖല ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ ഉപഭോക്താക്കളെ 2ജി യിൽ നിന്ന് 4ജി, 5ജി സേവനങ്ങളിലേക്ക് മാറ്റുന്നതിനും പോസ്റ്റ്‌പെയ്ഡ് വരിക്കാരെ വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകും. 87,700 കോടി രൂപയുടെ എ.ജി.ആർ (AGR) കുടിശ്ശികയ്ക്ക് സർക്കാർ 10 വർഷത്തെ മൊറട്ടോറിയം അനുവദിച്ചത് കമ്പനിക്ക് വലിയ ആശ്വാസമായി. അതേസമയം സ്പെക്ട്രം പേയ്‌മെന്റുകൾ പുനരാരംഭിക്കുന്ന 2029 സാമ്പത്തിക വർഷം കമ്പനിക്ക് നിർണയകമായിരിക്കുമെന്നാണ് കരുതുന്നത്.

Vodafone Idea shares jump 13% on ₹45,000 crore revival plan and growth targets.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com