ഉയർന്ന നിലയിൽ നിന്ന് 20% ഇടിഞ്ഞു, എന്താണ് വി.ഐ ഓഹരികള്‍ക്ക് സംഭവിക്കുന്നത്?

കുടിശ്ശിക തുക പുനർനിർണയിക്കുന്നതിനും പലിശയും പിഴയും ഒഴിവാക്കുന്നത് പരിശോധിക്കുന്നതിനുമായി ടെലികോം വകുപ്പ് ഒരു കമ്മിറ്റി രൂപീകരിക്കും
Vodafone Idea, Vi
Image : myvi.in/vodafone-idea and Canvacanva
Published on

കേന്ദ്ര മന്ത്രിസഭ എജിആർ കുടിശ്ശിക പാക്കേജ് അംഗീകരിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ വോഡഫോൺ ഐഡിയ ഓഹരികൾ ദിവസത്തെ ഉയർന്ന നിലവാരത്തിൽ നിന്ന് ഏകദേശം 20 ശതമാനം ഇടിഞ്ഞു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 6 ശതമാനത്തിലധികം ഉയർന്ന് 52 ആഴ്ചയിലെ പുതിയ റെക്കോർഡായ 12.8 രൂപയിലെത്തിയ ഓഹരികൾ പിന്നീട് 10.25 രൂപയിലേക്ക് താഴുകയായിരുന്നു. തുടര്‍ന്ന് 10.67 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. വൊഡാഫോണ്‍ ഐഡിയയുടെ കുടിശ്ശികയില്‍ നല്ലൊരു പങ്ക് ഉപേക്ഷിക്കുമെന്ന പ്രതീക്ഷകള്‍ തെറ്റിയതാണ് ഓഹരി ഇടിയാനുളള കാരണം.

87,695 കോടി രൂപയുടെ എജിആർ (Adjusted Gross Revenue) കുടിശ്ശികയ്ക്ക് അഞ്ച് വർഷത്തെ മൊറട്ടോറിയം (തിരിച്ചടവ് കാലാവധി നീട്ടൽ) നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതാണ് വിപണിയെ സ്വാധീനിച്ചത്. ഈ നടപടി പ്രകാരം കുടിശ്ശികയുടെ പേയ്മെന്റ് 2032 മുതൽ 2041 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് പുനഃക്രമീകരിച്ചതായും സിഎൻബിസി ആവാസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, കുടിശ്ശിക തുക പുനർനിർണയിക്കുന്നതിനും പലിശയും പിഴയും ഒഴിവാക്കുന്നത് പരിശോധിക്കുന്നതിനുമായി ടെലികോം വകുപ്പ് ഒരു കമ്മിറ്റി രൂപീകരിക്കും.

വൻ കടബാധ്യത നേരിടുന്ന വോഡഫോൺ ഐഡിയയുടെ നിലനിൽപ്പിന് ഈ പാക്കേജ് നിർണായകമാണെങ്കിലും, വാർത്തകൾക്ക് പിന്നാലെ നടന്ന ലാഭമെടുപ്പ് ഓഹരി വിലയെ പെട്ടെന്ന് താഴേക്ക് നയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വിലയിൽ 16 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Vodafone Idea stock sees sharp 20% drop after initial rally as investors book profits post-AGR relief news.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com