ഇപ്പോള്‍ പരിഗണിക്കാം ഈ ഫാര്‍മ ഓഹരികള്‍, 25 % വരെ ഓഹരി വില ഉയരാം

ഇന്ത്യന്‍ ഫാര്‍മ വ്യവസായം അസൂയാവഹമായ വളര്‍ച്ച നേടി യൂറോപ്പ്, അമേരിക്കന്‍ വിപണിയില്‍ ശക്തമാവുകയാണെന്ന് ഐ.സി.ആര്‍.എ റേറ്റിംഗ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രൂപയുടെ മൂല്യ ഇടിവ് കയറ്റുമതി വരുമാനം ഉയരാന്‍ സഹായിച്ചിട്ടുണ്ട്. വിവിധ കമ്പനികളെ ഏറ്റെടുത്തും ഇന്ത്യന്‍ കമ്പനികള്‍ മുന്നേറുകയാണ്.

2022 -23 മാര്‍ച്ച് പാദത്തില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ച മൂന്ന് ഫാര്‍മ ഓഹരികള്‍ പരിചയപ്പെടാം. നിക്ഷേപകര്‍ക്ക് ഈ ഓഹരികളില്‍ നിന്ന് 5 മുതല്‍ 25 ശതമാനം വരെ ആദായം നേടാന്‍ സാധിച്ചേക്കും.
1. സൈഡസ് ലൈഫ് സയന്‍സസ് (Zydus Lifesciences Ltd): 2022 -23 മാര്‍ച്ച് പാദത്തില്‍ വരുമാനം 32 ശതമാനം വര്‍ധിച്ച് 5,010
കോടി രൂപയായി. അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ വില്‍പ്പന നടത്തിയും ആഭ്യന്തര വിപണനം മെച്ചപ്പെടുത്തിയും വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. മൊത്തം മാര്‍ജിന്‍ 5 ശതമാനം വര്‍ധിച്ച് 65 ശതമാനമായി. ഗവേഷണ വികസനത്തിനായി 350 കോടി രൂപ ചെലവഴിച്ചു (32 ശതമാനം വര്‍ധന). എട്ട് പുതിയ ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കി. 28 എണ്ണം പുറത്തിറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. അറ്റാദായം 125.9 ശതമാനം വര്‍ധിച്ച് 897.9 കോടി രൂപയായി. 2023 -24 ല്‍ മാര്‍ജിന്‍ 1.5 ശതമാനം വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇരട്ട അക്ക വളര്‍ച്ചയും അമേരിക്കന്‍ വിപണിയില്‍ ഉയര്‍ന്ന ഒറ്റ അക്ക വളര്‍ച്ചയും നേടുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക (accumulate)
ലക്ഷ്യ വില - 520 രൂപ
നിലവില്‍ വില - 494 രൂപ.
Stock Recommendation by Prabhudas Lilladher.
2. സ്‌നോഫി ഇന്ത്യ (Sanofi India): ഈ കമ്പനിയുടെ 2023 അദ്യ പാദത്തിലെ വരുമാനം 4.2 ശതമാനം വര്‍ധിച്ച് 736.5 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 1 ശതമാനം വര്‍ധിച്ച് 58.6 ശതമാനമായി. കമ്പനിയുടെ കണ്‍സ്യൂമര്‍ ബിസിനസ് വേര്‍പ്പെടുത്തി സ്‌നോഫി ഇന്ത്യ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ പ്രത്യേകം കമ്പനിയാക്കി. ഇതിലൂടെ ഓഹരി ഉടമകള്‍ക്ക് നേട്ടം ഉണ്ടാകുമെന്ന് കരുതുന്നു. അടുത്ത രണ്ടു വര്‍ഷം അറ്റാദായത്തില്‍ 13.9 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലാന്റ്റെസ് എന്ന പ്രമേഹ മരുന്നിനെ അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് ഈ മരുന്നിന്റെ വില 21 ശതമാനം കുറയാന്‍ സാധ്യത ഉണ്ട്. ഇത് വില്‍പ്പന വര്‍ധിപ്പിച്ചേക്കാം. എന്നാല്‍ വരുമാന വളര്‍ച്ചയില്‍ 5 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നു. ഹൃദ്രോഗ മരുന്നുകള്‍, ന്യുറോളജി മരുന്നുകള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവയില്‍ വരുമാന വളര്‍ച്ച നേടിയേക്കും. അലര്‍ജി മരുന്നായ അലഗ്ര (80 % വിപണി വിഹിതം), പ്രമേഹ മരുന്നായ അമാരില്‍ എം, വേദന സംഹാരിയായ കോമ്പി ഫ്‌ലാം (55 % വിപണി വിഹിതം) എന്നിവ തുടര്‍ന്നും ആദായം നേടി കൊടുക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 7500 രൂപ
നിലവില്‍ വില- 6298 രൂപ
Stock Recommendation by Sharekhan by BNP Paribas.
3. എറിസ് ലൈഫ് സയന്‍സസ് (Eris Lifesciences Ltd): 2022 ല്‍ ഓക്ക്‌നെറ്റ് എന്ന കമ്പനി ഏറ്റെടുത്തതോടെ ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിപണിയില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു. ഇതിലൂടെ 67 കോടി രൂപ വരുമാനം ലഭിച്ചു. ഈ കമ്പനിയുടെ ആഭ്യന്തര ബിസിനസ് മാതൃ കമ്പനിയില്‍ ( എറിസ് ലൈഫ് സയന്‍സസ്) ലയിപ്പിക്കും.
പ്രമേഹ മരുന്നുകള്‍, ന്യുറോ മരുന്നുകള്‍, ഹൃദ്രോഗത്തിനെ ചെറുക്കാനുള്ള മരുന്നുകള്‍ എന്നിവയുടെ വിപണിയിലും വളര്‍ച്ച ഉണ്ടായിട്ടുണ്ട്. പ്രവര്‍ത്തന മാര്‍ജിന്‍ 2.29 ശതമാനം കുറഞ്ഞ് 29.5 ശതമാനമായി. ഓക്ക്‌നെറ്റ് കമ്പനി ഏറ്റെടുക്കല്‍ കാരണം ചെലവുകള്‍ വര്‍ധിച്ചതാണ് മാര്‍ജിന്‍ കുറയാന്‍ കാരണമായത്. അടുത്തിടെ ഡോ റെഡ്ഡിസ്, ഗ്ലെന്‍ മാര്‍ക്ക് എന്നി കമ്പനികളുടെ ബ്രാന്‍ഡുകള്‍ ഏറ്റെടുത്തത് വരുമാനം വര്‍ധിക്കാന്‍ സഹായകമായി. അറ്റ കടം 770 കോടി രൂപ. 2023 -24 ല്‍ കടം 400 കോടി രൂപ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 780 രൂപ
നിലവില്‍ വില - 620 രൂപ
Stock Recommendation by Prabhudas Lilladher

(Equity investing is subject to market risk. Always do your own research before Investing)

Related Articles

Next Story

Videos

Share it