റിയല്‍ എസ്റ്റേറ്റ് വില്‍പ്പന വര്‍ധിക്കുന്നു, ഈ ഓഹരികള്‍ മുന്നേറാം

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2022-23ല്‍ ഫ്ളാറ്റുകളുടെ വിറ്റുവരവില്‍ 8-12% വളര്‍ച്ച കൈവരിച്ചു. 2023-24ല്‍ 14-16% വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് ഐ.സി.ആര്‍.എ റേറ്റിംഗ്സ് സൂചിപ്പിക്കുന്നു. വലിയ ഏഴു നഗരങ്ങളില്‍ ആഡംബര ഭവനങ്ങള്‍, മധ്യ വിഭാഗത്തില്‍പ്പെട്ട ഫ്‌ളാറ്റുകള്‍ എന്നിവയ്‌ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടു പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ സാധ്യതകള്‍ നോക്കാം:

1. ശോഭ ലിമിറ്റഡ് (Sobha Ltd): ബംഗളൂരും കേരളത്തിലും വില്‍പ്പന വര്‍ധിച്ചതിന്റെ പിന്‍ബലത്തില്‍ 2023-24 ജൂണ്‍ പാദത്തില്‍ 1.39 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഫ്ളാറ്റുകളുടെ ബുക്കിംഗ് നടന്നു. മൊത്തം 1,470 കോടി രൂപ ലഭിച്ചു. ഒരു ചതുരശ്ര അടിക്ക് റെക്കോര്‍ഡ് 10,506 രൂപ നിരക്കില്‍ ലഭിച്ചു. 2023-24ല്‍ 7-8 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. ആദ്യ പാദത്തില്‍ മൊത്തം വില്‍പ്പനയുടെ 60% ബാംഗ്ലൂരില്‍ നിന്നായിരുന്നു. കേരളത്തില്‍ വില്‍പ്പന മൂല്യം
ത്രൈമാസ അടിസ്ഥാനത്തില്‍
55% വര്‍ധിച്ചു. 2023-24ല്‍ ബുക്കിംഗ് 15-20% വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയിലെ മറീന വണ്‍, തൃശൂരില്‍ മെട്രോപോളിസ് എന്നി പദ്ധതികളില്‍ കേരളത്തില്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ സഹായിച്ചു. അറ്റ കടം 700 കോടി രൂപ കുറയ്ക്കാന്‍ സാധിച്ചു. നിലവില്‍ 1,640 കോടി രൂപയായി. വരും വര്‍ഷങ്ങളില്‍ കടം കുറയ്ക്കുന്നത് എളുപ്പമാകില്ല. ഗുരുഗ്രാമില്‍ ഒരു ദശലക്ഷം ചതുരശ്ര അടിയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും.
ഉപഭോക്തൃ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വലിയ ഭവനങ്ങളും ആഡംബര ഫ്‌ളാറ്റുകളും കൂടുതല്‍ നിര്‍മിക്കുകയാണ്. ഒരു കോടി രൂപക്ക് മുകളില്‍ ഉള്ള ഫ്‌ളാറ്റുകള്‍ക്ക് വില്‍പ്പന പൊതുവെ വര്‍ധിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -891 രൂപ
നിലവില്‍- 576 രൂപ
Stock Recommendation by ICICI Securities.
2. ഒബ്‌റോയ് റിയാലിറ്റി (Oberoi Realty): 2022 -23ല്‍ പ്രീ സെയില്‍സ് ബുക്കിംഗ് 31% വര്‍ധിച്ച് 5,100 കോടി രൂപയായി. 2023-24 ല്‍ മൊത്തം പ്രീ സെയില്‍സ് ബുക്കിംഗ് വരുമാനം 6,500 കോടി രൂപയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീ സെയില്‍സ് ബുക്കിംഗ് എന്നാല്‍ ഫ്‌ളാറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള ബുക്കിംഗ്. 2022-23ല്‍ 1.67 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വില്‍പ്പന നടന്നു. മുംബൈയില്‍ ഭവന ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. താനെയില്‍ 8 ഏക്കര്‍ സ്ഥലം പുതിയ പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇത് കൂടാതെ മെയ് മാസം മറ്റൊരു 6.3 ഏക്കര്‍ സ്ഥലം വാങ്ങി. പൊക്രാന്‍ റോഡില്‍ 60 ഏക്കര്‍ ലാന്‍ഡ് ബാങ്ക് കൈവശം ഉണ്ട്. മുംബൈയില്‍ സ്‌കൈ സിറ്റി പദ്ധതിയില്‍ പുതിയ ടവര്‍ നിര്‍മിച്ചു.
2022-23ല്‍ ചതുരശ്ര അടിക്ക് 20,057 രൂപ നിരക്കില്‍ കമ്പനിക്ക് വില്‍പ്പനയില്‍ നിന്ന് ലഭിച്ചു. (മുന്‍ വര്‍ഷം ലഭിച്ചത് ചതുരശ്ര അടിക്ക് 18,512 രൂപ ).മുംബൈയില്‍ പുതിയ മെട്രോ റയില്‍, തീരദേശ പാത, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഭവന ഡിമാന്‍ഡ് വര്‍ധിപ്പിക്കും. പുതിയ ഭൂമി വാങ്ങി ബിസിനസ് സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക(Buy)
ലക്ഷ്യ വില -1,158 രൂപ
നിലവില്‍- 1,021 രൂപ
Stock Recommendation by HDFC Securities.

(Equity investing is subject to market risk. Always do your own research before Investing)

Related Articles

Next Story

Videos

Share it