1. ശോഭ ലിമിറ്റഡ് (Sobha Ltd): ഒമാനില്‍ വസിക്കുന്ന പ്രമുഖ പ്രവാസി മലയാളി വ്യവസായിയായ പി.എന്‍.സി മേനോന്‍ ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ (Sobha Ltd) 2023-24 ജൂണ്‍ പാദത്തില്‍ 1464.7 കോടി രൂപയുടെ റെക്കോഡ് വരുമാനം നേടി. മൊത്തം 13.9 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 907 വീടുകള്‍ വിറ്റു. ജൂണ്‍ പാദത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിച്ചില്ല. മെച്ചപ്പെട്ട വില നിര്‍ണയവും വിവിധ തരം ഫ്‌ളാറ്റുകള്‍ വില്‍ക്കുന്നത് വഴി 6% കൂടുതല്‍ വരുമാനം ലഭിച്ചു. ചതുരശ്ര അടിക്ക് 10,223 രൂപ ലഭിച്ചു (26.1% വാര്‍ഷിക വര്‍ധന).
മൊത്തം വിറ്റതില്‍ 16% കേരളത്തില്‍ നിന്നായിരുന്നു. കൊച്ചിയിലെ മറീന വണ്‍ നേട്ടത്തിന് സഹായിച്ചു. 59.7%
ബംഗളുരു പദ്ധതികളില്‍ നിന്നാണ് ലഭിച്ചത്. 50 ലക്ഷം ചതുരശ്ര അടിയുള്ള ഭവനങ്ങള്‍ വില്‍ക്കാനുണ്ട്. 150 ലക്ഷം ചതുരശ്ര അടിയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനുണ്ട്. ശോഭ നിയോപോലിസ് എന്ന പുതിയ പദ്ധതിക്ക്
ബംഗളുരുവില്‍ തുടക്കം കുറിച്ചു. 1611 മുതല്‍ 2481 ചതുരശ്ര അടിയുള്ള 3-4 ബെഡ്റൂം ഫ്‌ളാറ്റുകള്‍ക്ക് ചതുരശ്ര അടിക്ക് 12,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ത്രൈമാസ വിറ്റുവരവ് 1,720 കോടി രൂപയില്‍ നിന്ന് 2,000 കോടി രൂപയായി വര്‍ധിക്കുമെന്ന് കരുതുന്നു. പ്രീ സെയില്‍സ് (പദ്ധതി ആരംഭിക്കുന്നതിന് മുന്‍പുള്ള വില്‍പ്പന) വര്‍ധിച്ചത് കൊണ്ട് 2022-23ല്‍ 1,050 കോടി രൂപയുടെ ഫ്രീ ക്യാഷ്
ഫ്‌ളോ നേടാന്‍ സാധിച്ചു. മറ്റു ബില്‍ഡര്‍മാരെ അപേക്ഷിച്ചു ഫ്‌ളാറ്റുകള്‍ പ്രീമിയം നിരക്കില്‍ വില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. 2023-24ല്‍ പ്രീ സെയില്‍സ് വരുമാനം 8,000 കോടി രൂപ, തുടര്‍ന്നുള്ള വര്‍ഷം 9,500 കോടി രൂപ എന്നിങ്ങനെ ലഭിക്കാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1024 രൂപ
നിലവില്‍ വില - 711.65 രൂപ
വിപണി മൂല്യം - 2,564 കോടി രൂപ
Stock Recommendation by HDFC Securities.
2.അരവിന്ദ് സ്മാര്‍ട്ട് സ്പേസസ് (Arvind Smart Spaces): ലാല്‍ഭായ് ഗ്രൂപ്പിന് കീഴില്‍ 2008ല്‍ ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് അരവിന്ദ് സ്മാര്‍ട്ട് സ്പേസസ്. തെക്കേ അഹമ്മദാബാദില്‍ ആരംഭിച്ച പുതിയ പദ്ധതിയായ അരവിന്ദ്
അപ്‌ലാന്‍ഡില്‍ 40 ലക്ഷം ചതുരശ്ര അടി പ്രീ ലോഞ്ച് വില്‍പ്പനയില്‍ 300 കോടി രൂപ നേടാന്‍ സാധിച്ചു. ഗോള്‍ഫ് കോര്‍ട്ടുകള്‍ ഉള്ള ആഡംബര ഭവന പദ്ധതിയാണ് അരവിന്ദ്
അപ്‌ലാന്‍ഡ്. 2019ല്‍ അരവിന്ദ് ഗ്രേറ്റ് ലാന്‍ഡ്സ് എന്ന പദ്ധതിക്ക് എച്ച്.ഡി.എഫ്.സി ക്യാപിറ്റല്‍
അഡൈ്വസേഴ്‌സ്
250 കോടി രൂപ നല്‍കിയത് പൂര്‍ണമായും മടക്കി നല്‍കാന്‍ സാധി
ച്ചു. അതില്‍ നിന്ന് 400 കോടി രൂപ വരുമാനം ലഭിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കിയത്. ജൂണ്‍ പാദത്തില്‍ വിറ്റുവരവ് 14% വര്‍ധിച്ചു -135 കോടി രൂപ.
ത്രൈമാസ കളക്ഷന്‍ 54% വര്‍ധിച്ച് 204 കോടി രൂപയായി. തെക്കേ അഹമ്മദാബാദില്‍ 704 ഏക്കറില്‍ രണ്ടു പദ്ധതികള്‍ നടപ്പാക്കുന്നത് 2,300 കോടി രൂപ വരുമാനം നേടിക്കൊടുക്കും.
ബംഗളുരു, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളില്‍ നിന്ന് ബുക്കിംഗ് വരുമാനം 135 കോടി രൂപ ലഭിച്ചു. അറ്റ കടം 57 കോടി രൂപ കുറച്ചുകൊണ്ട് പ്രവര്‍ത്തന ക്യാഷ്
ഫ്‌ളോ 111 കോടി രൂപയായി. 36 കോടി രൂപ ബിസിനസ് വികസിപ്പിക്കുന്നതിനായി ചെലവായി. നിലവില്‍ 175 ലക്ഷം ചതുരശ്ര അടിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നു. 375
ലക്ഷം ചതുരശ്ര അടിയില്‍ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 502 രൂപ
നിലവില്‍ വില - 344.40 രൂപ
വിപണി മൂല്യം - 1,560 കോടി രൂപ
Stock Recommendation by Yes Securities.
3.സ്റ്റവ് ക്രാഫ്റ്റ് (Stove Kraft Ltd): പിജിയണ്‍, ഗില്‍മാ, ബ്ലാക്ക് + ഡെക്കര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള ഗൃഹോപകരണ കമ്പനിയാണ് സ്റ്റവ് ക്രാഫ്റ്റ്. 2023-24ല്‍ വരുമാനത്തില്‍ 8.2 ശതമാനവും (297.7 കോടി രൂപ), മൊത്തം ലാഭത്തില്‍ 21.4 ശതമാനവും വര്‍ധന നേടി. മൂന്നും നാലും പാദങ്ങളില്‍ ഉത്സവ കാല ഡിമാന്‍ഡ്
വര്‍ധിക്കുമെന്നത് കൊണ്ട് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന് വേണ്ടി കമ്പനി ഉടമസ്ഥതയില്‍ ഉള്ള
25 പ്രത്യേക ഔട്ട്‌ലറ്റുകള്‍ തെക്കേ ഇന്ത്യയില്‍ ആരംഭിച്ചു. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 77 ആയി. 90% സ്റ്റോറുകളും ബ്രേക്ക് ഈവന്‍ എത്തി (ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ). സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കുപ്പികള്‍, ഇലക്ട്രിക്ക് കെറ്റില്‍, റൈസ് കുക്കര്‍ തുടങ്ങിയ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. നികുതിക്കും പലിശക്കും മുന്‍പുള്ള ലാഭം (EBITDA) 24 കോടി രൂപ. EBITDA മാര്‍ജിന്‍ 8% (മുന്‍ പാദത്തെ അപേക്ഷി
ച്ച് 5.6% വര്‍ധന).മൊത്തം മാര്‍ജിന്‍ 37 ശതമാനം നേടാന്‍ സാധിച്ചു. 25 കോടി രൂപയുടെ മൂലധന ചെലവില്‍ സംഭരണശാല, കാസ്റ്റ് ഇരുമ്പ് ഉത്പാദന കേന്ദ്രം, റീറ്റെയ്ല്‍ വികസനം എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -930 രൂപ
നിലവില്‍ - 569.40 രൂപ
വിപണി മൂല്യം - 1,880 കോടി രൂപ
Stock Recommendation by Equirus Wealth.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)