ഫാർമ, നിർമാണം, ഓട്ടോ മേഖലയിൽ ആദായം നേടാവുന്ന 3 ഓഹരികൾ

മെയ് മാസത്തിൽ ഇന്ത്യൻ ഫാർമ വിപണി 10% വളർച്ച കൈവരിച്ചു. 2023 -24 ൽ 2 മുതൽ 4% വരെ വിൽപ്പന വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം ഫാർമ വിപണിയുടെ വിറ്റുവരവിന്റെ 57.2% വിഹിതം ലിസ്റ്റഡ് കമ്പനികളുടേതാണ്. ഓട്ടോമൊബൈൽ വിപണിയുടെ വളർച്ച കോവിഡിന് മുൻപുള്ള വർഷത്തെ അപേക്ഷിച്ച് 2% വളർച്ച കുറഞ്ഞെങ്കിലും 10% വാർഷിക കൈവരിക്കാൻ സാധിച്ചു. തുടർന്നും മികച്ച വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നത് നിർമാണ മേഖലയിലെ കമ്പനികൾക്ക് കൂടുതൽ വരുമാനം ലഭിക്കാൻ അവസരം ലഭിക്കുകയാണ്. ഈ അനുകൂല സാഹചര്യത്തിൽ ഓട്ടോ, ഫാർമ, നിർമാണ മേഖലയിൽ മികച്ച വളർച്ചാ സാധ്യതയുള്ള 3 ഓഹരികൾ നോക്കാം:

1. പി.എൻ.സി ഇൻഫ്രാ ടെക്ക് ലിമിറ്റഡ് (PNC Infratech Ltd)
ഹൈവേ, പാലങ്ങൾ, ഫ്‌ളൈ ഓവർ, വിമാനത്താവള റൺ വേ, വൈദ്യുതി വിതരണ പദ്ധതികൾ തുടങ്ങിയവ നിർമിച്ച് നൽകുന്ന പ്രമുഖ കമ്പനിയാണ് പി.എൻ.സി ഇൻഫ്രാ ടെക്ക്.
2022 -23 ൽ വിറ്റുവരവ് 12% വർധിച്ച് 7,061 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള വരുമാനം (EBITDA) 21.2% വർധിച്ച് 954 കോടി രൂപയായി. അറ്റാദായം 36.6% വർധിച്ച് 612 കോടി രൂപയായി. 2022 -23 ൽ മൊത്തം 4,900 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. നിലവിൽ 20,530 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 2023 -24 ൽ 10,000 -12,000 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 13.5% ലാഭം നേടാൻ കഴിയുമെന്ന് കരുതുന്നു. മൊത്തം പ്രോജക്ടുകളിൽ 62% റോഡ് നിർമാണ പദ്ധതികളാണ്. ജീവനക്കാരുടെ ചെലവുകൾ 4% കുറഞ്ഞു, മറ്റ് ചെലവുകൾ 38% കുറഞ്ഞു. കൂടുതൽ ഓർഡറുകൾ, ചെലവ് ചുരുക്കൽ നടപടികൾ, മെച്ചപ്പെട്ട പദ്ധതി നിർവഹണം എന്നിവയുടെ പിൻബലത്തിൽ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (buy)
ലക്ഷ്യ വില -382 രൂപ
നിലവിൽ വില - 336 രൂപ
Stock Recommendation by Geojit Financial Services.
2. സൺ ഫാർമസ്യുട്ടിക്കൽ ഇൻഡസ്ട്രീസ് (Sun Pharmaceutical Industries)
പ്രമുഖ ഔഷധ നിർമാണ കമ്പനിയായ സൺ ഫാർമ 2022 -23 ൽ 13.5% അധിക വരുമാനം നേടി -43885.7 കോടി രൂപ. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള ലാഭം 9.53% വർധിച്ച് 1,2757.9 കോടി രൂപയായി. അറ്റാദായം 3.6% വർധിച്ച് 8,940.6 കോടി രൂപയായി. അമേരിക്കൻ വിപണിയിൽ മരുന്നുകൾക്ക് ഡിമാൻഡ് വർധിക്കുന്നുണ്ട്. 2023 ജനുവരിയിൽ അമേരിക്കയിലെ ഔഷധ കമ്പനിയായ കൺസെർട്ട് ഫാർമസ്യുട്ടിക്കൽസ് ഏറ്റെടുക്കാനുള്ള ധാരണ യായതായി പ്രഖ്യാപിച്ചു. മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന ചർമ്മ രോഗത്തെ ചെറുക്കാനുള്ള മരുന്ന് വികസിപ്പിച്ച കമ്പനിയാണ് കൺസേർട്ട്. നിലവിൽ ആ ഔഷധത്തിന്റെ 12 മില്ലി ഗ്രാം പുറത്തിറക്കുന്നത് അധികാരികൾ തടഞ്ഞെങ്കിലും 8 മില്ലി ഗ്രാം ഉള്ള മരുന്ന് പുറത്തിറക്കാൻ ശ്രമിക്കുകയാണ്. 12 മില്ലിയിൽ ഉള്ള നിയന്ത്രണം എടുത്തുകളയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 1,000 പുതിയ പ്രതിനിധികളെ നിയോഗിച്ച് കൊണ്ട് സ്പെഷ്യാലിറ്റി മരുന്നുകളുടെ വിപണനം മെച്ചപ്പെടുത്താൻ കഴിയും. മൊത്തം മെഡിക്കൽ പ്രതിനിധികളുടെ എണ്ണം 12,000 കടന്നു. ഗവേഷണ വികസന പരിപാടികൾക്ക് ഊന്നൽ നൽകുന്നത് കമ്പനിയുടെ ദീർഘകാല വളർച്ചയെ സഹായിക്കും. 2023 -24 ൽ മൊത്തം വരുമാനത്തിൻറ്റെ 8% വരെ ഗവേഷണത്തിനാണ് നീക്കിവെക്കുന്നത്. ഹരിയാനയിലെ മൊഹാലിയിൽ മരുന്ന് ഉത്‌പാദന കേന്ദ്രം അമേരിക്കൻ ഔഷധ അധികാരികൾ നിഷ്‌കർഷിക്കുന്ന നിലവാരത്തിലേക്ക് ഉയർത്താൻ കൂടുതൽ ചെലവ് ഉണ്ടാകും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1217 രൂപ
നിലവിൽ വില - 992.95 രൂപ
Stock Recommendation by Nirmal Bang Research.
3.അശോക് ലെയ്ലാൻഡ് (Ashok Leyland Ltd)
ട്രക്കുകൾ, ബസുകൾ, ചെറു വാണിജ്യ വാഹനങ്ങൾ എന്നിവ നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് അശോക് ലെയ്ലാൻഡ്. 2023 -24 ൽ വരുമാനത്തിൽ സർവകാല റെക്കോർഡ് കൈവരിച്ചു -36,144 കോടി രൂപ (67 % വാർഷിക വളർച്ച). ഇടത്തരം ഹെവി വാണിജ്യ വാഹനങ്ങളിലൂടെ വിപണി വിഹിതം 4.7% വർധിച്ചു 31.8% ആയി. വിപണന ശൃംഖല മെച്ചപ്പെടുത്തിയും പുതിയ വാഹനങ്ങൾ പുറത്തിറക്കിയും വിപണി വിഹിതം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. 2023 -24 ൽ വാണിജ്യ വാഹനങ്ങളുടെ ഡിമാൻഡ് 2019 നെ ക്കാൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങുന്നത് വർധിക്കുമെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്, വൈദ്യുത വാഹനങ്ങൾ, സി.എൻ.ജി എന്നി വിഭാഗത്തിൽ കൂടുതൽ വളർച്ച സാധ്യത ഉണ്ട്. നിലവിൽ 243 കോടി രൂപ ക്യാഷ് മിച്ചം ഉണ്ട്. വരും വർഷങ്ങളിൽ ചെലവ് കുറച്ചും മാർജിൻ മെച്ചപ്പെടുത്തിയും മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -215 രൂപ
നിലവിൽ വില - 164 രൂപ
Stock Recommendation by Prabhudas Lilladher.

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it