സ്മോൾ ഫിനാന്‍സ് ബാങ്കുകളില്‍ പ്രതീക്ഷ ഉയരുന്നു, പരിഗണിക്കാവുന്ന 3 ഓഹരികള്‍

വാണിജ്യ ബാങ്കുകളുടെ വായ്പ, നിക്ഷേപ വളര്‍ച്ച 2023-24ല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വായ്പയില്‍ 14% വളര്‍ച്ചയുണ്ടായേക്കാം. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ വളര്‍ച്ചയില്‍ മുന്നിട്ട് നില്‍ക്കും. സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ സമ്മിശ്ര പ്രകടനമാകും കാഴ്ച്ച വെക്കുക. അറ്റ പലിശ മാര്‍ജിന്‍ വളര്‍ച്ച മിതപ്പെടുമെന്ന് മോട്ടിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ വളര്‍ച്ചാ സാധ്യതയുള്ള 3 സ്മോൾ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ നോക്കാം:

1. ഇക്വിറ്റാസ് സ്മോൾ ഫിനാന്‍സ് ബാങ്ക് (Equitas Small Finance Bank)

വായ്പാ വളര്‍ച്ച 37.1%, അറ്റാദായം 70.2% എന്നിങ്ങനെ വര്‍ധിച്ചു. മറ്റു വരുമാനവും വായ്പ ചെലവുകളും കുറഞ്ഞു. അറ്റ പലിശ മാര്‍ജിന്‍ 26% വര്‍ധിച്ചു. പലിശ വര്‍ധിച്ചത് വഴി വായ്പ ചെലവ് 0.25% വര്‍ധിച്ച് 7.5 ശതമാനമാകും. മൈക്രോ ഫിനാന്‍സ് ബിസിനസില്‍ 42%, വാഹന വായ്പ 38%, ചെറുകിട ബിസിനസ് വായ്പകള്‍ 32% വര്‍ധിച്ചത് ശുഭ സൂചകമാണ്. വായ്പയില്‍ 25-30% വളര്‍ച്ച പ്രതീക്ഷിക്കുന്നു. അഫോര്‍ഡബിള്‍ ഹൗസിംഗ് വിഭാഗം ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയില്‍ എത്തും (break even). 160 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ ആസ്തി പുനര്‍നിര്‍മാണ കമ്പനിക്ക് (asset reconstruction company) കൈമാറി. കടങ്ങള്‍ നിഷ്‌ക്രിയ ആസ്തിയിലേക്ക് പോകുന്നതില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. മൂലധന പര്യപ്തത അനുപാതം 21.3%. പ്രവര്‍ത്തന ചെലവ് 24% വര്‍ധിച്ചു. ഉപഭോക്തൃ ആപ്പ്, പുതിയ വായ്പ വിതരണ സംവിധാനം നടപ്പാക്കിയത് കൊണ്ടാണ് ചെലവ് വര്‍ധിച്ചത്. മൊത്തം പ്രവര്‍ത്തന ചെലവിന്റെ 55% ജീവനക്കാരുടെ ചെലവുകളാണ്. ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടകം എന്നി സംസ്ഥാനങ്ങളില്‍ ചെറുകിട ബിസിനസ് വായ്പയില്‍ വളര്‍ച്ച ഉണ്ട്. മൈക്രോ ഫിനാന്‍സ് വിഭാഗത്തിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. 444 ദിവസത്തെ പുതിയ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത് ബാങ്കിന് നേട്ടമായി. ബാങ്കിന്റെ 85% വായ്പകളും സ്ഥിര പലിശ നിരക്കിലാണ് അനുവദിച്ചത്. വായ്പ-നിക്ഷേപ അനുപാതം 94.55%. ഇതില്‍ കുറവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ശാഖ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് ബിസിനസ് വളര്‍ച്ചയെ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 121 രൂപ
നിലവില്‍ - 100.45 രൂപ
Stock Recommendation by Nirmal Bang Research.
2. ഉജ്ജീവന്‍ സ്മോൾ ഫിനാന്‍സ് ബാങ്ക് (Ujjivan Small Finance Bank)
2023-24 സെപ്റ്റംബര്‍ പാദത്തില്‍ ഡിപ്പോസിറ്റുകള്‍ 43% വര്‍ധിച്ച് 29,134 കോടി രൂപയായി. ദേശിയ തലത്തില്‍ പുതിയ ബ്രാന്‍ഡ് പ്രമോഷന്‍ സംഘടിപ്പിച്ചത് നേട്ടമായി. കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 27% വര്‍ധിച്ച് 7,006 കോടി രൂപയായി. വായ്പ അനുവദിച്ചത് 27% വര്‍ധിച്ച് 26,600 കോടി രൂപയായി. വായ്പ വിതരണത്തില്‍ 18% വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 2.2%. ഉജ്ജീവന്‍ ബാങ്കും എസ്.എം.സി ഗ്ലോബലും ഓണ്‍ലൈന്‍ ട്രേഡിംഗിന് തന്ത്രപരമായ പങ്കാളിത്തത്തിനുള്ള ധാരണയായിട്ടുണ്ട്. ഈ പങ്കാളിത്തത്തിലൂടെ ഉജ്ജീവന്‍ ഉപഭോക്താക്കള്‍ക്ക് ട്രേഡിംഗ്, ഡീമാറ്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ അനായാസം സാധിക്കും. മൊത്തം 4,000 കോടി രൂപ വായ്പയില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് വിഭാഗത്തിൽ 69% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കളക്ഷന്‍ കാര്യക്ഷമത 99% കൈവരിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില - 62 രൂപ
നിലവില്‍ - 57.56 രൂപ
Stock Recommendation by LKP Securities.
3.എ.യു സ്മോൾ ഫിനാന്‍സ് ബാങ്ക് (AU Small Finance Bank)
2023 -24 സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 18% വര്‍ധിച്ച് 404 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റ പലിശ വരുമാനം 20.3% വര്‍ധിച്ച് 1302.8 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ ശക്തിപെടുത്താനായി സ്വദേശ് ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഇത് ബിസിനസ് വളര്‍ച്ചക്ക് സഹായകരമാകും. പ്രവര്‍ത്തന ചെലവ് വര്‍ധിക്കും. അറ്റാദായത്തില്‍ 2022-23 മുതല്‍ 2024-25 കാലയളവില്‍ 29% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂണ്‍ പാദത്തില്‍ ഫണ്ട് ചെലവുകള്‍ 0.29% വര്‍ധിച്ചിരുന്നു-6.58%. 2023 -24ല്‍ 60 പുതിയ ശാഖകള്‍ ആരംഭിച്ച് ബിസിനസ് വളര്‍ച്ച കൈവരിക്കാനാണ് ശ്രമം. ഓട്ടോമേഷന്‍, ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. വിസ, ഒറക്കിള്‍, സയില്‍സ് ഫോഴ്സ് തുടങ്ങി പ്രമുഖ ടെക്നോളജി കമ്പനികളുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
ക്രെഡിറ്റ് ചെലവുകള്‍ നിയന്ത്രിച്ചും നൂതന സാങ്കേതിക സേവനങ്ങള്‍ നടപ്പാക്കിയും എ.യു ബാങ്ക് വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ചെറുകിട കര്‍ഷകര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലും വളര്‍ച്ചയുണ്ട്. മാര്‍ജിനില്‍ കുറവ് ഉണ്ടാകാന്‍ സാധ്യത, ഫണ്ട് ചെലവുകള്‍, ചെലവ് വരുമാന അനുപാതം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 825 രൂപ
നിലവില്‍ - 699.70 രൂപ
Stock Recommendation by Motilal Oswal Financial Services

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it