ഡിസംബര്‍ പാദത്തില്‍ കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ച മിതപ്പെട്ടു, ഇപ്പോള്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍

2023-24 ഡിസംബര്‍ പാദത്തില്‍ ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുടെ വരുമാന വളര്‍ച്ച മിതപ്പെട്ടതായി ക്രിസില്‍ റേറ്റിംഗ്സ്. 8-10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചെങ്കിലും സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് 1.5 ശതമാനം വരെ കുറഞ്ഞു. നിര്‍മാണ മേഖലയില്‍ 5-7 ശതമാനം വരുമാന വളര്‍ച്ച സിമന്റ് കമ്പനികള്‍ക്ക് നേട്ടമായി. ബാങ്കിംഗ് രംഗത്ത് അറ്റ പലിശ മാര്‍ജിനില്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് ഐ.സി.ആ.ര്‍.എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. ബാങ്ക് വായ്പയില്‍ 2024-25ല്‍ 12-13 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തികളിലും അറ്റ നിഷ്‌ക്രിയ ആസ്തികളിലും കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, റീറ്റെയ്ല്‍ എന്നീ വിഭാഗങ്ങളില്‍ 18-20 ശതമാനം വരുമാന വളര്‍ച്ച ഡിസംബര്‍ പാദത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ നിന്ന് പരിഗണിക്കാവുന്ന 4 ഓഹരികള്‍ നോക്കാം.

അള്‍ട്രാ ടെക്ക് സിമന്റ് (Ultratech Cement Ltd): ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള അള്‍ട്രാ ടെക്ക് സിമന്റ് ഡിസംബര്‍ വില്‍പ്പനയില്‍ 5 ശതമാനം വര്‍ധന രേഖപ്പെടുത്തി. ശേഷി വിനിയോഗം 77 ശതമാനമാണ്. അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധനയോടെ 1,777 കോടി രൂപയായി (68% വാര്‍ഷിക വളര്‍ച്ച). ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ജനുവരി 27ന് നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വിലയായ 8,100 രൂപ മറികടന്ന് ഡിസംബര്‍ 29ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 10,522.65 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് ലാഭമെടുപ്പ് മൂലം വില കുറഞ്ഞു. ഡിസംബര്‍, ജനുവരി മാസത്തില്‍ സിമന്റ് വിലയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 2023-24 മാര്‍ച്ച് പാദത്തില്‍ സിമന്റ് ഡിമാന്‍ഡ് 8-9 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു (മുന്‍ വര്‍ഷ വളര്‍ച്ച 3-4%). കേശോറാം സിമന്റ്‌സിനെ ഏറ്റെടുക്കുന്നതോടെ (2024 ഏപ്രിലില്‍ ലയനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു) മൊത്തം ആഭ്യന്തര ഉത്പാദന ശേഷി 19 കോടി ടണ്ണായി ഉയരും. 2.19 കോടി ടണ്‍ കൂടി
ത്പാദന ശേഷി വര്‍ധിപ്പിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 2024-25ല്‍ മൂലധന ചെലവ് 9,000 കോടി രൂപ, 2025-26 ല്‍ ലക്ഷ്യമിടുന്നത് 70,00 കോടി രൂപ. ജാര്‍ഖണ്ഡില്‍ ഗ്രൈന്‍ഡിംഗ് യൂണിറ്റ് ഏറ്റെടുത്തു. ഹരിത ഊര്‍ജം ഉപയോഗപ്പെടുത്തുന്നത് 21 ശതമാനത്തില്‍ നിന്ന് 24.1 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 11,844 രൂപ
നിലവില്‍ വില - 10,025 രൂപ
Stock Recommendation by IDBI Capital.

അവന്യു സൂപ്പര്‍മാര്‍ട്‌സ് (Avenue Supermarkets Ltd): ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഡി-മാര്‍ട്ടിന്റെ മാതൃകമ്പനിയാണ് അവന്യൂ സൂപ്പര്‍മാര്‍ട്‌സ്. ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, പലചരക്കുകള്‍, തുണിത്തരങ്ങള്‍ എന്നിവയും വില്‍ക്കുന്നുണ്ട്. മൊത്തം കടകളുടെ വിസ്തൃതി 142 ലക്ഷം ചതുരശ്ര അടി. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 17 ശതമാനം വര്‍ധിച്ചു. എന്നാല്‍ മൊത്തം മാര്‍ജിന്‍ 14.2 ശതമാനമായി കുറഞ്ഞു (നേരത്തെ 14.3%). മാര്‍ജിന്‍ കൂടുതല്‍ ഉള്ള ഉത്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞതും പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതുമാണ് കാരണം. പലചരക്കുകള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വില്‍പന കുറഞ്ഞു. ദീപാവലിക്ക് ശേഷം കച്ചവടം മെച്ചപ്പെട്ടതായി കമ്പനി അറിയിച്ചു. 2034-24ല്‍ മാര്‍ജിന്‍ കുറയുമെങ്കിലും 2024-25ല്‍ മാര്‍ജിന്‍ മെച്ചപ്പെടും. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്ന് പാദങ്ങളിലായി 17 പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയതായി തുറന്നത് 90 എണ്ണം. കട രഹിതമായ ശക്തമായ ബാലന്‍സ് ഷീറ്റുള്ള, അതിവേഗം വികസിക്കുന്ന കമ്പനിയാണ് അവന്യൂ സൂപ്പര്‍മാര്‍ട്‌സ്. മികച്ച പ്രവര്‍ത്തന ക്ഷമത കൈവരിച്ച കമ്പനിക്ക് ഇനിയും സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 4300 രൂപ
നിലവില്‍ വില- 3680 രൂപ
Stock Recommendation by Geojit Financial Services.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (Indusind Bank): 2023-24 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടര്‍ന്നും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഏപ്രില്‍ 26ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Yes Securities). അന്നത്തെ ലക്ഷ്യ വിലയായ 1,410 രൂപ ഭേദിച്ച് 2024 ജനുവരി 15ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1694.35 രൂപയിലെത്തി. തുടര്‍ന്നു ലാഭമെടുപ്പില്‍ വില കുറഞ്ഞു.
അറ്റാദായം 17 ശതമാനം വര്‍ധിച്ച് 2,300 കോടി രൂപയായി, വായ്പയില്‍ 20 ശതമാനം വളര്‍ച്ച കൈവരിച്ചു. ഡിപ്പോസിറ്റുകളില്‍ 13.45 വര്‍ധന ഉണ്ടായി. കോര്‍പ്പറേറ്റ് വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയിലേക്ക് പോകുന്നത് വര്‍ധിച്ചു. മൊത്തം, അറ്റ നിഷ്‌ക്രിയ ആസ്തികളുടെ വളര്‍ച്ചയില്‍ മാറ്റമില്ല. അറ്റ പലിശ വരുമാനം 18 ശതമാനം വര്‍ധിച്ച് 5,290 കോടി രൂപയായി. മൈക്രോ ഫിനാന്‍സ് ബിസിനസ് പാദ അടിസ്ഥാനത്തില്‍ 4.1 ശതമാനം വളര്‍ച്ച നേടി. അടുത്ത രണ്ടു വര്‍ഷത്തില്‍ ചെലവ് വരുമാന അനുപാതം 41-43 ശതമാനത്തില്‍ നിലനിറുത്താന്‍ സാധിക്കും. വായ്പ വിതരണത്തില്‍
2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 18 മുതല്‍ 23 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2023-24 മുതല്‍ 2025-26 കാലയളവില്‍ ലാഭത്തില്‍ 21% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. ഓഹരിയില്‍ നിന്നുള്ള നേട്ടം 2024-25ല്‍ 16.2 ശതമാനം കൈവരിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1,900 രൂപ
നിലവില്‍ വില- 1537.50 രൂപ
Stock Recommendation by Motilal Oswal Investment Services.
ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് (Jindal Stainless Ltd): വില്‍പ്പനയില്‍ 9.4 ശതമാനം വര്‍ധന ഉണ്ടായി. മൊത്തം വിറ്റത് 5,12,000 ടണ്‍. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ ലഭിക്കുന്നത് കൊണ്ട് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വില്‍പ്പനയില്‍ 15 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും. 2023-24ല്‍ മൊത്തം മൂലധന ചെലവ് 300 കോടി രൂപയില്‍ നിന്ന് 360 കോടി രൂപയായി വര്‍ധിപ്പിച്ചു. യൂറോപ്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച മെച്ചപ്പെടുന്ന സാഹചര്യത്തില്‍ കയറ്റുമതി മെച്ചപ്പെടും. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് ശക്തമായത് കൊണ്ട് നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ആദായം (EBITDA) ഡിസംബര്‍ പാദത്തില്‍ 8 ശതമാനം വര്‍ധിച്ചു. അറ്റാദായം 19 ശതമാനം ഉയര്‍ന്നു. 2024-25ല്‍ ഡെക്കറേറ്റീവ് ഗ്രേഡ് ട്യൂബുകളുടെ ഉത്പാദനം 2024-25ല്‍ ആദ്യപകുതിയില്‍ ആരംഭിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യ വില - 660 രൂപ
നിലവില്‍ വില- 575.90 രൂപ
Stock Recommendation by Prabhudas Lilladher.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles

Next Story

Videos

Share it