1. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (Krishna Institute of Medical Sciences): ദക്ഷിണേന്ത്യയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുതിയ പദ്ധതികള്‍ നടപ്പാക്കി ബിസിനസ് വികസിപ്പിക്കുകയാണ്. ബംഗളൂരുവില്‍ പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്ന ഒരു സൊസൈറ്റി ആരംഭിക്കുന്ന 350 കിടക്കകളുള്ള ആശുപത്രിയും സ്ഥലവും വാടകയ്ക്ക് എടുത്ത്, ആശുപത്രി നടത്താനുള്ള കരാറില്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഒപ്പുവെച്ചു. മുംബൈയിലെ താനെയില്‍ 290 കിടക്കകളുള്ള ആശുപത്രി വാങ്ങാനും സ്ഥലം വാടകയ്ക്ക് എടുക്കാനും തീരുമാനമായി. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 മാര്‍ച്ച് 21ന്
ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Prabhudas Lilladher). അന്നത്തെ ലക്ഷ്യ വിലയായ 1,660 രൂപ മറികടന്ന് 2024 ഫെബ്രുവരി 29ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 2,357 രൂപയില്‍ ഓഹരി എത്തി. തുടര്‍ന്ന് വിലയിടിവ് ഉണ്ടായി. 2023-24 മാര്‍ച്ച് പാദത്തില്‍ ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ യഥാക്രമം 2.9 ശതമാനം, 7.9 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. ഒരു രോഗിയില്‍ നിന്നുള്ള ശരാശരി വരുമാനം 7.5 ശതമാനം വര്‍ധിച്ചു. ഒരു കിടക്കയില്‍ നിന്നുള്ള ശരാശരി വരുമാനം 12.1 ശതമാനം വര്‍ധിച്ച് 34,270 രൂപയായി.
നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 2.6 ശതമാനം കുറഞ്ഞു. പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും ഒറ്റ തവണ പുതുക്കി പണിയാനുള്ള ചെലവ് 10 കോടി നേരിടേണ്ടി വന്നതുമാണ് ആദായം ഇടിയാനിടയാക്കിയത്. EBITDA മാര്‍ജിന്‍ 28.3 ശതമാനത്തില്‍ നിന്ന് 25.1 ശതമാനമായി. താനെയില്‍ സ്ഥാപിക്കുന്ന ആശുപത്രി 2024-25 അവസാന പാദത്തില്‍ പൂര്‍ത്തിയാകും. അതിനായി 500 കോടി രൂപ ചെലവാകും. സ്വന്തം ഫണ്ടും വായ്പയും എടുത്താണ് പണി പൂര്‍ത്തിയാക്കുന്നത്. 2023-24ല്‍ കടം 500 കോടി വര്‍ധിച്ചു. അതില്‍ 140 കോടി ബാംഗളൂരു ആശുപത്രി വികസനത്തിനും ബാക്കി താനെ, നാഷിക്, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ വിനിയോഗിക്കും. 2024-25ല്‍ മൊത്തം 1,100 കിടക്കകള്‍ കൂടി സ്ഥാപിക്കുന്നതോടെ കമ്പനിയുടെ വരുമാന വളര്‍ച്ച വര്‍ധിക്കും. പുതിയ നഗരങ്ങളിലേക്ക് ആസൂത്രിതമായി ബിസിനസ് വികസിപ്പിക്കുന്നത് കമ്പനിക്ക് നേട്ടമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 2,164 രൂപ
നിലവില്‍ വില- 1,901 രൂപ
Stock Recommendation by Geojit Financial Services.
2. ഡാബര്‍ ഇന്ത്യ ലിമിറ്റഡ് (Dabur India Ltd): പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ 2023-24ലെ ഏകീകൃത വരുമാനം ഇന്ത്യന്‍ രൂപയില്‍ 7.6 ശതമാനം വര്‍ധിച്ചു. സ്ഥിരമായ കറന്‍സിയില്‍ അന്താരാഷ്ട്ര ബിസിനസ് 16.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തന മാര്‍ജിന്‍ 19.4 ശതമാനമായി. ഗ്രാമീണ മേഖലയില്‍ ബിസിനസ് വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷത്തിൽ സാധാരണ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ഉപഭോക്തൃ ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിയാന്‍ സഹായിക്കും. ഗ്രാമീണ മേഖലയില്‍ ഡാബര്‍ ഇന്ത്യ കൂടുതല്‍ ശക്തമാവുകയാണ്. 22,000 പുതിയ ഗ്രാമങ്ങളില്‍ വിപണി വികസിപ്പിക്കാന്‍ സാധിച്ചു. ആരോഗ്യ പരിപാലന വിഭാഗത്തില്‍ പുതിയ ബിസിനസ് തലവനെ നിയമിച്ചത് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 10.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കരുതുന്നു. ഡാബര്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നുണ്ട്. നിലവില്‍ 79 ലക്ഷം റീറ്റെയ്ല്‍ കേന്ദ്രങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. അടുത്ത രണ്ടു വര്‍ഷത്തില്‍ മൊത്തം മാര്‍ജിന്‍ 1.5 ശതമാനം വര്‍ധിച്ച് 49.5 ശതമാനമാകും. ആരോഗ്യ പരിപാലന വിഭാഗത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തില്‍ 7.6 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം വാങ്ങുക (Buy)
ലക്ഷ്യ വില- 700 രൂപ
നിലവില്‍ വില- 612.60 രൂപ
Stock Recommendation by Nirmal Bang Research
3. ഗാര്‍വെയര്‍ ടെക്‌നിക്കല്‍ ഫൈബേഴ്സ് (Garware Technical Fibres): മത്സ്യബന്ധനം, കായികം, പ്രതിരോധം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയ മേഖലകള്‍ക്ക് വലകളും ജിയോ ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളും നല്‍കുന്ന കമ്പനിയാണ് ഗാര്‍വെയര്‍ ടെക്‌നിക്കല്‍ ഫൈബേര്‍സ്. മത്സ്യകൃഷിക്ക് വേണ്ട കൂടുകള്‍, പ്രാണിവലകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
ആഗോള തലത്തില്‍ 75 രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നുണ്ട്. കായിക രംഗത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി നടത്തുന്ന സ്ഥാപനമാണ് ഗാര്‍വെയര്‍. മത്സ്യബന്ധന വലകളുടെ വിപണിയില്‍ 65 ശതമാനം വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. 2023-24 മാര്‍ച്ച് പാദത്തില്‍ 1368.80 കോടി രൂപ വരുമാനവും 208.18 കോടി രൂപ ആദായവും നേടി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില -4550 രൂപ
നിലവില്‍ വില- 4075.55 രൂപ
Stock Recommendation by Capstocks & Securities.
4. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് (Sun Pharma): ഡെര്‍മറ്റോളജി, ഒപ്താല്‍മോളജി, ഓങ്കോ-ഡെര്‍മറ്റോളജി വിഭാഗത്തില്‍ പുതിയ ഔഷധങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ മരുന്ന് കമ്പനിയായ സണ്‍ ഫാര്‍മ. ജീനോമിക്ക് അനാലിസിസ് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന സ്വകാര്യ കമ്പനിയെ 33 കോടി രൂപക്ക് ഏറ്റെടുത്തു. ബ്രാന്‍ഡഡ് ജനറിക്‌സ് (പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകള്‍) വിപണിയില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ മാര്‍ജിന്‍ 0.90 ശതമാനം വര്‍ധിച്ച് 79.8 ശതമാനമായി. 2024-25ല്‍ വരുമാനത്തില്‍ ഉയര്‍ന്ന ഒറ്റയക്ക വളര്‍ച്ച നേടാന്‍ സാധിക്കും. മൊത്തം വിറ്റുവരവിന്റെ 8-10 ശതമാനം ഗവേഷണ വികസനത്തിന് ചെലവഴിക്കും. അമേരിക്കന്‍ വിപണിയില്‍ പുതിയ ഔഷധങ്ങള്‍ പുറത്തിറക്കും. സ്‌പെഷ്യാലിറ്റി, ജനറിക്‌സ് മരുന്നുകളുടെ പിന്‍ബലത്തില്‍ അമേരിക്കന്‍ വിപണയില്‍ 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 9.7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. 2023-24ല്‍ ആഭ്യന്തര ഫോര്‍മുലേഷന്‍സ് ബിസിനസില്‍ 12 ശതമാനം വളര്‍ച്ച നേടി -18,600 കോടി രൂപ. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 18 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞേക്കും. ആഭ്യന്തര ഫോര്‍മുലേഷന്‍സ് ബിസിനസില്‍ 12-13 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 1,810 രൂപ
നിലവില്‍ വില- 1,507 രൂപ
Stock Recommendation by Motilal Oswal Financial Services.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)