പ്രതിവാര അവലോകനം: പുതിയ ആഴ്ചയിൽ ഓഹരി വിപണി കുതിപ്പ് തുടരുമോ?
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിവാര സാങ്കേതിക വിശകലനം
പ്രതിവാര അവലോകനം
(ഡിസംബർ ഒൻപതിലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി)
നേരിയ നെഗറ്റീവ് ചായ് വോടെ നിഫ്റ്റി 18,496.60ൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ ആഴ്‌ച നിഫ്റ്റി 18,719.60 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ക്രമേണ 18,410 എന്ന ആഴ്‌ചയിലെ താഴ്ന്ന നിലയിലെത്തി, ഒടുവിൽ 199.50 പോയിന്റ് (1.1%) പ്രതിവാര നഷ്ടത്തോടെ 18,496.60 ൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, എഫ്എംസിജി, ധനകാര്യ സേവനങ്ങൾ എന്നിവ നല്ല നേട്ടത്തിൽ ക്ലോസ് ചെ യ്തു. മറ്റെല്ലാ മേഖലകളും താഴ്ന്നു. ഐടി, റിയൽറ്റി, ഫാർമ, മീഡിയ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതികമായി മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും ബുള്ളിഷ് പ്രവണത കാണിക്കുന്നു. നിഫ്റ്റി പ്രതിവാര ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി 18,600 എന്ന പിന്തുണയ്‌ക്ക് താഴെയായി ക്ലോസ് ചെയ്തു. നിഫ്റ്റി ഈ നിലയ്ക്ക് താഴെ തുടരുകയാണെങ്കിൽ, വരുന്ന ആഴ്‌ചയിലും ഇടിവ് തുടരും. അടുത്ത പിന്തുണ 18,000 ലെവലിലാണ്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 18,900-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തത് റെക്കോർഡ് ഉയരമായ 43,633.40 -ലാണ്.
ഉയരാനുള്ള ആക്കം വരും ദിവസങ്ങളിലും തുടരാം. ബാങ്ക് നിഫ്റ്റി 529.60 പോയിന്റ് നേട്ടത്തോടെ 43,633.40 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. പ്രതിവാര ചാർട്ടിൽ, നിഫ്റ്റി വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ആഴ്‌ചയിലെ ക്ലോസിംഗിന് മുകളിൽ ക്ലോസ് ചെയ്തു. ഈ ഘടകങ്ങൾ ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക് കാരണമായേക്കാം. ഉയരുമ്പോൾ ഹ്രസ്വകാല പ്രതിരോധം 44,000 ആയി തുടരുന്നു. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 43,000 ലെവലിലാണ്.
(പ്രതിവാര ചാർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിശകലനം.)