ക്രിപ്‌റ്റോ തകര്‍ച്ചയ്ക്ക് പിന്നിലെന്ത്, നിക്ഷേപകര്‍ എന്തു ചെയ്യണം? വോള്‍ഡ് സഹസ്ഥാപകന്‍ പറയുന്നു

കഴിഞ്ഞ ഏതാനും നാളുകളായി വലിയ തകര്‍ച്ചയോടെയാണ് ആഗോള ക്രിപ്‌റ്റോ വിപണി മുന്നോട്ടുപോകുന്നത്. തിങ്കളാഴ്ച 1.31 ട്രില്യണ്‍ ഡോളറുണ്ടായിരുന്ന ആഗോള ക്രിപ്‌റ്റോ മാര്‍ക്കറ്റിന്റെ മൂല്യം ചൊവ്വാഴ്ചയോടെ ഇടിഞ്ഞ് 1.28 ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ക്രിപ്‌റ്റോ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ചും നിക്ഷേപകര്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചും വിശദീകരിക്കുകയാണ് ആഗോള ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമായ വോള്‍ഡിന്റെ സഹസ്ഥാപകനായ സഞ്ജു സോണി കുര്യന്‍.

ക്രിപ്റ്റോ വിപണിയില്‍ തകര്‍ച്ചയുടെ കാരണം
വില്‍പ്പന സമ്മര്‍ദ്ദം ഉയര്‍ന്നതോടെ ബിറ്റ്‌കോയ്ന്‍ വില 30000 ഡോളറിന് താഴെയായി. നിക്ഷേപകരുടെ അങ്ങേയറ്റത്തെ ഭയമാണ് വില്‍പ്പന കൂടാന്‍ കാരണം. നിക്ഷേപകര്‍ നഷ്ടം കുറയ്ക്കുന്നിന് അവരുടെ ഹോള്‍ഡിംഗ്സ് വില്‍ക്കുകയാണ്. യുഎസ് ഫെഡ് പലിശനിരക്ക് അരശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും പണപ്പെരുപ്പം ഉയരുന്നതും സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളുമാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കിയത്. ഇതിന്റെ ഫലമായാണ് ഇക്വിറ്റികളും ക്രിപ്റ്റോ വിപണികളും ഇടിഞ്ഞത്. കൂടാതെ, സ്റ്റേബിള്‍കോയിന്‍ യുഎസ്ടിയുടെ ഡീ-പെഗ്ഗിംഗ് ആണ് നിലവിലെ വിപണിയിലെ പ്രശ്നങ്ങള്‍ കൂടാന്‍ കാരണമായത്. ഡീ-പെഗ്ഗിംഗ് തീവ്രമായതിനാല്‍, ലൂണയുടെ വിലകള്‍ 0.009598 ഡോളര്‍ വരെ താഴ്ന്നു.
ക്രിപ്‌റ്റോ നിക്ഷേപകര്‍ ചെയ്യേണ്ടത്
ക്രിപ്‌റ്റോ വിപണിയിലെ ഉയര്‍ന്ന ചാഞ്ചാട്ടം കണക്കിലെടുത്ത് റീട്ടെയില്‍ നിക്ഷേപകര്‍ നഷ്ടം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. കൂടാതെ, ക്രിപ്‌റ്റോ ഇടിയുമ്പോള്‍ ഇവ വാങ്ങി ഹോള്‍ഡ് ചെയ്യാവുന്നതുമാണ്. വില ഉയരുന്നത് വരെ ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുന്നതും ഹോള്‍ഡുചെയ്യുന്നതും ഒരു മികച്ച നിക്ഷേപ തന്ത്രമാണ്.
ദീര്‍ഘകാല നിക്ഷേപകര്‍ ചെയ്യേണ്ടത്
യുഎസ്ടി ഡീ-പെഗ്ഗിംഗ് നിക്ഷേപകരെ പഠിപ്പിച്ചത് പ്രോജക്ടുകളെ കുറിച്ച് സമഗ്രമായ ഗവേഷണം നടത്തണമെന്ന പാഠമാണ്. നിക്ഷേപം നടത്തുമ്പോള്‍, പ്രോജക്റ്റിന്റെ വിശ്വാസ്യത, ടോക്കനോമിക്‌സ്, പ്രധാന സവിശേഷതകള്‍ എന്നിവ കണക്കിലെടുക്കണം. ഏതൊരു സാമ്പത്തിക വ്യവസ്ഥയുടെയും കാതല്‍ വിശ്വാസമാണ്. നാണയത്തിന്റെ വിതരണം പരിമിതമാണോ അല്ലയോ എന്നത് അതിന്റെ മൂല്യം നിര്‍ണയിക്കാനാകും. ഈ കാര്യങ്ങള്‍ ഗവേഷണം ചെയ്ത് മനസിലാക്കി വേണം ക്രിപ്‌റ്റോ രംഗത്ത് ദീര്‍ഘകാല നിക്ഷേപം നടത്തേണ്ടത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it