

പൊതുവേ ദലാള്‍ സ്ട്രീറ്റ്, വാള്‍സ്ട്രീറ്റിന്റെ അതേ പാത പിന്തുടരാറില്ല. യുഎസ് തെരഞ്ഞെടുപ്പും അതിന്റെ മുന്നോടിയായുള്ള ഓട്ടപ്പാച്ചിലും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവുമൊക്കെ ഇരു വിപണികളിലും വ്യത്യസ്തമായാണ് പലപ്പോഴും പ്രതിഫലിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസമായി സെന്‍സെക്‌സും എസ് &പി 500 ഉം സ്വന്തമായ പാതയിലൂടെയാണ് മുന്നോട്ടു പോയത്.
റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡെണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിഹിലാരി ക്ലിന്റനും നേര്‍ക്കു നേര്‍ വന്ന 2016 ലെ തെരഞ്ഞെടുപ്പ് നടന്ന നവംബര്‍ എട്ട് വരെയുള്ള ഒരു മാസത്തില്‍ എസ്ആന്റ് പി 500 അഞ്ച് ശതമാനമാണ് ഇടിഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള മാസത്തില്‍ അഞ്ച് ശതമാനം തിരിച്ചു കയറുകയും ചെയ്തു. അതേ സമയം ബിഎസ് ഇ സെന്‍സെക്‌സ്, തെരഞ്ഞെടുപ്പ് വരെയുള്ള മാസത്തില്‍ 1.75 ശതമാനവും അതിനുശേഷം 3.25 ശതമാനവും താഴേക്ക് പോകുകയാണ് ചെയ്തതെന്ന് കണക്കുകള്‍ കാണിക്കുന്നു.
2012 ലെ യുഎസ് തെരഞ്ഞെടുപ്പ് വരെയുള്ള ഒരു മാസത്തില്‍ എസ് & പിയുടെ ഇടിവ് 1.89 ശതമാനമായിരുന്നു. റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയെ പരാജയപ്പെടുത്തി ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബാരക് ഒബാമ വീണ്ടും അധികാരത്തിലേറിയെങ്കിലും പിന്നീടുള്ള ഒരുമാസം എസ് ആന്‍ഡ് പി സൂചിക 1.01 ശതമാനം ഇടിവിലായിരുന്നു. ഇന്ത്യയില്‍ ഇത് നേരെ തിരിച്ചുമായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2012 നവംബര്‍ 6 വരെയുള്ള ഒരു മാസത്തില്‍ സെന്‍സെക്‌സ് 0.58 ശതമാനം നേട്ടമുണ്ടാക്കി. അതിനു ശേഷമുള്ള ഒരു മാസം 3.56 ശതമാനം നേട്ടവും.
യുഎസ് സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം നിലനിന്ന സമയത്തായിരുന്നു 2008 ലെ യുഎസ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടന്ന നവംബര്‍ 4 വരെയുള്ള മാസത്തില്‍ 4.84 ശതമാനം ഇടിഞ്ഞ എസ് & പി സൂചിക പിന്നീടുള്ള ഒരു മാസം 15.96 ശതമാനത്തിന്റെ ഭീകര നഷ്ടമാണുണ്ടാക്കിയത്. അതേ സമയത്ത് തെരഞ്ഞെടുപ്പ് വരെയുള്ള സമയത്ത് സെന്‍സ്‌ക്‌സ് 9.92 ശതമാനവും തെരഞ്ഞെടുപ്പിനു ശേഷമുള്ള ഒരു മാസം 9.2 ശതമാനവും ഉയര്‍ന്നു. അന്ന് റിബ്ലിക് സ്ഥാനാര്‍ത്ഥി ജോണ്‍ മകെയ്‌നെ പരാജയപ്പെടുത്തി ബാരക് ഒബാമ അധികാരത്തിലേറി.
2004 ലെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു മാസം എസ് &പിയും സെന്‍സെക്‌സും ഒരു പോലെ താഴേക്കു പോയി. എന്നാല്‍ പിന്നീടുള്ള ഒരു മാസം എസ് & പി 5.29 ശതമാനം ഉയര്‍ന്നപ്പോള്‍ സെന്‍സെക്‌സ് 9.97 ശതമാനം നേട്ടത്തോടെ മികച്ച പ്രകടനം കാഴ്ചവച്ചു. 2000 ലും തെരഞ്ഞെടുപ്പിന് മുന്‍പ് ഇരു സൂചികകളും താഴേക്കായിരുന്നു. എസ്ആന്‍ഡ് പി 4.3 ശതമാനവും സെന്‍സെക്‌സ് 2.5 ശതമാനവും. തെരഞ്ഞെടുപ്പിന് ശേഷം സെന്‍സെക്‌സ് 6.17 ശതമാനവും സെന്‍സെക്‌സ് 2.13 ശതമാനവും ഉയര്‍ന്നു.
പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ(നവംബര്‍ 3)യാണ് നടക്കുന്നത്. ഇത്തവണ നേരത്തേ വോട്ട് ചെയ്തവര്‍ വളരെ കൂടുതലായതിനാല്‍ ഫലമറിയാന്‍ വൈകുന്നത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കും. അതിനാല്‍ യുഎസ് വിപണിയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത കൂടുതലാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഫലപ്രഖ്യാപനത്തിന് രണ്ടാഴ്ചയെങ്കിലും എടുക്കാനാണ് സാധ്യത. ചിലപ്പോള്‍ ഇത് ഒരു മാസം വരെയായേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു. ഒരു പക്ഷേ ഈ യുദ്ധം കോടതിയിലേ അവസാനിക്കൂ എന്നും നിരീക്ഷണങ്ങളുണ്ട്. കാരണം പ്രശ്‌നങ്ങള്‍ പറഞ്ഞ് ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ഫലപ്രഖ്യാപനത്തെ ചൊല്ലി വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയും കാണുന്നുണ്ട്. അങ്ങനെയാണെങ്കില്‍ വിപണിയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാം. ഇതിനു മുന്‍പ് 2000 ത്തില്‍ ജോര്‍ജ് ബുഷും അല്‍ ഗോറും തമ്മില്‍ മത്സരിച്ചപ്പോള്‍ അവസാനം സുപ്രീം കോടതി ഇടപെടുകയുണ്ടായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine