ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍? ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍, വളരെ ചുരുക്കിപ്പറഞ്ഞാല്‍...

തട്ടിപ്പിനു വളരെ സാധ്യതയുള്ള ഇക്കാലത്ത് ക്രെഡിറ്റ് കാര്‍ഡ് കൈമോശം വരുന്നത് അങ്ങേയറ്റം കരുതലോടെ കാണണം. ഇക്കാര്യങ്ങള്‍ മറക്കരുത്
ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍? ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍, വളരെ ചുരുക്കിപ്പറഞ്ഞാല്‍...
Published on

1. കാര്‍ഡ് നല്‍കിയ സ്ഥാപനത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ കസ്റ്റമര്‍ എക്‌സിക്യൂട്ടീവിനെ അറിയിക്കുക.

2. അതിനു കഴിഞ്ഞില്ലെങ്കില്‍ നെറ്റ് ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ് വഴി കാര്‍ഡ് ഉടനടി ബ്ലോക്ക്/ലോക്ക് ചെയ്യുക.

3. സമീപകാലത്തെ പണമിടപാടുകള്‍ പരിശോധിച്ച് സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസില്‍ അറിയിക്കുക.

4. വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് സ്‌റ്റേഷനിലെത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.

5. തട്ടിപ്പിന് ഇരയായെങ്കില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും പരാതിപ്പെടാം. https://cybercrime.gov.in/

6. പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക. ചില ബാങ്കുകള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്.

7. കാര്‍ഡുമായി ബന്ധിപ്പിച്ച പതിവു പേമെന്ററ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com