മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് എപ്പോള്‍ പുറത്തു കടക്കണം?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ദീര്‍ഘ കാലത്തേക്ക് വേണ്ടിയാണെങ്കിലും ഇടയ്ക്കിടെ നിക്ഷേപകര്‍ അതിന്റെ പ്രകടനം വിലയിരുത്തണം. നിക്ഷേപിച്ച ദിവസം മുതല്‍ ആദായം കുറവാണ് കാണിക്കുന്നതെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിക്കണം.
എപ്പോഴാണ് മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് പുറത്തു കടക്കേണ്ടത്?
1. സ്ഥിരമായി ലക്ഷ്യം കൈവരിക്കാതെയും, മോശം പ്രകടനം നടത്തുന്ന ഫണ്ടുകള്‍ വിറ്റഴിക്കുന്നതാണ് നല്ലത്. നിക്ഷേപകരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് എടുക്കാന്‍ ഉള്ള, സഹിഷ്ണുത, നിക്ഷേപക ദൈര്‍ഖ്യം തുടങ്ങിയവയെ അടിസ്ഥാന പെടുത്തി വേണം തീരുമാനം എടുക്കാന്‍.
2. ഒരു ഫണ്ടിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി തിടുക്കത്തില്‍ നിക്ഷേപം പിന്‍വലിക്കരുത്. നിക്ഷേപവുമായി ബന്ധപ്പെട്ട ബെഞ്ച് മാര്‍ക്ക് സൂചികയെക്കാള്‍ കുറവായി രണ്ടോ മൂന്നോ വര്‍ഷം ആദായം നല്‍കുന്നതില്‍ കുറവ് ഉണ്ടെങ്കില്‍ മാത്രം നിക്ഷേപം പിന്‍വലിച്ചാല്‍ മതിയാകും.
3. വിപണിയില്‍ ചില സാഹചര്യങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് ആദായം കുറഞ്ഞിരിക്കും. എന്നാല്‍ ആദായം കുറയുന്നത് മ്യൂച്വല്‍ ഫണ്ട് മാനേജര്‍ മാരുടെ നിക്ഷേപക ശൈലിയിലെ മാറ്റമോ അപാകതയോ കാരണമാണെനിക്കില്‍ ഫണ്ടില്‍ നിന്ന് പുറത്തുകടക്കാം. കാരണം ഫണ്ട് മാനേജര്‍ പ്രഖ്യാപിച്ച ലക്ഷ്യം കൈവരിക്കാന്‍ ബുദ്ധിമുട്ടാകും.
4. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ബെഞ്ച് മാര്‍ക്ക് സൂചികയേക്കാള്‍ കുറച്ച് ആദായമാണ് നല്‍കുന്നതെങ്കില്‍ അതില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. ഫണ്ട് മാനേജര്‍ മാരുടെ മോശമായ ഓഹരി തിരഞ്ഞെടുപ്പ് മൂലമാണ് ആദായം കുറഞ്ഞതെങ്കില്‍ ഫണ്ടില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്.
5. ബുള്ളിഷ് വിപണിയില്‍ മ്യൂച്വല്‍ ഫണ്ടിന് 18 മുതല്‍ 24 മാസ കാലയളവില്‍ മികച്ച ആദായം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുന്നതാകും നല്ലത്.
6. മത്സര രംഗത്തുള്ള സമാനമായ മേഖലകളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെ ക്കാള്‍ കുറച്ചാണ് ആദായം ലഭിക്കുന്നതെങ്കില്‍ നിക്ഷേപം പിന്‍വലിക്കാം.