പത്തോ അതോ പതിനായിരം വര്‍ഷമോ, ഷിബാ കോയിന്‍ എന്ന് ഒരു ഡോളറില്‍ എത്തും ?
സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോ കറന്‍സികളില്‍ ഒന്നാണ് മീം കോയിനായ ഷിബാ ഐന്‍യു (Shiba Inu). ക്രിപ്‌റ്റോ വിപണിയുടെ തകര്‍ച്ചയ്ക്കിടയിലും 30 ശതമാനത്തിലധികം വര്‍ധനവാണ് ഷിബാ കോയിന്റെ വിലയിലുണ്ടായത്. ഇത് കൂടുതല്‍ നിക്ഷേപകരെ ഷിബാ കോയിനിലേക്ക് ആകര്‍ഷിച്ചു.
നിലവില്‍ 0.000011 യുഎസ് ഡോളറാണ് (0.000914) രൂപയാണ് ഷിബ കോയിന്റെ വില. കഴിഞ്ഞ ഒരു മാസമായി കോയിന്റെ വില ഉയരുകയാണ്. കോയിന്റെ വിപണി മൂല്യം 6.22 ബില്യണ്‍ ഡോളറാണ്. അതേ സമയം ഷിബാ കോയിന്റെ വില എന്ന് ഒരു ഡോളറില്‍ എത്തുമെന്ന ചോദ്യത്തിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ബിറ്റ് കോയിന്‍ 64,000 ഡോളറില്‍ എത്തിയ സ്ഥാനത്ത് ഷിബ പരമാവധി ഉയര്‍ന്നത് 0.000067 ഡോളറാണ്. ഒരു യുഎസ് ഡോളര്‍ എന്ന ലക്ഷ്യത്തിലെത്താന്‍ പത്ത് വര്‍ഷമോ എടുത്തേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കോയിന്റെ വില ഉയര്‍ത്താന്‍ ഷിബാ ആര്‍മി പല ശ്രമങ്ങളും നടത്തുന്നുണ്ട്. ബോണ്‍ ടോക്കണ്‍, ഷിബാറിയം ബ്ലോക്ക്ചെയിന്‍, ഷിബ കളക്ടബിള്‍ കാര്‍ഡ് ഗെയിം, ഷി സ്റ്റേബിള്‍ കോയിന്‍ എന്നിങ്ങനെ നാല് പ്രോജക്ടുകള്‍ ഇനി അവതരിപ്പിക്കാനുണ്ട്. മികച്ച പ്രോജക്ടുകള്‍ എത്തുകയാണെങ്കില്‍ വില കുതിച്ചുയര്‍ന്നേക്കാം. കോയിന്റെ ലഭ്യത കുറച്ചുകൊണ്ട് ഡിമാന്‍ഡ് ഉയര്‍ത്തുന്നത് ഫലം കണ്ടിരുന്നു. ആകെയുള്ള 589,627,201,259,189 ഷീബാ കോയിനുകളില്‍ സര്‍ക്കുലേഷനിലുള്ളത് 557,978,289,318,967 എണ്ണമാണ്.
ഏകദേശം 12 കോടി ശതമാനം ഉയര്‍ന്നാലെ ഒരു ഡോളര്‍ എന്ന നേട്ടത്തിലേക്ക് ഷിബാ കോയിന് എത്താന്‍ സാധിക്കു. ഒരു ഡോളറിലേക്ക് വില എത്തിയലാല്‍ വിപണി മൂല്യവും 589.6 ട്രില്യണ്‍ ഡോളറിലേക്ക് വിപണി മൂല്യവും ഉയരും. 46,000,000 % വളര്‍ച്ച 2021ല്‍ ഷിബ കോയിന്‍ നേടിയിരുന്നു. മെറ്റാവേഴ്‌സിന്റെ സാധ്യകളും ഉപയോഗവും വര്‍ധിക്കുകയും കൂടുതല്‍ ആളുകള്‍ ഒരു പേയ്‌മെന്റ് ഓപ്ഷന്‍ എന്ന നിലയില്‍ ഷിബാ കോയിന്‍ ഉപയോഗിക്കുകയും ചെയ്താല്‍ 2030ഓടെ 0.01 ഡോളറിലേക്ക് വില എത്തുമെന്നാണ് വിലയിരുത്തല്‍.