പേഴ്‌സണല്‍ ലോണിന് ഏറ്റവും കുറഞ്ഞ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയാണ്?

അത്യാവശ്യ കാര്യങ്ങള്‍ക്ക് പേഴ്‌സണല്‍ വായ്പകളെക്കുറിച്ച് ചിന്തിക്കാത്തവരുണ്ടാകില്ല. പലിശ നിരക്ക് താരതമ്യേന കൂടുതലാണെങ്കിലും മികച്ച സിബില്‍ സ്‌കോറും ക്രെഡിറ്റ് ഹിസ്റ്ററിയുമുള്ളവര്‍ക്ക് വളരെ പെട്ടെന്ന് പേഴ്‌സണല്‍ വായ്പകള്‍ ലഭിക്കും. നിക്ഷേപത്തിന്മേലുള്ള വായ്പകളും ഗോള്‍ഡ് ലോണും ആണ് നഷ്ടമില്ലാത്തവയെങ്കിലും പേഴ്‌സണല്‍ ലോണുകള്‍ എടുക്കാതെ തരമില്ല എന്നാകുമ്പോള്‍ പലരും എടുത്തുപോകുന്നു. അംഗീകൃത ബാങ്കുകളില്‍ നിന്ന് പേഴ്‌സണല്‍ വായ്പയെടുക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഇത്തരക്കാരോട് പറയാനുള്ളത്. ഇതാ പ്രമുഖ ബാങ്കുകളിലെ പേഴ്‌സണല്‍ ലോണുകളുടെ പലിശ നിരക്ക് പരിശോധിക്കാം.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India)
25000-20 ലക്ഷം രൂപവരെ വരുന്ന 6-72 മാസക്കാലാവധിയില്‍ വരുന്ന വ്യക്തിഗത വായ്പകള്‍ക്ക് 8.90%- 14.00% ശതമാനം വരെ പലിശ നിരക്കുകളില്‍ വായ്പ നല്‍കുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്
10 ലക്ഷം രൂപവരെയുള്ള 5 വര്‍ഷം വരെയുള്ള വായ്പകള്‍ക്ക് 9.35-15.35% വരെയാണ് വായ്പാ പലിശ.
ഇന്ത്യന്‍ ബാങ്ക്
50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 12-36 മാസം വരെയുള്ള കാലയളവിലേക്ക് 9.40%-9.90% വരെയാണ് പലിശ നിരക്കുകള്‍.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
5 ലക്ഷം മുതല്‍ 15 ലക്ഷം വരെയുള്ള അഞ്ച് വര്‍ഷക്കാലം വരെ കാലാവധിയുള്ള ലോണുകള്‍ക്ക് 10.20%-11.45% വരെയാണ് പലിശ നിരക്കുകള്‍.
കരൂര്‍ വൈശ്യ ബാങ്ക്
10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 12-60 മാസം വരെയുള്ള കാലഘട്ടത്തിലേക്ക് 9.40%-19.00% വരെയാണ് പലിശ നിരക്കുകള്‍.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (IndusInd Bank)
5 വര്‍ഷക്കാലാവധിയിലുള്ള 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത ലോണുകള്‍ക്ക് 11.00% - 16.75% വരെയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നല്‍കുന്ന പലിശ. 3.5 % വരെ പ്രോസസിംഗ് ഫീസും ഈടാക്കുന്നുണ്ട് ബാങ്ക്.
എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank)
1-5 വര്‍ഷവരെ കാലാവധിയിലുള്ള 40 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ക്ക് 10.75%-21.50% വരെയാണ് പലിശനിരക്ക്. പ്രോസസിംഗ് നിരക്ക് ഏകദേശം 2.5% വരെയാണെന്നാണ് വിവരം.
(പലിശ നിരക്കുകള്‍, ക്രെഡിറ്റ് സ്‌കോര്‍, ഉപഭോക്താവിന്റെ മുന്‍കാല വായ്പാ ചരിത്രം, തിരിച്ചടവ് ശേഷി, കാലാവധി എന്നിവയെയെല്ലാം അനുസരിച്ച് മാറിയേക്കും)


Related Articles
Next Story
Videos
Share it