റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ഏറ്റവും കൂടുതല്‍ ബാധിക്കുക ഈ 10 ഓഹരികളെ

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആഗോള വിപണികളെ പിടിച്ചുലയ്ക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ദേശീയ വിപണിയില്‍ പോലും അത് പ്രതിഫലിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയുണ്ടായ വിപണി മാന്ദ്യത്തില്‍ നിന്നും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഭാഗികമായ വീണ്ടെടുക്കല്‍ നടത്തിയെങ്കിലും വിവധ മേഖലകളിലും കമ്പനികളിലും സംഘര്‍ഷത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ആഘാതം വരും നാളുകളില്‍ ഉണ്ടായേക്കാമെന്ന് വിപണി നിരീക്ഷകര്‍.

സംഘര്‍ഷം ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഓട്ടോ, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, പെയിന്റ് മേഖലകള്‍ക്കാകും വന്‍ തിരിച്ചടി. അതിനാല്‍ തന്നെ ഈ മേഖലകളിലെ കമ്പനി സ്റ്റോക്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളവരെയായിരിക്കും അത് ഏറ്റവുമധികം ബാധിക്കുകയെന്നും ഇക്കണോമിക് ടൈംസ് വിദഗ്ധ റിപ്പോര്‍ട്ട് പറയുന്നു.
ഓട്ടോമൊബൈല്‍ മേഖല
ഭൗമരാഷ്ട്രീയ അസ്ഥിരതയും സ്റ്റീല്‍, അലുമിനിയം, ചെമ്പ്, ലെഡ്, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയ ക്രൂഡ് ഡെറിവേറ്റീവുകളില്‍ നിന്നുള്ള സാധനങ്ങളുടെ വില വര്‍ധനയും കാരണം പരോക്ഷമായ ആഘാതം ഉണ്ടാകാം. യൂറോപ്പില്‍ ഉല്‍പ്പാദന യൂണിറ്റുകളുള്ള കളിക്കാരെയും ബാധിക്കാമെന്നാണ് മോത്തിലാല്‍ ഓസ്വാളില്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഗവേഷണ ഉപമേധാവിയുമാ ജിനേഷ് ഗാന്ധി പറയുന്നത്.
റഷ്യയ്ക്കെതിരായ ഉപരോധം കാരണം എന്തെങ്കിലും വിതരണ തടസ്സങ്ങള്‍ ഉണ്ടായാല്‍ യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ബാധിക്കും. കാരണം, യൂറോപ്പ് അതിന്റെ ഊര്‍ജ ആവശ്യങ്ങക്കായി ഏറ്റവും ആശ്രയിക്കുന്നത് റഷ്യയെയാണ്.
ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ കമ്പനിയായ ജെ എല്‍ ആറിന് യൂറോപ്പില്‍ ഉല്‍പ്പാദന അടിത്തറയുണ്ട്. ജെ എല്‍ ആര്‍ 40% വില്‍പ്പന യൂറോപ്യന്‍ മേഖലയില്‍ നിന്നാണെന്നും ഐസിഐസിഐ ഡയറകറ്റ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഏതെങ്കിലും ജിയോപൊളിറ്റിക്കല്‍ വ്യതിയാനങ്ങള്‍ വോള്യത്തെ ബാധിക്കും. കൂടാതെ മഹീന്ദ്ര CIE 49% വില്‍പ്പന നേടുന്നത് യൂറോപ്പില്‍ നിന്നാണ്. അപ്പോളോ ടയറുകളുടെ 33% വില്‍പ്പനയും യൂറോപ്യന്‍ പ്രദേശങ്ങളില്‍ നിന്നാണ്.
ബാധിക്കുന്ന പ്രധാന ഓഹരികള്‍:
1. മഹീന്ദ്ര സിഐഇ (Mahindra CIE)
2. ഭാരത് ഫോര്‍ഡ് (Bharat Forge)
3. മദേഴ്‌സണ്‍ സുമി(Motherson Sumi)

ഫാര്‍മ മേഖല

ഫാര്‍മ കമ്പനികളുടെ അസംസ്‌കൃത വസ്തുക്കളുടെ പ്രധാന ഉറവിടം റഷ്യയല്ലെന്നത് ഐസിഐസിഐഡയറക്ടിന്റെ റിസര്‍ച്ച് ഹെഡ് പങ്കജ് പാണ്ഡെ പറയുന്നു. ഡോ. റെഡ്ഡീസിന്റെ ഓഹരികള്‍ക്ക് വെള്ളിയാഴ്ച 2% നേട്ടമുണ്ടായെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ 5% നഷ്ടമുണ്ടായിരുന്നു. വിപണിയില്‍ തിരിച്ചുവരവ് നടത്താനിടയുള്ള ഡോ റെഡ്ഡീസിന്റെ വരുമാനത്തിന്റെ 13% റഷ്യ/സിഐഎസ് ആണ്, റഷ്യയ്ക്കെതിരായ ഉപരോധം മൂലം കറന്‍സി മൂല്യത്തകര്‍ച്ച കൂടുതല്‍ കറന്‍സി വിവര്‍ത്തന അപകടസാധ്യത സൃഷ്ടിച്ചേക്കും.
ബാധിച്ചേക്കാവുന്ന പ്രധാന ഓഹരി :
4. റെഡ്ഡീസ് ലാബൊറട്ടറീസ് Dr Reddy's Laboratories

പെയിന്റ് കമ്പനികള്‍
പെയിന്റ് നിര്‍മാണത്തില്‍ ക്രൂഡ് ഡെറിവേറ്റീവുകള്‍, മോണോമര്‍, ടൈറ്റാനിയം ഡയോക്‌സൈഡ് മുതലായവ ഉപയോഗിക്കുന്നു. ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്രൂഡ് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍, ഇത് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് എഡല്‍വീസിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് അബ്‌നീഷ് റോയ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18-20% വിലവര്‍ധന വരുത്തിയിട്ടുണ്ടെങ്കിലും കമ്പനികള്‍ ഇനിയും വിലവര്‍ധനവിലേക്ക് നീങ്ങിയേക്കാമെന്ന് റോയ് പറഞ്ഞു.
ബാധിച്ചേക്കാവുന്ന ഓഹരികള്‍:
5. ഏഷ്യന്‍ പെയിന്റ്‌സ് (Asian Paints)
6. ബര്‍ഗര്‍ പെയിന്റ്‌സ് (Berger Paints)
7. കന്‍സായി നെറോലാക്ക് (Kansai Nerolac)

ഓയ്ല്‍ ആന്‍ഡ് ഗ്യാസ് മേഖല

ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറായി ഉയരുന്നത് എണ്ണ വിപണന കമ്പനികളെ ബാധിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. ഒഎന്‍ജിസി, ഗെയില്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ അപ്സ്ട്രീം കമ്പനികള്‍ക്ക് ചില നേട്ടങ്ങള്‍ കാണാന്‍ കഴിയും. മോര്‍ഗന്‍ സ്റ്റാന്‍ലി വെള്ളിയാഴ്ച ഒഎന്‍ജിസിയില്‍ 263 രൂപ ടാര്‍ഗെറ്റ് വിലയില്‍ വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തിയിട്ടുണ്ട്.
ബാധിച്ചേക്കാവുന്ന ഓഹരികള്‍:

8. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (Indian Oil Corporation)
9. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (Bharat Petroleum Corporation)
10. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (Hindustan Petroleum Corporation)





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it