സായുധ സേനയുടെ നവീകരണത്തിന് 84,328 കോടി രൂപ ചെലവിടുന്നു, പ്രതിരോധ ഓഹരികൾ കയറുമോ?
പ്രതിരോധ മന്ത്രാലയം 84,328 കോടി രൂപയുടെ യുദ്ധത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നു. അതിൽ 82,127 കോടി രൂപക്ക് ആഭ്യന്തര കമ്പനികളിൽ നിന്നാണ് വാങ്ങുന്നത്. സായുധ സേനയുടെ നവീകരണത്തിന് വേണ്ടി യാണ് ഇത്രയും വലിയ മൂലധന ചെലവ് അംഗീകരിച്ചത്.ഇന്ത്യൻ കര സേന, വായു സേന, നാവിക സേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർക്ക് വേണ്ടിയാണ് പണം ചെലവാക്കുന്നത്.
കരസേനക്ക് ഇൻഫൻട്ടറി യുദ്ധ വിമാനങ്ങൾ, ലൈറ്റ് ടാങ്കുകൾ, മൗണ്ടഡ് തോക്ക് സംവിധാനം, ബാലിസ്റ്റിക് ഹെൽമെറ്റ് തുടങ്ങിയവ വാങ്ങും. നാവിക സേനക്ക് കപ്പൽ വിരുദ്ധ മിസൈൽ, വിവിധോദ്ദേശ്യ വാഹനങ്ങൾ തുടങ്ങിയവയും, വായു സേനക്ക് ദീർഘ ദൂര ഗൈഡഡ് ബോംബുകൾ, മിസൈൽ സംവിധാനങ്ങൾ, ആധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവയും വാങ്ങും.
പ്രതിരോധ കമ്പനികൾക്ക് നേട്ടം
ആഭ്യന്തരമായി കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നത് പ്രതിരോധ മേഖലയിലെ കമ്പനികൾക്ക് നേട്ടമാകും,
ഭാരത് ഇലക്ട്രോണിക്സ് (Bharat Electronics) : പ്രമുഖ പൊതുമേഖല എഞ്ചിനിയിറിംഗ് ഇലക്ട്രോണിക്സ് സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൻ റ്റെ പ്രധാന വരുമാനം പ്രതിരോധ മേഖലയിൽ നിന്നാണ്. 2021 -22 ൽ 13504 കോടി രൂപ പ്രധിരോധ പദ്ധതികളിൽ നിന്നാണ് ലഭിച്ചത് അതിൽ 2400 കോടി രൂപ ഹിന്ദുസ്ഥാൻ എയ്‌റോ നോട്ടിക്സിന് എൽ സി എ തേജസ് യുദ്ധ വിമാനത്തിന് വേണ്ട എലെക്ട്രോണിക്‌സ് സംവിധാനങ്ങൾ നിർമിച്ചു നല്കുന്നതിനായിരുന്നു. ഭാരത് ഇലക്ട്രോണിക്സ് 2022 -23 ആദ്യ പകുതി യിലെ വിറ്റുവരവ് 34 % വർധിച്ച് 6960 കോടി രൂപയായി. നിലവിൽ 50,000 കോടി രൂപയുടെ ഓർഡറുകൾ കൈവശ മുള്ളതിൽ 46,000 കോടി രൂപയും പ്രതിരോധ മേഖലയിൽ നിന്നാണ്. ഭാരത് ഇലക്ട്രോണിക്സ് ഓഹരി വില 40 ശതമാനത്തോളം 2022 ൽ ഉയർന്നു -98 രൂപയായി. 110 രൂപ വരെ ഉയരുമെന്ന് ബ്രോക്കിങ് സ്ഥാപനങ്ങൾ നേരത്തെ പ്രവചിച്ചിരുന്നു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (Hindustan Aeronautics): പ്രമുഖ പൊതുമേഖല എയ്റോനോട്ടിക്സ് സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് 2021-22 ൽ റെക്കോർഡ് 24000 കോടി രൂപയുടെ വിറ്റുവരവ് കരസ്ഥമാക്കി. പ്രധാന ഉപഭോക്താക്കൾ പ്രതിരോധ സ്ഥാപനങ്ങളാണ്. 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 5144 കോടി രൂപയായിരുന്നു,അറ്റാദായം 1209 കോടി രൂപ. പ്രവർത്തന മാർജിൻ 36.36 ശതമാനമായി ഉയർന്നു . 2022 ൽ ഓഹരി വില 103 % ഉയർന്ന് 2,509 രൂപയായി. ഓഹരി വില 3300 വരെ ഉയരമെന്ന് ഐസിഐസിഐ ഡയറക്ട് നവംബർ മധ്യേ പ്രവചിച്ചിരുന്നു.
ഭാരത് ഡയ്‌നാമിക്സ് (Bharat Dynamics): പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന പ്രമുഖ പൊതുമേഖ കമ്പനിയാണ് ഭാരത് ഡയനാമിക്സ്. ഇന്ത്യൻ സായുധ സേനക്ക് വേണ്ടിയുള്ള ഗൈഡഡ് മിസൈൽ സംവിധാനങ്ങൾ അനുബന്ധ ഉപകരണങ്ങൾ നിർമിച്ചു നൽകുന്നു. സെപ്റ്റംബർ പാദത്തിൽ 6 % വരുമാന വർധനവ്, അറ്റാദായം 75 % വർധിച്ചു -75.82 കോടി രൂപ. നവംബർ വരെ 2944 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. നിലവിൽ 10,000 കോടി രൂപക്ക് മുകളിൽ ഓർഡറുകൾ ഉണ്ട്. ഓഹരി വില ഈ വർഷം 121 % ഉയർന്നു,നിലവിൽ 867.20 രൂപ. വില 1200 രൂപവരെ ഉയരുമെന്നാണ് പ്രവചനം.