സ്വര്‍ണവില ഇനിയും താഴുമോ? നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

2022 ല്‍ സ്വര്‍ണ വില താഴുമെന്ന് പല നിരീക്ഷകരും പ്രവചിക്കുന്നു. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അടുത്ത വര്‍ഷം മധ്യത്തോടെ അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശകള്‍ വര്‍ധിക്കിപ്പിക്കുമെന്ന വിശ്വാസത്തിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അത്തരം നടപടികളിലേക്ക് പോകാനുള്ള സാധ്യത ആരും തള്ളിക്കളയുന്നുമില്ല. യു എസ് ഡോളര്‍ ഇന്‍ഡക്‌സ് ഉയര്‍ന്ന് നില്‍ക്കുന്നതും സ്വര്‍ണ വില കയറുന്നതിന് തടസമായേക്കാം.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2021 ല്‍ ആദ്യ മൂന്ന് പാദങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 9 ശതമാനം കുറഞ്ഞു. കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ആഭരണ വിപണിയില്‍ 50 ശതമാനം ഡിമാന്‍ഡ് വര്‍ധിച്ചതും സ്വര്‍ണ വിപണിക്ക് താങ്ങായി.
ചൈനയുടെ ഒപ്പം സ്വര്‍ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായ ഇന്ത്യക്ക് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയാറില്ല. അതിന് കാരണം ആഭ്യന്തര സ്വര്‍ണഖനനം നാമ മാത്രമായതുകൊണ്ടും ഭൂരി ഭാഗം സ്വര്‍ണ്ണം ഇറക്കുമതി ചെയ്യേണ്ടതും കൊണ്ടാണ്.
സാങ്കേതിക ചാര്‍ട്ടുകളില്‍ സ്വര്‍ണ്ണത്തിന്റെ 40 മാസ് ശരാശരി പ്രകാരം താങ്ങ് ഔണ്‍സിന് 1618 ഡോളറിലാണ്. ഇത് പ്രകാരം ഏപ്രില്‍ 2022 ല്‍ സ്വര്‍ണ്ണ വില 1670 ഡോളറായി കുറയുമെന്നാണ് പ്രതീക്ഷ.
നവംബറില്‍ ഉത്സവ സീസണ്‍, വിവാഹ ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണ്ണ വിപണി സജീവമായിരുന്നു. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് 2021 കുറഞ്ഞതും സ്വര്‍ണ്ണ വില കുറയാന്‍ കാരണമായി.
സ്വര്‍ണ്ണ ഇ ടി എഫ് ഡിമാന്‍ഡ്, ആഭരണ ഡിമാന്‍ഡ്, കേന്ദ്ര ബാങ്കുകളുടെ ഡിമാന്‍ഡ്, ഡോളര്‍ മൂല്യം, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ഇറക്കുമതി തീരുവ, പലിശ നിരക്ക് തുടങ്ങിയവയാണ് വിലയെ സ്വാധീനിക്കുന്നത് പ്രധാന ഘടകങ്ങള്‍.


Related Articles
Next Story
Videos
Share it