2022 ല്‍ സ്വര്‍ണത്തിളക്കം കുറയുമോ? നിക്ഷേപം നടത്തുന്നവര്‍ അറിയാന്‍

2021 ഡിസംബര്‍ ആദ്യവാരം രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നും 8000 രൂപ വരെ താഴ്ന്ന അവധി വ്യാപാരത്തില്‍ 10 ഗ്രാമിന് 47000 രൂപ യില്‍ എത്തി നില്‍ക്കുന്ന സ്വര്‍ണത്തിന്റെ 2022 ലെ ഗതി എന്താകും? ഇനിയും താഴുമോ അതോ കുതിക്കുമോ? നിലവില്‍ ആഗോള വിപണിയില്‍ ഒരു ഔണ്‍സിന് 1766 ഡോളറില്‍ നില്‍ക്കുന്ന സ്വര്‍ണം അടുത്ത വര്‍ഷം മധ്യത്തില്‍ 1900 ഡോളറായി വര്‍ധിക്കുമെന്ന് ടി ഡി സെക്യൂരിറ്റീസ് എന്ന ബാങ്കിംഗ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് സ്ഥാപനം വിലയിരുത്തുന്നത്.

സ്വര്‍ണ വില വര്‍ധിക്കാന്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന രാഷ്ട്രീയ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത്, പലിശ നിരകക്കുകള്‍, അമേരിക്ക്‌യുടെയും ആഗോളസമ്പദ്ഘടനയുടെ മന്ദ ഗതിയില്‍ ഉള്ള തിരുച്ചുവരവ് എന്നിവയാണ്.
2020ലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം സ്വര്‍ണ വിലകള്‍ 2021 ല്‍ ഔണ്‍സിന് 1960 ഡോളറില്‍ നിന്നും 1750 ലേക്ക് വര്‍ഷ അവസാനം താഴ്ന്നു. സ്വര്‍ണ വിപണി ഏകീകരണത്തിലേക്ക് (consolidation) പോകുകയായിരുന്നു. 2020 ല്‍ നിഫ്റ്റി ഉള്‍പ്പടെ ഉള്ള ആഗോള ഓഹരി സൂചികകളെ കാള്‍ മികച്ച ആദായമാണ് സ്വര്‍ണം നല്‍കിയത്. എസ് ആന്‍ഡ് പി 500 സൂചിക 15.90% ആദായം നല്‍കിയപ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് 24.60 ശതമാനമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്ഷം നിഫ്റ്റിയുടെ ആദായം 15.07 % ശതമാനാമായിരിക്കെ സ്വര്‍ണ്ണം നിക്ഷേപകര്‍ക്ക് നല്‍കിയത് 28.32 ശതമാനമാണ്. ഈ വര്‍ഷം സ്വര്‍ണത്തിന്റെ ആദായം -5.29 % ലേക്ക് താഴ്ന്നു നിഫ്റ്റിയുടെ ആദായം 24 ശതമാനത്തിലേക്ക് ഉയര്‍ന്നു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നത് ദേശിയ ആളോഹരി വരുമാനത്തിന്റെ വര്‍ധനവിന് അനുസൃതമായിട്ടാണ്. ഒരു ശതമാനം ആളോഹരി വരുമാന വര്‍ധനവ് ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തിന്റെ വില 0.9 % വര്‍ധിക്കും.
കോവിഡ് മഹാമാരി തുടരുന്നത് മൂലം കുടുംബ സമ്പാദ്യം കുറയുന്നതും, കാര്‍ഷിക വരുമാനം കുറയുന്നതും സ്വര്‍ണത്തിന് 2022 ല്‍ തിരിച്ചടിയാകാം. സ്വര്‍ണത്തിന് ഇറക്കുമതി തീരുവയിലെ വര്‍ധനവും സ്വര്‍ണ വിലകള്‍ കൂടാനും ആവശ്യകത കുറക്കാനും കാരണമാകാം. ഈ വര്‍ഷം 10 ഗ്രാമിന് 560 ഡോളര്‍ മുതല്‍ 580 വെ യായിരുന്ന ഇറക്കുമതി തീരുവ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 2021 മൂന്നാം പാദത്തില്‍ 7 % കുറഞ്ഞു 831 ടണ്‍ രേഖപ്പെടുത്തി. ആഭരണ, ടെക്‌നോളജി, സ്വര്‍ണ കട്ട നാണയങ്ങള്‍, കേന്ദ്ര ബാങ്കിന്റെ വാങ്ങല്‍ എന്നിവയാണ് വിപിണിയെ പിടിച്ചു നിര്‍ത്തിയത്. ഓഹരികളിലെ മുന്നേറ്റവും സ്വര്‍ണ വിപണിയെ തളര്‍ത്തി.
ടി ഡി സെക്യരിറ്റീസിന്റെ വിലയിരുത്തലില്‍ ആഗോള ശരാശരി സ്വര്‍ണ വില 2022 ലെ ആദ്യപാദത്തില്‍ ഒരു ഔണ്‍സിന് 1875 ഡോളര്‍ക്ക് ഉയരുമെന്നാണ് പ്രതീക്ഷ. ക്രൂഡ് ഓയില്‍ വില കുറയുന്നതും അമേരിക്കയില്‍ പലിശ നിരക്ക് ഉയരുമെന്ന് പ്രതീക്ഷയും സ്വര്‍ണ താഴ്ന്ന നിലയില്‍ തുടരാന്‍ കാരണമാകാം


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it