നാവ് പൊന്നാകട്ടെ, 2026ഉം സ്വർണത്തിന് മോശമല്ലെന്ന്! ഈ പ്രവചനത്തിന്റെ കാരണങ്ങൾ

റെക്കോർഡി​ൽ എത്തിനിൽക്കുന്നതിനാൽ കയറ്റിറക്കങ്ങളുടെ അകമ്പടിയോടെയാവും സ്വർണവിലയുടെ പോക്ക്
Gold
Published on

ഇന്നും സ്വർണത്തിന് കയറ്റമാണ്. പവന് 880 രൂപ കൂടി 1,03,560 രൂപയിൽ. 2026-ലും ഇന്ത്യയിൽ സ്വർണതരംഗം നിലനിൽക്കുമോ? ശക്തമായ ഡിമാന്റ് (സെൻട്രൽ ബാങ്ക് വാങ്ങൽ, സുരക്ഷിത നിക്ഷേപ ആവശ്യകത, ദുർബലമായ ഡോളർ പ്രതീക്ഷകൾ, വിവാഹങ്ങൾ, ഡിജിറ്റൽ-സ്വർണ്ണ താൽപര്യം) കാരണം പുതിയ വർഷത്തിലും സ്വർണത്തിന് നല്ലകാലമാണെന്നാണ് സൂചനകൾ. അതേസമയം, റെക്കോർഡി​ൽ എത്തിനിൽക്കുന്നതിനാൽ കയറ്റിറക്കങ്ങളുടെ അകമ്പടിയോടെയാവും സ്വർണവിലയുടെ പോക്ക്.

ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള ഡിമാൻഡ് സമ്മിശ്രമായിരിക്കും. വിവാഹം പോലുള്ള ചില്ലറ ആവശ്യങ്ങളുടെ കാര്യത്തിൽ ഉയർന്ന വില വലിയൊരു ഭാരമാണ്. അതുകൊണ്ട് നിശ്ചിത തൂക്കം സ്വർണത്തേക്കാൾ നിശ്ചിത തുകക്കുള്ള സ്വർണമായിരിക്കും ആഭരണ കടകളിൽ ഇടപാടുകാർ പ്രധാനമായും ആവശ്യപ്പെടുക. സെബി മുന്നറിയിപ്പുകൾക്ക് ശേഷം ഡിജിറ്റൽ-സ്വർണ്ണ വളർച്ച മന്ദഗതിയിലായേക്കാം. ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയും യുഎസ് ഡോളർ ദുർബലമാവുകയോ നിരക്ക് കുറയ്ക്കുകയോ ചെയ്താൽ സ്വർണം വാങ്ങുന്ന പ്രവണത റിസർവ് ബാങ്കുകളും മറ്റും തുടരുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. വർധിക്കുന്ന ഇ.ടി.എഫ് നിക്ഷേപത്തിലേക്കും കൂടുതൽ കരുതൽ സ്വർണം വേണ്ടിവരും. സ്വർണ ഇ.ടി.എഫിലേക്ക് നവംബർ വരെ ഈ വർഷം ഒഴുകിയത് 25,556 കോടി രൂപയുടെ നിക്ഷേപമാണ് എന്നോർക്കണം. അതേസമയം, പ്രധാന വാങ്ങൽ സീസണുകളിൽ വിലകൾ ഉയർന്ന നിലവാരത്തിൽ തുടരുകയാണെങ്കിൽ, ഫിസിക്കൽ ഓഫ്-ടേക്ക് ദുർബലമായേക്കാം.

മാക്രോ സാഹചര്യങ്ങൾ മാറിമറിഞ്ഞാൽ. ശക്തമായ ഡോളർ, പ്രതീക്ഷിച്ചതിലും വേഗത്തിൽ ഫെഡ് നിയന്ത്രണം, അല്ലെങ്കിൽ സുരക്ഷിത നിക്ഷേപ ആവശ്യകതയിലെ പെട്ടെന്നുള്ള പിൻവാങ്ങൽ എന്നിവ ചില തിരുത്തലുകൾക്ക് കാരണമാകാം. ഏതായാലും 2025ന്റെ അതേ വീര്യത്തോടെ സ്വർണം ഇനിയും കയറുമെന്ന് കരുതേണ്ടതില്ല. അതുകൊണ്ട് ഈ വർഷം കിട്ടിയ ആദായം പ്രതീക്ഷിച്ച് അടുത്ത വർഷത്തിലേക്ക് നീങ്ങരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com