സ്വര്‍ണവില ഉടനെ വര്‍ധിക്കുമോ? നിക്ഷേപകര്‍ ഇപ്പോള്‍ എന്തുചെയ്യണം, പ്രിന്‍സ് ജോര്‍ജ് പറയുന്നു

കോവിഡിന് ശേഷം സ്വര്‍ണവിലയിലുണ്ടായ വലിയൊരു മുന്നേറ്റം ഫെഡറല്‍ റിസര്‍വ് അടക്കമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ വിവിധ സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുക്കിയ ഫണ്ടുകളുടെ ലിക്വിഡിറ്റി മൂലമാണ്. സ്വര്‍ണം അടക്കമുള്ള അസ്റ്റുകളിലേക്കാണ് ഈ ഫണ്ടുകള്‍ ഒഴുകിയെത്തിയത്. ഇന്ത്യന്‍ വിപണിയിലും പ്രധാനമായും കേരളത്തിലും പവന് 42000 വരെ രൂപയായി ഉയര്‍ന്നത് നമ്മള്‍ കണ്ടു.

സ്വര്‍ണത്തില്‍ വലിയ ചാഞ്ചാട്ടം സംഭവിക്കുമ്പോള്‍ ഇനിയും വലിയൊരു വിലക്കയറ്റം സ്വര്‍ണത്തിനുണ്ടാകുമോ എന്ന ചോദ്യവും ഉയരുകയാണ്. സ്വര്‍ണവില കണ്ട് നിക്ഷേപം നടത്തുന്നവര്‍ ഇപ്പോള്‍ എന്ത്‌ചെയ്യണം? സ്വര്‍ണവില എത്രവരെയ ഉയരും. ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററും ഓഹരിവിപണി വിദഗ്ധനുമായ പ്രിന്‍സ് ജോര്‍ജ് പറയുന്നു.
പണപ്പെരുപ്പവും ഇപ്പോഴുള്ള സ്ഥിതിയും
ലോകത്തെല്ലായിടത്തും പിടിവിട്ട രീതിയിലുള്ള പണപ്പെരുപ്പമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ 8-9 ശതമാനം പണപ്പെരുപ്പമൊന്നും ഇതുവരെ അനുഭവിക്കേണ്ടതായി വന്നിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും പണപ്പെരുപ്പത്തിന്റെ വലിയ നിരക്കിലാണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്. സ്റ്റിമുലസ് പാക്കേജുകള്‍ വന്നപ്പോള്‍ പലിശനിരക്കുകള്‍ വളരെ താഴ്ന്നു നില്‍ക്കുകയും പണപ്പെരുപ്പനിരക്ക് ഉയര്‍ന്നു നില്‍ക്കുകയും ചെയ്തപ്പോള്‍ എല്ലാ സമ്പദ്വ്യവസ്ഥയെയും അത് ബാധിച്ചു.
പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ രാജ്യങ്ങള്‍ നയങ്ങള്‍ മാറ്റിയതോടൊപ്പം പണലഭ്യത കുറയ്ക്കുകയാണ് ഉണ്ടായത്. പലിശ നിരക്കുയര്‍ത്തലുള്‍പ്പെടെയുള്ളവ അത്തരത്തിലാണ് വന്നത്. എത്രനാള്‍ ഇത് തുടരുമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ വലിയ തോതിലുള്ള പലിശവര്‍ധന വന്നാല്‍ അത് സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വലിയൊരു പണപ്പെരുപ്പ സമ്മര്‍ദ്ദത്തിലേക്ക് രാജ്യങ്ങള്‍ കടന്നേക്കും.
ആഗോളതലത്തില്‍ 2000-2080 ഡോളര്‍ വരെ ഉയര്‍ന്നിരുന്ന സ്വര്‍ണവില 1650 ഡോളറിലേക്ക് താഴ്ന്നിരുന്നു. അതിനുശേഷം 1750-1800 ഡോളറിലേക്ക് കടന്നെങ്കിലും 1650 എന്ന കുറഞ്ഞ നിരക്കിലേക്ക് കുറയാനുള്ള സാധ്യത വളരെ വലുതാണ്. വിപണിയിലെ നിലവിലെ സാഹചര്യങ്ങളും ലോക സമ്പദ് വ്യവസ്ഥയില്‍ നടക്കുന്ന ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളും കാരണം വില ഇപ്പോഴത്തെ നിലയ്ക്ക് തുടരാനോ താഴേക്ക് സഞ്ചരിക്കാനോ ആണ് സാധ്യത.
നിക്ഷേപകര്‍ എന്ത് ചെയ്യണം
പല രാജ്യങ്ങളുടെയും റിസര്‍വ് കറന്‍സി പോലെയാണ് ഗോള്‍ഡ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ വലിയ ഒരു താഴ്ച സ്വര്‍ണത്തിന് പ്രതീക്ഷിക്കുന്നില്ല. പണപ്പെരുപ്പത്തിന്റെ സഞ്ചാരത്തിനൊപ്പമാണ് സ്വര്‍ണവിലയും സഞ്ചരിക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ആഗോളവിപണിയില്‍ 2000 ഡോളര്‍ വരെയുള്ള ഉയര്‍ച്ച വന്നേക്കും.
ഇന്ത്യയില്‍
ഇംപോര്‍ട്ട് ഡ്യൂട്ടി, സെന്‍ട്രല്‍ എക്‌സൈസ് ടാക്‌സ്, ലോക്കല്‍ ടാക്‌സസ്, കറന്‍സി ഡിപ്രീസിയേഷന്‍ എന്നിവയെല്ലാം സ്വാധീനിച്ചാണ് ഇന്ത്യയിലെ സ്വര്‍ണവില നില്‍ക്കുന്നത്. ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് വില അനുസരിച്ച് 10 ഗ്രാം സ്വര്‍ണത്തിന് 50000 രൂപയില്‍ നിന്നേക്കും. (നിലവില്‍ 45,730 രൂപയിലാണ്)
എത്രവരെ കൂടും?
1650-1800 ഡോളര്‍ വരെയാണ് ഞങ്ങള്‍ കണക്കാക്കുന്ന സ്വര്‍ണവില. ഫെബ്രുവരി വരെയൊക്കെ ഈ നിലയ്ക്ക് തുടരാനാണ് സാധ്യത. അതിനുശേഷമുള്ള സൈക്കിളിലാകും മാറ്റങ്ങള്‍ വരുക.
(With the details from DBFS | Doha Brokerage & Financial Services)


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Prince George
Prince George  

മാനേജിങ് ഡയറക്ടർ, ഡിബിഎഫ്എസ്

Related Articles

Next Story

Videos

Share it