ഈ വര്‍ഷം നിഫ്റ്റി കുതിക്കുമോ, കിതക്കുമോ?

2022 ഇന്ത്യന്‍ ഓഹരി വിപണി ബുള്ളിഷായിരുക്കുമെന്ന് പ്രവചനങ്ങള്‍. യെസ് സെക്യൂരിറ്റീസ് നിഫ്റ്റി 21000 ത്തിലേക്ക് ഉയരുമെന്ന് പ്രവചിച്ചതിനു തൊട്ടു പിന്നാലെ ഐ ഐ എഫ് എല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ സഞ്ജീവ് ഭസിന്‍ നിഫ്റ്റി ഏപ്രില്‍ മാസത്തോടെ നിഫ്റ്റി സൂചിക 22 % വര്‍ധിച്ച് 22,000 ത്തിലേക്ക് കുതിക്കുമെന്ന് പറയുന്നു. കേന്ദ്ര ബജറ്റിനു മുന്നെ നിഫ്റ്റി 18400 എത്തുമെന്നാണ് ഭസിന്‍ കരുതുന്നത്. ബി എസ് ഇ സെന്‍സെക്‌സ് 62,000 ലേക്ക് ഉയരുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

നിഫ്റ്റി വരും വര്‍ഷങ്ങളില്‍ കരുത്താര്‍ജ്ജിച്ച് 2025 ല്‍ 32,000 ത്തിലേക്ക് ഉയരുമെന്ന് യെസ് സെക്യൂരിറ്റീസ്പ്രവചിക്കുന്നു. എന്താണ് ഈ ശുഭാപ്തി വിശ്വാസത്തിനു കാരണം? ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ വിപണിയില്‍ നിക്ഷേപിക്കുന്നതും, രാജ്യത്തിന്റെ ശരാശരി സാമ്പത്തിക വളര്‍ച്ച ഈ ദശാബ്ദത്തില്‍ 7.5 ശതമാനം കൈവരിക്കുമെന്നതാണ്. മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് വീര്‍മാണിയുടെ നിരീക്ഷണത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 9.5 % ശതമാനമായിരിക്കും.

മാര്‍ക്കറ്റ്സ് മോജോയുടെ സ്ഥാപകനും സി ഇ ഒ യു മായ മോഹിത് ബാത്രയുടെ നിരീക്ഷണത്തില്‍ മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളാവും മികച്ച നേട്ടം നല്‍കുക. മൂലധന ഉല്‍പ്പന്നങ്ങള്‍, ഐ ടി, ബാങ്കിംഗ് , എന്‍ ബി എഫ് സി, അടിസ്ഥാന സൗകര്യ മേഖലകളാകും നിക്ഷേപകര്‍ക്ക് നേട്ടം ഉണ്ടാകുന്നത്. സഞ്ജീവ് ഭസിന്റെ അഭിപ്രായത്തില്‍ ഐ പി ഒ തരംഗം 2022 ലും പ്രതീക്ഷിക്കാം. അതിന് ആക്കം കൂട്ടുന്നത് എല്‍ ഐ സി ഐ പി ഓ ആയിരിക്കും.

യെസ് സെക്യൂരിറ്റീസിന്റെ നിരീക്ഷണത്തില്‍ വിപണി ബുള്‍ തരംഗത്തിന് കാരണമാവുന്ന മറ്റു ഘടകങ്ങള്‍ കുടുംബ ഉപഭോഗത്തിലുള്ള വര്‍ദ്ധനവ്, കമ്പനികളുടെ വരുമാന വളര്‍ച്ച, മൂലധന ചെലവ് വര്‍ധനവ് തുടങ്ങിയവയാണ്. ഉപഭോഗത്തിന് ചെലവാക്കാവുന്ന കുടുംബ വരുമാനം നിലവില്‍ 131.2 ട്രില്യണ്‍ രൂപയാണ്. 2025 -26 ഓടെ ഇത് `191.5 ട്രില്യണ്‍ രൂപയായി ഉയരും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it