വിപ്രോ ഓഹരികളില്‍ വന്‍ ഇടിവ്, തിരിച്ചടിയായത് ഡിസംബര്‍ പാദ ഫലങ്ങള്‍; ഐടി കമ്പനികള്‍ക്ക് തിരിച്ചടിയോ?

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര കമ്പനികളുടെ മൂന്നാംപാദ ഫലങ്ങള്‍ വിപണിയുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്നതാണ്. എന്നാല്‍ ലാഭക്കണക്കിലേക്ക് വരുമ്പോള്‍ അത് പ്രതിഫലിച്ചിട്ടില്ലെന്ന് മാത്രം.
Wipro
Image : Canva and Wipro
Published on

പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ ഓഹരികളില്‍ ഇന്ന് വലിയ ഇറക്കം. മൂന്നാംപാദ ഫലങ്ങളുടെ പ്രതിഫലനമാണ് ഓഹരിവിലയില്‍ ഒന്‍പത് ശതമാനത്തിനടുത്ത് തിങ്കളാഴ്ച ഇടിയാന്‍ കാരണമായത്.

ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ 3,119 കോടി രൂപയാണ് വിപ്രോയുടെ ലാഭം. മുന്‍ വര്‍ഷം സമാനപാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ലാഭത്തില്‍ 7 ശതമാനത്തിന്റെ കുറവ്. മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് വരുമാനം കൂടിയെങ്കിലും ചെലവ് കുത്തനെ വര്‍ധിച്ചതാണ് ലാഭത്തില്‍ ഇടിവുണ്ടാകാന്‍ കാരണം.

2024 ഡിസംബര്‍ പാദത്തില്‍ വരുമാനം 22,319 കോടി രൂപയും ചെലവ് 17,779 കോടി രൂപയുമായിരുന്നു. ഇത്തവണ വരുമാനം 23,556 കേടിയായി ഉയര്‍ന്നതിനൊപ്പം ചെലവും 19,259 കോടി രൂപയായി കുതിച്ചുയര്‍ന്നു.

പുതിയ തൊഴില്‍ കോഡുകള്‍ നടപ്പിലാക്കിയതാണ് വിപ്രോയുടെ ചെലവിലും പ്രതിഫലിച്ചത്. യുഎസ് താരിഫും ആഗോള പ്രതിസന്ധികളും ഐടി രംഗത്തെ കാര്യമായി ബാധിച്ചില്ലെന്നതിന്റെ സൂചനയാണ് വിപ്രോയുടെ പാദഫലങ്ങളും നല്കുന്നത്.

ഐടി നല്കുന്ന സൂചനയെന്ത്?

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര കമ്പനികളുടെ മൂന്നാംപാദ ഫലങ്ങള്‍ വിപണിയുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്നതാണ്. എന്നാല്‍ ലാഭക്കണക്കിലേക്ക് വരുമ്പോള്‍ അത് പ്രതിഫലിച്ചിട്ടില്ലെന്ന് മാത്രം. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ കമ്പനികള്‍ വലിയ തുക മാറ്റിവച്ചതാണ് ലാഭം ഇടിഞ്ഞുവെന്ന തോന്നലുണ്ടാക്കിയത്.

ട്രംപിന്റെ ഇടപെടലുകള്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് പ്രഹരമാകുമെന്ന വിലയിരുത്തലുകള്‍ ശരിയല്ലെന്ന് പാദഫലങ്ങള്‍ തെളിയിക്കുന്നു. എച്ച്‌വണ്‍ വിസ വിഷയത്തില്‍ ട്രംപിന്റെ നിലപാടുകള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ഐടി കരാറുകള്‍ വരാന്‍ ഇടയാക്കിയെന്ന് ക്ലേസിസ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് തരകന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.

ഏറ്റവും മോശമായ ഘട്ടത്തില്‍ നിന്ന് ഐടി സെക്ടര്‍ മുന്നോട്ടു പോയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. യുഎസ് കമ്പനികള്‍ക്കു മേലുണ്ടായിരുന്ന സമ്മര്‍ദം കുറഞ്ഞുവെന്നും അടുത്ത പാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കാമെന്നും വിപണി കണക്കുകൂട്ടുന്നു.

Wipro shares plunge after Q3 profit dip, reflecting rising costs and new labor codes; IT sector braces for further developments

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com