വണ്ടര്‍ല ഹോളിഡേയ്‌സിന് ₹84 കോടി ജൂണ്‍ പാദ ലാഭം; ഓഹരിയിലും ഇന്ന്‌ നേട്ടം

വരുമാനത്തിലും മികച്ച വര്‍ദ്ധന
Wonderla logo and Ride
Image : Wonderla
Published on

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ല ഹോളിഡേയ്‌സ് നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-ജൂണില്‍ 84.47 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 64.37 കോടി രൂപയേക്കാള്‍ 31.21 ശതമാനമാണ് വര്‍ദ്ധന. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ലാഭം 35.05 കോടി രൂപയായിരുന്നു.

മൊത്ത വരുമാനം കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 152.30 കോടി രൂപയിൽ നിന്ന് 190.06 കോടി രൂപയായി വര്‍ദ്ധിച്ചു. കഴിഞ്ഞ മാര്‍ച്ച് പാദത്തിൽ ഇത്  112.63 കോടി രൂപയായിരുന്നു.

പലിശ, നികുതി തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) വാര്‍ഷികാടിസ്ഥാനത്തില്‍ 94.19 കോടി രൂപയില്‍ നിന്ന് 30.06 ശതമാനം ഉയര്‍ന്ന് 122.50 കോടി രൂപയിലെത്തി. വണ്ടര്‍ല ഹോളിഡേയ്‌സ് ഓഹരി ഇന്ന് എന്‍.എസ്.ഇയില്‍ വ്യാപാരാന്ത്യമുള്ളത് 3.07 ശതമാനം വര്‍ദ്ധിച്ച് 638.50 രൂപയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com