‘എഫ്പിഒ’ വഴി 15,000 കോടി യെസ് ബാങ്ക് സമാഹരിക്കും

ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ ജൂലൈ 15 മുതല്‍ 17 വരെ

Yes Bank repays Rs 35,000 crore to RBI
-Ad-

സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്നുള്ള തിരിച്ചുവരവിന് 15,000 കോടി രൂപയുടെ സമാഹരണ ലക്ഷ്യത്തോടെ യെസ് ബാങ്കിന്റെ എഫ്പിഒ ജൂലൈ 15 ന് തുറക്കും.ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍  17 വരെ തുറന്നിരിക്കും. ആങ്കര്‍ നിക്ഷേപകരുടെ ലേലം ജൂലൈ 14 നും നടക്കും.

നിലവില്‍ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കഴിഞ്ഞ ഒരു കമ്പനി വീണ്ടും ധനസമാഹരണം നടത്തുന്നതിനായി  നിക്ഷേപകര്‍ക്ക് അല്ലെങ്കില്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുന്ന നടപടിയാണ് എഫ്പിഒ. യെസ് ബാങ്കിന്റെ എഫ്പിഒയില്‍ 1,760 കോടി രൂപ വരെ നിക്ഷേപിക്കാന്‍ എസ്ബിഐ തീരുമാനമെടുത്തിരുന്നു.എഫ്പിഒയില്‍ 200 കോടി രൂപ വരെ ജീവനക്കാര്‍ക്കായി യെസ് ബാങ്ക് നീക്കിവച്ചിട്ടുണ്ട്.

കമ്പനികള്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ നടത്തുന്നതിനുള്ള  വ്യവസ്ഥകളില്‍  വിപണി നിയന്ത്രകരായ  സെബി കഴിഞ്ഞ മാസം ഇളവ് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അധിക മൂലധനം സമാഹരിക്കുന്നതിനായി ലിസ്റ്റഡ് കമ്പനികളെ സഹായിക്കുന്നതിനായാണ് ഈ നീക്കം. താത്കാലികമായാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

-Ad-

ശരാശരി 500 കോടി രൂപ വിപണി മൂല്യമുള്ള കമ്പനികള്‍ക്കും ഇപ്പോള്‍ എഫ്പിഒ വഴി ധനസമാഹരണം നടത്താം എന്ന്  സെബി അറിയിച്ചു.നേരത്തെ 1,000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനികള്‍ക്കാണ്  എഫ്പിഒ വഴി ധന സമാഹരണം നടത്താന്‍ കഴിഞ്ഞിരുന്നത്.
ഓഹരി അടിത്തറ വൈവിധ്യവത്കരിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി കമ്പനികള്‍ എഫ്പിഒ നടത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here