11 വർഷം, 22 സിനിമകൾ: അവഞ്ചേഴ്‌സ് ലോകത്തേറ്റവും പ്രോഫിറ്റബിൾ ആയ ഫ്രാഞ്ചൈസി

ഹോളിവുഡിൽ അരങ്ങുവാഴുന്നത് ഫ്രാഞ്ചൈസി ചിത്രങ്ങളാണ്. ബജറ്റിന്റെ കാര്യത്തിലായാലും വരുമാനത്തിന്റെ കാര്യത്തിലായാലും. ഇക്കൂട്ടത്തിൽ ലോകത്തേറ്റവും കൂടുതൽ വരുമാനം നേടിയിരിക്കുന്നത് അമേരിക്കൻ ഫ്രാഞ്ചൈസിയായ മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ അവഞ്ചേഴ്‌സ് സീരീസാണ്.

ഇപ്പോൾ ഇന്ത്യയിലെ ഹോളിവുഡ് റെക്കോർഡുകൾ തകർത്തെറിയുകയാണ് സീരിസിൽ ഏറ്റവും അവസാനത്തേതായ അവഞ്ചേഴ്‌സ്: എൻഡ്ഗെയിം. ആദ്യദിനം തന്നെ 52 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. ബാഹുബലി 2 നും തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും ശേഷം ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രമാണിപ്പോൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം. തീയേറ്ററുകൾ 80-85 ശതമാനം ഒക്യുപെൻസി നിരക്കോടെ നിറഞ്ഞോടുകയാണ്.

ലോകത്ത് ഒന്നാമത്

സ്റ്റാറ്റിസ്റ്റ ഡോട്ട് കോം നൽകുന്ന കണക്കനുസരിച്ച് ലോകത്തേറ്റവും വരുമാനം നേടിയിട്ടുള്ള മൂവി ഫ്രാഞ്ചൈസി മാർവെൽ സിനിമാറ്റിക് യൂണിവേഴ്സാണ്‌. 2019 മാർച്ച് വരെയുള്ള കണക്കനുസരിച്ച് മാർവെൽ സീരീസ് നേടിയിരിക്കുന്നത് മൊത്തം 18.42 ബില്യൺ ഡോളറാണ്.

എൻഡ് ഗെയിമിന് തൊട്ടുമുൻപുള്ള 21 ചിത്രങ്ങളുടെയും ശരാശരി വരുമാനം 877.23 ഡോളർ (ഒരു ചിത്രത്തിന്) ആണ്. ഇതുവരെ അവഞ്ചേഴ്‌സ് സീരിസിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയിട്ടുള്ളത് ഇൻഫിനിറ്റി വാർ ആണ്; 2.05 ബില്യൺ ഡോളർ. ഇന്ത്യയിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള ഹോളിവുഡ് ചിത്രം ഇൻഫിനിറ്റി വാർ ആണ്; 300 കോടി രൂപ.

ലോകത്തേറ്റവും വരുമാനം ഉണ്ടാകുന്ന ഫ്രാൻഞ്ചൈസികളിൽ രണ്ടാമത്തേത് ഡിസ്നിയുടെ സ്റ്റാർ വാഴ്സ് ആണ്. 9.31 ബില്യൺ ഡോളറാണ് 2019 മാർച്ച് വരെ ഈ ഫ്രാഞ്ചൈസി നേടിയിരിക്കുന്ന മൊത്തം വരുമാനം.

റെക്കോർഡുകൾ

എൻഡ് ഗെയിം 2845 സ്‌ക്രീനുകളിലാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് 20 ലക്ഷം കടന്നിരുന്നു. ഇതൊരു പുതിയ റെക്കോർഡ് ആണ്.

റീലിസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് 2,130 കോടി രൂപയാണ് ആഗോള കളക്ഷൻ. ഇന്ത്യയുൾപ്പെടെ 46 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ചൈനയിലും റെക്കോർഡുകൾ മാറ്റിയെഴുതിയിരിക്കുകയാണ് ഈ ചിത്രം. ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും ചൈനയിൽ നിന്നാണ്: 1,075 കോടി. ഡിസ്‌നിയുടെ സ്റ്റാർ വാഴ്സ്: ദി ഫോഴ്സ് അവേക്കൻസ് ആണ് രണ്ടാം സ്ഥാനത്ത്:

അവഞ്ചേഴ്‌സ്: എൻഡ് ഗെയിം 17 മണിക്കൂറുകൊണ്ട് 100 മില്യൺ ഡോളർ എന്ന നേട്ടം കൈവരിച്ചപ്പോൾ സ്റ്റാർ വാഴ്സ്സിന് ഈ നേട്ടം കൈവരിക്കാൻ 21 മണിക്കൂർ വേണ്ടിവന്നു.

Related Articles
Next Story
Videos
Share it