

ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ)യുടെ 2024 സാമ്പത്തിക വര്‍ഷത്തെ വരുമാന കണക്ക് പുറത്ത്. 9,741.71 കോടി രൂപയാണ് ഇക്കാലയളവില്‍ ബോര്‍ഡിന്റെ അക്കൗണ്ടിലെത്തിയത്.
ലോകത്തെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) വരവാണ് ബി.സി.സി.ഐയുടെ വരുമാനം ഉയര്‍ത്തിയത്. മൊത്തം വരുമാനത്തില്‍ 5,761 കോടി രൂപയും ഐപിഎല്ലില്‍ നിന്നുള്ള വിഹിതമാണ്.
2023 സാമ്പത്തികവര്‍ഷം 6,558.80 കോടി രൂപയായിരുന്നു ബോര്‍ഡിന്റെ സമ്പാദ്യം. ഇതാണ് തൊട്ടടുത്ത സാമ്പത്തിക വര്‍ഷം കുതിച്ചുയര്‍ന്നത്. ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പും ടിവി സംപ്രേക്ഷണ വരുമാനവും കുറയുമ്പോള്‍ ഐപിഎല്‍ വരുമാനം കുതിച്ചുയരുകയാണ്.
കുട്ടിക്രിക്കറ്റിനുള്ള കൂടുതല്‍ വാണിജ്യ സാധ്യതയാണ് ബോര്‍ഡിന് ഗുണകരമാകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നുള്ള വിഹിതം 1,042.35 കോടി രൂപയാണ്. മീഡിയ റൈറ്റ്‌സ് വില്പനയിലൂടെ 2024 സാമ്പത്തികവര്‍ഷം 813.14 കോടി രൂപയും ലഭിച്ചു.
ബി.സി.സി.ഐയ്ക്ക് വിവിധ ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപത്തിലൂടെ വര്‍ഷംന്തോറും ലഭിക്കുന്ന പലിശവരുമാനം 986.45 കോടി രൂപയാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ നിന്ന് 377.50 കോടി രൂപയും 361.22 കോടി രൂപ പുരുഷ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലൂടെയും നേടി.
Read DhanamOnline in English
Subscribe to Dhanam Magazine