സിനിമകളെ കടത്തിവെട്ടി ബിടിഎസ് തരംഗം, റെക്കോര്‍ഡ് നിരക്കില്‍ ടിക്കറ്റുകള്‍ വിറ്റ് പിവിആര്‍

ലൈവ് അവസാനിച്ച ശേഷം വൈകിട്ട് തീയേറ്ററുകല്‍ കോണ്‍സേര്‍ട്ട് വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു
സിനിമകളെ കടത്തിവെട്ടി ബിടിഎസ് തരംഗം, റെക്കോര്‍ഡ് നിരക്കില്‍ ടിക്കറ്റുകള്‍ വിറ്റ് പിവിആര്‍
Published on

കഴിഞ്ഞ ശനിയാഴ്ച പ്രശസ്ത കൊറിയന്‍ ബാന്‍ഡ് ബിടിഎസിന്റെ ലൈവ് കോണ്‍സേര്‍ട്ട് രാജ്യത്തെ 25 നഗരങ്ങളിലെ തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. പിവിആറില്‍ (PVR) ഒരു ടിക്കറ്റിന് 12,00 രൂപയാണ് ഈടാക്കിയത്. രാജ്യത്തെ തീയേറ്ററുകളില്‍ ഇതുവരെ ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. ബിടിഎസ് കോണ്‍സേര്‍ട്ട് ടിക്കറ്റിന് ഇത്രയും ഡിമാന്‍ഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് പിവിആര്‍ സിഇഒ കമല്‍ ഗിയാന്‍ചന്ദാനി പറഞ്ഞത്.

ലൈവ് അവസാനിച്ച ശേഷം വൈകിട്ട് തീയേറ്ററുകല്‍ കോണ്‍സേര്‍ട്ട് വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. പിവിആര്‍ തീയേറ്ററുകളിലെ ശരാശരി നിരക്ക് 200 രൂപ ആണെന്നിരിക്കെ ആണ് സിയോളില്‍ നടന്ന ഒരു സംഗീത പരിപാടിയുടെ ലൈവ് സംപ്രേക്ഷണത്തിന് ഇത്രയും ഉയര്‍ നിരക്കില്‍ ടിക്കറ്റുകള്‍ വിറ്റുപോയത്. ബിഗ് ഹിറ്റ്‌സ് എന്റെര്‍ടെയ്‌മെന്റ്‌സ് 2010ല്‍ രൂപം നല്‍കിയ ബാന്‍ഡാണ് ബിടിഎസ്. ഇവര്‍ ഓഡീഷനിലൂടെ കണ്ടെത്തിയ ഏഴുപേരാണ് ബിടിഎസിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കുന്നത്.

സിനിമ കൂടാതെ ഇത്തരത്തിലുള്ള മറ്റ് കണ്ടന്റുകള്‍ പ്രദര്‍ശിപ്പ് വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പിവിആറും ഇനോക്‌സും. നിലവില്‍ ഒരു ശതമാനത്തിനും താഴെയാണ് സിനിമേതര കണ്ടന്റുകളില്‍ നിന്ന് പിവിആറിന്റെ വരുമാനം. അടുത്ത രണ്ട് മൂന്ന് വര്‍ഷം കൊണ്ട് ഈ മേഖലയില്‍ നിന്നുള്ള വരുമാനം 3-4 ശതമാനം ഉയര്‍ത്തുകയാണ് പിവിആറിന്റെ ലക്ഷ്യം. 2-3 ശതമാനം വരുമാന വിഹിതമാണ് വരും വര്‍ഷങ്ങളില്‍ ഇനോക്‌സ് പ്രതീക്ഷിക്കുന്നത്. ഇ-സ്‌പോര്‍ട്‌സ് ഫെഡറേഷനുമായി ചേര്‍ന്ന് ഇ-സ്‌പോര്‍ട്‌സുകളെ ബിഗ് സ്‌ക്രീനില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇനോക്‌സ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com