

കാത്തിരിപ്പിനൊടുവിൽ കായംകുളം കൊച്ചുണ്ണി വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തും. 150 വർഷം മുൻപുള്ള കേരളത്തിന്റെ കഥ പറയുന്ന സിനിമ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ മുൻനിരയിൽ എത്തിയിരിക്കുകയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സംവിധാനം റോഷന്‍ ആന്‍ഡ്രൂസാണ്.ബോബി സഞ്ജയുടേതാണ് തിരക്കഥ. ബിനോദ് പ്രധാൻ ആണ് ഛായാഗ്രഹണം. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.
[embed]https://youtu.be/CDwvzTzSib8[/embed]
മലയാളത്തെ സംബന്ധിച്ച് ഒരു ബിഗ് ബജറ്റ് ചിത്രമായതുകൊണ്ടുതന്നെ, കായംകുളം കൊച്ചുണ്ണിയുടെ കണക്കുകളും വളരെ വിശേഷപ്പെട്ടതാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ആകും.
Read DhanamOnline in English
Subscribe to Dhanam Magazine