മലയാള സിനിമയ്ക്ക് യുദ്ധം മാത്രമല്ല വെല്ലുവിളി; വേനല്‍ക്കാല 'സീസണ്‍' വെള്ളത്തിലാകുമെന്ന് ആശങ്ക

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പും അവധിക്കാലത്താണ് നടക്കുന്നത്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് കാലത്ത് തീയറ്ററുകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നതാണ് ട്രെന്റ്
chatgpt image
chatgpt image
Published on: 

മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് മധ്യവേനല്‍ അവധിക്കാലം. സ്‌കൂളുകള്‍ അടയ്ക്കുന്നതും കുടുംബങ്ങള്‍ കൂടുതലായി തീയറ്ററിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും ഇക്കാലയളവിലാണ്. ഇത്തവണത്തെ അവധിക്കാലത്ത് ദൃശ്യം 3 ഉള്‍പ്പെടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു റിലീസിംഗിനായി തയാറെടുത്തിരുന്നത്. ഗള്‍ഫ് യുദ്ധവും നിയമസഭ തിരഞ്ഞെടുപ്പും മലയാള സിനിമ വ്യവസായത്തെ പ്രതിസന്ധിയുടെ നടുക്കടലില്‍ എത്തിച്ചിരിക്കുകയാണ്.

യുദ്ധം നീണ്ടുനിന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് സിനിമലോകം. ചിത്രങ്ങളുടെ റിലീസിംഗ് നീട്ടിവയ്ക്കാന്‍ നിര്‍മാതാക്കള്‍ പലരും തീരുമാനിച്ചെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് മാത്രം. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഒടിടി കരാറുകള്‍ നേരത്തെ തന്നെ ഒപ്പിട്ടതാണ്. അതുകൊണ്ട് തന്നെ സംപ്രേക്ഷണാവകാശം നേടിയവരുടെ അനുമതിയും ഇക്കാര്യത്തില്‍ ആവശ്യമാണ്.

തിരഞ്ഞെടുപ്പും ഐപിഎല്ലും

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പും അവധിക്കാലത്താണ് നടക്കുന്നത്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് കാലത്ത് തീയറ്ററുകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നതാണ് ട്രെന്റ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റും വരുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ആളുകള്‍ കൂടുതലായി ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ താല്പര്യപ്പെടുന്നത് തീയറ്ററിലേക്കുള്ള ഒഴുക്ക് കുറയ്ക്കുന്നുണ്ട്.

ഗള്‍ഫ് പ്രേക്ഷകര്‍ നിര്‍ണായകം

മലയാള സിനിമയ്ക്ക് ഓവര്‍സീസ് വരുമാനം അനിവാര്യ ഘടകമാണ്. രൂപയുമായുള്ള വിനിമയ നിരക്കിലെ വ്യത്യാസം മൂലം അന്തിമ കണക്കെടുപ്പില്‍ ഓവര്‍സീസ് വരുമാനം ആകെ വരുമാനത്തിന്റെ പകുതിക്ക് അടുത്ത് വരുന്നുണ്ട്. ഓവര്‍സീസ് വരുമാനമില്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ചുരുക്കം. ഇതുതന്നെയാണ് റിലീസിംഗ് മാറ്റാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.

മാര്‍ച്ച് 19ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആട് 3 യുടെ ബജറ്റ് 70 കോടി രൂപയ്ക്ക് അടുത്താണ്. ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായതോടെ മൂന്നാം ഭാഗം വലിയ താരനിരയിലാണ് നിര്‍മാതാക്കള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓവര്‍സീസ് വരുമാനം ഇടിഞ്ഞാല്‍ ബോക്‌സോഫീസില്‍ ചിത്രം വലിയ തിരിച്ചടി നേരിടേണ്ടി വരും. ഗള്‍ഫ് മേഖലയെ ഒഴിവാക്കി ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രത്തിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കില്ല.

ദൃശ്യം 3 സേഫ്

ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുന്ന ദൃശ്യം 3 താരതമ്യേന കുറഞ്ഞ ബജറ്റിലെത്തുന്ന ചിത്രമാണ്. ഏകദേശം 50 കോടി രൂപയാണ് ചിത്രത്തിന് മുടക്കിയിരിക്കുന്നത്. പ്രീ റിലീസ് ബിസിനസ് തന്നെ ഏകദേശം 350 കോടിക്കടുത്താണ്. റിലീസിംഗ് ഡേറ്റ് പ്രഖ്യാപിക്കും മുമ്പ് തന്നെ ചിത്രം ലാഭത്തിലായിട്ടുണ്ട്. നിര്‍മാതാക്കള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും ഓവര്‍സീസ് വിതരണാവകാശം നേടിയവര്‍ക്ക് കൈപൊള്ളും. അതുകൊണ്ട് തന്നെ ഗള്‍ഫ് പ്രതിസന്ധി നീങ്ങിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്.

സിനിമകള്‍ക്ക് മാത്രമല്ല പ്രശ്‌നം

സിനിമകളെ മാത്രമല്ല ഗള്‍ഫ് യുദ്ധം ബാധിച്ചിരിക്കുന്നത്. റംസാനോട് അനുബന്ധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ 100ന് അടുത്ത് സ്റ്റേജ് ഷോകളായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. നൂറുകണക്കിന് കലാകാരന്മാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഗള്‍ഫില്‍ ഇവന്റുകള്‍ നടത്തുന്നവരും പ്രതിസന്ധിയിലാണ്. മലയാളികളാണ് കൂടുതലായും ഇത്തരം ഇവന്റുകളുടെ നടത്തിപ്പുകാര്‍. പലരും ഇവന്റുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ പ്രതിസന്ധിക്ക് അയവു വരുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടു പോകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

കേരളത്തില്‍ സ്റ്റേഡിയം കോംപ്ലക്സ്, ഗള്‍ഫ് വിപണിയിലും കണ്ണ്; കേരള ബ്ലാസ്റ്റേഴ്സ് ഇനി ഗള്‍ഫ് കണ്‍സോര്‍ഷ്യത്തിന്; പ്രോജക്ട് ബ്ലാസ്‌റ്റേഴ്‌സ് വഴിത്തിരിവാകുമോ?
An overhead view of a modern office meeting, with a diverse team of professionals collaborating on laptops and discussing data visuals on a whiteboard, with the OpenAI logo placed in the corner
24 ദിവസം കൊണ്ട് ₹300 കോടി; മലയാളത്തിലെ കളക്ഷൻ റെക്കോഡ് സ്വന്തമാക്കി ‘ബെത്‌ലേഹേം കുടുംബയൂണിറ്റ്’, ഒടിടി റിലീസ് വൈകും
കൊച്ചിയിലും തിരുവനന്തപുരത്തും റിയല്‍ എസ്റ്റേറ്റ് കുതിപ്പ്, മലബാറില്‍ നിര്‍മാണ മേഖല മരവിപ്പില്‍; മിഡില്‍ ഈസ്റ്റ് യുദ്ധം കേരള റിയല്‍ എസ്റ്റേറ്റ് മേഖലയെ സ്വാധീനിച്ചതിങ്ങനെ
```html ```
logo
DhanamOnline
dhanamonline.com