ആഗോള വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ വിനോദ വ്യവസായ കമ്പനികള്‍; വിദേശ സഹകരണം വര്‍ധിക്കുന്നു

ലണ്ടനിലോ ഡബ്ലിനിലോ താമസിക്കുന്ന ഒരു പ്രവാസി കുടുംബം കണ്ടന്റുകള്‍ക്ക് മുടക്കുന്ന തുക ഇന്ത്യയിലെ കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലായിരിക്കും
ആഗോള വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ വിനോദ വ്യവസായ കമ്പനികള്‍; വിദേശ സഹകരണം വര്‍ധിക്കുന്നു
Published on

ഇന്ത്യയില്‍ നിന്നുള്ള വരുമാനം മാത്രം മതിയാകില്ല പിടിച്ചുനില്പിനെന്ന തിരിച്ചറിവില്‍ ആഗോള വിപണിയിലേക്ക് ചുവടുമാറ്റി മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ഹൗസുകള്‍. കടുത്ത മത്സരം നടക്കുന്നതാണ് ഇന്ത്യന്‍ വിനോദ വിപണി. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കിയതോടെ കണ്ടന്റുകള്‍ നിര്‍മിക്കാനുള്ള ചെലവ് വന്‍തോതില്‍ വര്‍ധിച്ചു. മികച്ച കണ്ടന്റ് ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് മാത്രം പണംനല്കുകയെന്നതാണ് ഇന്ത്യക്കാരുടെ ശീലം.

പലരും നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പണംമുടക്കുന്നത് ഒന്നോ രണ്ടോ ഒടിടികള്‍ക്ക് മാത്രമാകും. പ്രേക്ഷകരുടെ തിരഞ്ഞെടുപ്പില്‍ മുന്‍പന്തിയിലെത്താനാണ് പ്ലാറ്റ്‌ഫോമുകള്‍ മത്സരിക്കുന്നത്. മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് രംഗം കൂടുതല്‍ ഉയരാതിരിക്കുകയും വരുമാനം വിഭജിക്കപ്പെടുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ സ്ഥിതിയില്‍ നിലനില്‍പ് അവതാളത്തിലാകുമെന്ന തിരിച്ചറിവില്‍ പലരും മറ്റ് വിപണികളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പലരും ആഗോള വിപണിയിലേക്ക് എത്തുന്നത്. ഇന്ത്യയിലുള്ളവരെ അപേക്ഷിച്ച് വിദേശത്തുള്ള ഇന്ത്യക്കാര്‍ കൂടുതല്‍ ചെലവഴിക്കാന്‍ താല്പര്യപ്പെടുന്നവരാണ്.

ഇന്ത്യന്‍ വിപണി അത്ര പോരേ?

സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സിന്റെ ഇന്ത്യയിലെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സോണിലിവ്, യൂട്യൂബ് ടിവിയുമായും യൂട്യൂബ് പ്രൈംടൈം ചാനലുകളുമായും ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. വിദേശ വിപണിയിലേക്ക് ഇന്ത്യന്‍ കണ്ടന്റുകള്‍ കൂടുതലായി എത്തിക്കുകയാണ് ലക്ഷ്യം.

അടുത്തിടെയാണ് മൂവീവേഴ്‌സ് സ്റ്റുഡിയോസ് ബീക്കണ്‍ മീഡിയയുമായി ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക മേഖലകളെ കേന്ദ്രീകരിച്ചുള്ള പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയത്.

പശ്ചിമേഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കണ്ടന്റ് ക്രിയേറ്റര്‍മാരായ Chtrbox പ്രഖ്യാപിച്ചത് ഈ മാസം ആദ്യമാണ്. മറ്റ് മാര്‍ക്കറ്റുകളിലേക്ക് ഇന്ത്യന്‍ വിനോദ വ്യവസായ കമ്പനികള്‍ പോകുന്നതിന് കാരണങ്ങള്‍ പലതാണ്.

തങ്ങളുടെ കണ്ടന്റുകള്‍ക്ക് കൂടുതല്‍ മികച്ച വരുമാനം വിദേശ മാര്‍ക്കറ്റുകളില്‍ ലഭിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ലണ്ടനിലോ ഡബ്ലിനിലോ താമസിക്കുന്ന ഒരു പ്രവാസി കുടുംബം കണ്ടന്റുകള്‍ക്ക് മുടക്കുന്ന തുക ഇന്ത്യയിലെ കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലായിരിക്കും. ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്റ് ഹൗസുകളുടെ ഭാവി കൂടുതല്‍ പ്രകാശിതമാക്കാന്‍ പുതിയ നീക്കങ്ങള്‍ വഴിയൊരുക്കുമെന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com