ഐ.പി.എല്‍ ലേലം: പാറ്റ് കമിന്‍സിനെ കിംഗ്‌സ് ഇലവന്‍ റാഞ്ചി, 15.5 കോടിക്ക്

ഐ.പി.എല്‍ ലേലം: പാറ്റ് കമിന്‍സിനെ കിംഗ്‌സ് ഇലവന്‍ റാഞ്ചി, 15.5 കോടിക്ക്
Published on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിലേക്കുള്ള താരലേലം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 15.5 കോടി രൂപ റെക്കോര്‍ഡ് തുക നല്‍കി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക്  എത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത് 10.75 കോടി രൂപയ്ക്ക്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്. 14 കോടി രൂപവരെ ഇരു ടീമും മത്സരിച്ച് വിളിച്ചശേഷമാണ് 15.5 കോടി നല്‍കി കമിന്‍സിനെ കൊല്‍ക്കത്ത റാഞ്ചിയത്.

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെ 10 കോടി രൂപ മുടക്കി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. കിംഗ്‌സ് ഇലവന്‍ പഞ്ചാബും തുടക്കത്തില്‍ മോറിസിനായി വാശിയേറിയ ലേലത്തില്‍ പങ്കെടുത്തു. മോറിസിനായി എട്ടു കോടി രൂപ മുടക്കാന്‍ ടീമുകള്‍ തയ്യാറായപ്പോള്‍ 9.75 കോടി രൂപയുടെ വാഗ്ദാനവുമായി മുംബൈ രംഗത്തിറങ്ങി. ഒടുവില്‍ 10 കോടി രൂപയ്ക്ക് മോറിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ ഏകദിന-ടി20 ടീം നീയകന്‍ ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂര്‍ റോയല്‍ 4.40 കോടിയ്ക്ക് ടീമിലെടുത്തു.കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയെ മൂന്ന് മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു ഉത്തപ്പയുടെ അടിസ്ഥാന വില.ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ 5.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവിലയയായ 2 കോടി രൂപ 7 കളിക്കാര്‍ക്കാണുള്ളത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേല്‍ സ്റ്റെയ്ന്‍, എയ്ഞ്ചലോ മാത്യൂസ്. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ ഉത്തപ്പക്കാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക. ജലജ് സക്‌സേന, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, മിഥുന്‍ എസ് എന്നിവരാണ് ലേലത്തിനുള്ള മറ്റ് മലയാളി താരങ്ങള്‍.

എട്ട് ടീമുകള്‍ക്കുമായി സ്വന്തമാക്കാന്‍ കഴിയുന്നത് 73 താരങ്ങളെയാണ്. 143 ഇന്ത്യന്‍ താരങ്ങളും 189 വിദേശതാരങ്ങളുമാണ് രംഗത്തുള്ളത്. 42 കോടി 70 ലക്ഷം രൂപ കൈവശമുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ലേലത്തില്‍ ഏറ്റവുമധികം തുക ചെലവാക്കാനാവും.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുപ്പത്തഞ്ചര കോടി കൈവശമുണ്ട്. ചാംപ്യന്‍ ടീം മുംബൈ ഇന്ത്യന്‍സിനാണ് ഏറ്റവും കുറവ് തുക ചെലവാക്കാവുന്നത്, 13 കോടി. ചെന്നൈക്ക് പതിനാലര കോടിയും.

യാഷസ്വി ജൈസ്വാള്‍, പ്രയാസ് റായ് ബര്‍മാന്‍, പ്രിയം ഗാര്‍ഗ് തുടങ്ങിയ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് വേണ്ടി വാശിയേറിയ ലേലം നടക്കാന്‍ സാധ്യതയുണ്ട്. യൂസഫ് പത്താന്‍, ജയ്‌ദേവ് ഉനാദ്ഘട്ട്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ജേസണ്‍ റോയ്, ആരോണ്‍ ഫിഞ്ച് തുടങ്ങിയ പ്രമുഖരും ലേലത്തിനുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com