Must Watch : കിംഗ് റിച്ചാര്‍ഡ് (2021)

ടെന്നീസ് ഇതിഹാസങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ അച്ഛനായ റിച്ചാര്‍ഡ് വില്യംസിന്റെ ജീവിതമാണ് സിനിമ പറയുന്നത്.
Must Watch : കിംഗ് റിച്ചാര്‍ഡ് (2021)
Published on

കിംഗ് റിച്ചാര്‍ഡ് (2021)

Director: Reinaldo Marcus Green

IMDb Rating: 7.5

2021ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമയാണ് കിംഗ് റിച്ചാര്‍ഡ്. ടെന്നീസ് ഇതിഹാസങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ അച്ഛനായ റിച്ചാര്‍ഡ് വില്യംസിന്റെ ജീവിതമാണ് സിനിമ പറയുന്നത്.

രണ്ട് ലോക പ്രശസ്ത അത്ലറ്റുകളുടെ അച്ഛന്‍ എന്നതില്‍ ഉപരി, സിനിമയാക്കാന്‍ പറ്റിയ എന്താണ് റിച്ചാര്‍ഡിന്റെ ജീവിതത്തില്‍ ഉള്ളതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. തന്റെ രണ്ട് മക്കളെയും ടെന്നീസ് തരങ്ങളാക്കാന്‍ റിച്ചാര്‍ഡ് തയ്യാറാക്കിയ 84 പേജുള്ള ഒരു പ്ലാന്‍. അത് വിജയിക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങളും വീനസ് വില്യംസ് എന്ന താരത്തിന്റെ ഉദയവുമാണ് കിംഗ് റിച്ചാര്‍ഡ് എന്ന സിനിമ. റിച്ചാര്‍ഡായി അഭിനയിച്ച വില്‍ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിച്ചിരുന്നു.

കാലേക്കൂട്ടി എഴുതിവെച്ചൊരു പ്ലാന്‍ വിജയകരമായി നടപ്പിലാക്കുന്ന ഓരോ രംഗങ്ങളും, ജീവിത നേട്ടങ്ങളും ബിസിനസ് വളര്‍ച്ചയും പ്ലാന്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും പ്രചോദനാത്മകമാണ്. പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റിയുള്ള ആ സഞ്ചാരത്തിനൊടുവില്‍ ലക്ഷ്യം കൈവരിക്കുമ്പോഴുള്ള സന്തോഷവും ആസ്വദിക്കാനാവും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com