ദൃശ്യം 3 മുതല്‍ അതിരടി വരെ! ഈയാഴ്ച ഒടിടിയില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ റിലീസ് മഴ; വിശദാംശങ്ങള്‍ അറിയാം

തീയറ്ററില്‍ ഹിറ്റായതും വിജയം കാണാത്തതുമായ ഒരുപിടി ചിത്രങ്ങളാണ് വരുംദിവസങ്ങളില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നത്.
ദൃശ്യം 3 മുതല്‍ അതിരടി വരെ! ഈയാഴ്ച ഒടിടിയില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ റിലീസ് മഴ; വിശദാംശങ്ങള്‍ അറിയാം
Published on

മലയാള സിനിമയിലേക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഓരോ ആഴ്ച്ചയും പുതിയ ചിത്രങ്ങളുടെ റിലീസിംഗ് പെരുമഴയാണ്. തീയറ്ററില്‍ ഹിറ്റായതും വിജയം കാണാത്തതുമായ ഒരുപിടി ചിത്രങ്ങളാണ് വരുംദിവസങ്ങളില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നത്.

ദൃശ്യം 3 (ജൂണ്‍ 18)

മലയാള സിനിമയ്ക്ക് ആഗോള സ്വീകാര്യത നേടിക്കൊടുത്ത മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ മൂന്നാംഭാഗം ജൂണ്‍ 18ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. തീയറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം റെക്കോഡ് തുകയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്.

അതിരടി (ജൂണ്‍ 19)

ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ടൊവീനോ തോമസ് തുടങ്ങിയവര്‍ അഭിനയിച്ച അതിരടി തീയറ്ററില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ചിത്രമാണ്. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസിംഗ് ജൂണ്‍ 19 മുതലാണ്. സോണി ലിവ് (SonyLiv) ആണ് ചിത്രം പ്രദര്‍ശനത്തിനെടുത്തിരിക്കുന്നത്.

ആശാന്‍ (ജൂണ്‍ 19)

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ആശാന്‍. ഫെബ്രുവരിയില്‍ തീയറ്ററില്‍ റിലീസായ ചിത്രം സണ്‍ നെക്സ്റ്റാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. ജൂണ്‍ 19 മുതല്‍ ചിത്രം ആസ്വദിക്കാം.

ഗു (ജൂണ്‍ 19)

സൈജു കുറുപ്പ്, ദേവ നന്ദന എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന സൈക്കോ ഇമോഷണല്‍ ചിത്രം ഗു (GU) മനോരമ മാക്‌സിലൂടെ ജൂണ്‍ 19ന് ഒടിടിയില്‍ എത്തുന്നു. തീയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല.

ദൃഢം

ഷെയ്ന്‍ നിഗം നായകനായെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ദൃഢം ജിയോഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തു. മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ചിത്രം മുന്നേറുന്നത്.

പൊങ്കാല, കറുപ്പ് എന്നീ ചിത്രങ്ങളും ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്.

Several Malayalam movies, including Drishyam 3, Athiradi, Aashan, and GU, are set for OTT releases this week across major streaming platforms

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

122ല്‍ വിജയിച്ചത് 10-ല്‍ താഴെ മാത്രം! ഒ.ടി.ടിയും ചാനലുകളും കൈവിട്ടു; 2026ല്‍ മലയാള സിനിമ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയോ?
Porinju Veliyath, Equity Intelligence
വിവോയ്ക്കും ഷവോമിക്കും തിരിച്ചടി; ഇന്ത്യന്‍ വിപണി പിടിച്ചുകുലുക്കി 'നത്തിംഗ്', ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വന്‍ ഇടിവ്
₹50 കോടിക്ക് മുകളില്‍ ആറു ചിത്രങ്ങള്‍, 5 മാസത്തിനിടെ 90 സിനിമകള്‍ തീയറ്ററില്‍; സിനിമ മേഖലയ്ക്ക് ഉണര്‍വായോ 2026ന്റെ ആദ്യ പകുതി?
```html ```
logo
DhanamOnline
dhanamonline.com