

മലയാള സിനിമയില്‍ പുത്തന്‍ സിനിമകളുടെ ഒടിടി റിലീസിംഗ് പെരുമഴയ്ക്കാണ് പുതുവര്‍ഷം കാത്തിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് ഈ വാരത്തില്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴ്, തെലുഗ്, കന്നട ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റ ചിത്രങ്ങളും 2026ന് മാറ്റുകൂട്ടാന്‍ എത്തുന്നുണ്ട്. വരുംദിവസങ്ങളിലെ ഒടിടി റിലീസുകള്‍ ഏതൊക്കെയെന്ന് നോക്കാം-
2025ല്‍ മലയാളത്തില്‍ വലിയ വിജയം നേടിയ ചിത്രമാണ് എക്കോ. പുതുനിരയിലെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ഡിസംബര്‍ 31നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഉയര്‍ന്ന തുകയ്ക്കാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.
റൊമന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ലുക്മാന്‍ അവരാനും ദൃശ്യ രഘുനാഥുമാണ്. തീയറ്ററില്‍ കാര്യമായ സ്വീകാര്യത ചിത്രത്തിന് ലഭിച്ചില്ല. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
അല്‍ത്താഫ് സലീം, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയ അഭിനയിച്ച കോമഡി ചിത്രമാണ് ഇന്നസെന്റ്. സാധാരണക്കാരുടെ കഥപറയുന്ന ചിത്രത്തിന് ഒടിടിയില്‍ മികച്ച പ്രശംസയാണ് ലഭിക്കുന്നത്. സൈന പ്ലേയില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രം സണ്‍ നെസ്റ്റിലാണ് ഡിസംബര്‍ 31ന് റിലീസായിരിക്കുന്നത്. റോഷന്‍ മാത്യു, സൈറ ഷിഹാബ് എന്നിവരാണ് പ്രധാന റോളുകളില്‍ എത്തുന്നത്.
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രമാണ് കളങ്കാവല്‍. നെഗറ്റീവ് റോളില്‍ പോലും പ്രേക്ഷകരുടെ മനംകവരാന്‍ മമ്മൂട്ടിക്ക് ഈ ചിത്രത്തിലൂടെ സാധിച്ചു. സോണി ലിവ് ആണ് ഈ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ആദ്യവാരം റിലീസ് ഉണ്ടാകും.
ഈ മലയാള ചിത്രങ്ങള്‍ക്കൊപ്പം ഒരുപിടി അന്യഭാഷ സിനിമകളും മൊഴിമാറ്റി എത്തുന്നുണ്ട്. തെലുങ്കില്‍ നിന്നുള്ള മൗഗ്ലി, ബ്യൂട്ടി എന്നീ ചിത്രങ്ങളും തമിഴില്‍ നിന്ന് ലൗ ബിയോണ്ട് വിക്കറ്റ് എന്നീ ചിത്രവും ഒടിടിയില്‍ കാണാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine