

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ന്നാ താന്‍ കേസ് കൊട് 50 കോടി ക്ലബ്ബില്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളിലാണ് 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്. സമൂഹ്യ മാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സിനിമ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു എന്നും ലഭിച്ച സ്‌നേഹവും പിന്തുണയും അത്ഭുതാവഹം ആണെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് താരം. നീതിക്കുവേണ്ടി പോരാട്ടം നടത്തുന്ന രാജീവന്‍ എന്ന കള്ളന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന ചിത്രത്തിന് ധാരാളം നിരൂപക പ്രശംസകളും ലഭിച്ചിരുന്നു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നിവയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട്. നേരത്തെ റോഡിലെ കുഴി സംബന്ധിച്ച സിനിമയുടെ പോസ്റ്റര്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine