
അങ്ങനെ ഒടിയൻ വരുന്ന തീയതി നിശ്ചയിച്ചു. ഡിസംബർ 14. ലോകത്തൊട്ടാകെ 2,000 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഈ മോഹൻലാൽ ചിത്രം കേരളത്തിൽ 400 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. മലയാള ചിത്രങ്ങളുടെ കാര്യത്തിൽ ഇത് റെക്കോർഡ് ആണ്.
കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ സാധിക്കുമെങ്കിലും അത് ചിത്രത്തിന്റെ ദീർഘകാല ബിസിനസിനെ ബാധിക്കുമെന്നതിനാൽ 400 ൽ തന്നെ നിർത്താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
ചിത്രത്തിന്റെ പ്രമോഷന് എയർടെല്ലുമായി സഹകരിച്ച് ഒടിയൻ സിം കാർഡുകൾ ഇറക്കിയിട്ടുണ്ട്. 'മീറ്റ് ഒടിയൻ' എന്ന ഒരു മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ഓടിയന്റെ ഓവർസീസ് റൈറ്റ്സ് എത്ര രൂപയ്ക്കാണ് വിറ്റുപോയതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹിന്ദി ഡബ്ബിങ്, സാറ്റലൈറ്റ് റൈറ്റുകൾ വിറ്റത് 3.25 കോടി രൂപയ്ക്കാണ്. ഒരു മലയാളം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ തുകയാണിത്.
ചിത്രം 300 കോടിയ്ക്കടുത്ത് കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങിനെയെങ്കിൽ മലയാളത്തിലെ എല്ലാ കളക്ഷൻ റെക്കോർഡും ഒടിയൻ തകർക്കും.
ചിത്രത്തിന്റെ വിഎഫ്എക്സ് ചെയ്തിരിക്കുന്നത് അജയ് ദേവ്ഗണിന്റെ കമ്പനിയാണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവർ പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine