
ഒമര്‍ ലുല്ലു ചിത്രമായ അഡാര്‍ ലവിലെ രണ്ടാമത്ത പാട്ടും തരംഗമാവുകയാണ്. ഇത്തവണ പക്ഷെ വീഡിയോക്ക് ലഭിച്ച ഡിസ്‌ലൈക്കുകളുടെ എണ്ണം കൊണ്ടാണ് ഗാനം സൂപ്പർ ഹിറ്റായതെന്ന് മാത്രം.
റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് 'എടി പെണ്ണേ ഫ്രീക്ക പെണ്ണേ' എന്ന ഗാനം വാരിക്കൂട്ടിയത് 2,53,000 ഡിസ്‌ലൈക്കുകളാണ്. ലൈക്ക് വെറും 33,000 എണ്ണവും.
ഡിസ്‌ലൈക്കുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഗാനം.
[embed]https://youtu.be/6D95ihC1ils[/embed]
സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ പ്രിയ പ്രകാശ് വാര്യര്‍, നൂറിന്‍, റോഷൻ തുടങ്ങിയവർ പാട്ടിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഡിസ്‌ലൈക്ക് കാംപെയ്നിനെ ഒരു പോസിറ്റിവ് മാർക്കറ്റിങ് സ്ട്രാറ്റജിയായി കാണുന്നവരും കുറവല്ല. ഒരു വീഡിയോക്ക് അസാധാരണമാം വിധം 'ഡിസ്‌ലൈക്ക്' ഉണ്ടെങ്കിൽ സ്വാഭാവികമായും ആളുകൾക്ക് അതെന്താണ് എന്നറിയാൻ താല്പര്യമുണ്ടാകും. അങ്ങനെ കൂടുതൽ ആളുകളിലേക്ക് ബ്രാൻഡ് ചെന്നെത്തുകയും ചെയ്യും. അതേസമയം ഹൃസ്വകാലത്തെ നേട്ടമേ ഇതുമൂലം ഉണ്ടാകൂ. പരസ്യ ചിത്രങ്ങൾക്ക് ചിലർ ഇത്തരം മാർക്കറ്റിങ് തന്ത്രങ്ങൾ പയറ്റിനോക്കാറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine