ഇരുണ്ട നിറക്കാർക്കും വേണ്ടേ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ? പ്രിയങ്ക ചോദിക്കുന്നു 

ഇരുണ്ട നിറക്കാർക്കും വേണ്ടേ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ? പ്രിയങ്ക ചോദിക്കുന്നു 
Published on

വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക സ്കിൻ കെയർ ഉൽപ്പന്നങ്ങളും ഇരുണ്ട നിറമുള്ളവർക്ക്‌ വേണ്ടിയുള്ളതല്ലെന്ന് പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. "എല്ലാ ക്രീമിനു പുറത്തും 'all skin types' എന്നെഴുതിയിട്ടുണ്ടാവും. എന്നാൽ അവയൊന്നും യഥാർത്ഥത്തിൽ ഇരുണ്ട നിറമുള്ളവർക്കുവേണ്ടിയുള്ളതല്ല," പ്രിയങ്ക പറയുന്നു.

ഇരുണ്ട നിറമുള്ളവർക്കു വേണ്ട മേക്ക് അപ്പ് ലഭ്യമാണ്. എന്നാൽ സ്കിൻ കെയർ ഉൽപന്നങ്ങൾ ഒരു വിഭാഗത്തെ അപ്പാടെ മാറ്റി നിർത്തുന്നു. ഒരു ഇംഗ്ലീഷ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

ഓരോ ഉത്പന്നങ്ങളും 6 തരത്തിലുള്ള Fitzpatrick ചർമങ്ങളിൽ ടെസ്റ്റ് ചെയ്തതാകണമെന്നാണ് പ്രിയങ്കയുടെ അഭിപ്രായം. "ഏതൊരു സ്കിൻ കെയർ ഉത്പന്നത്തെയും ഞാൻ വളരെ സംശയത്തോടെയാണ് സമീപിക്കാറ്. കാരണം എന്റെ മുഖം ഒരു 'മണി മേക്കർ' ആണ്," ഏതുൽപ്പന്നമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് അവരുടെ മറുപടി ഇതായിരുന്നു.

വൈവിധ്യത്തിന്റേയും ഇൻക്ലൂഷന്റേയും വക്താവായാണ് പ്രിയങ്കയെ വിദേശമാധ്യമങ്ങൾ വിശേഷിപ്പിക്കാറ്.

പ്രിയങ്കയുടെ കരിയറിലെ ആദ്യ ഗ്ലോബൽ പരസ്യ കാംപയ്‌ൻ Obagi ബ്രാൻഡുമായി ചേർന്നുള്ളതാണ്. Obagi യുടെ ബ്രാൻഡ് അംബാസഡറാണ് അവരിപ്പോൾ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com