കൂടുതല്‍ ദേശീയ ബ്രാന്‍ഡുകളുടെ കടന്നുവരവ്, ലൈവ് ടെലികാസ്റ്റില്‍ സീ നെറ്റ്‌വര്‍ക്കിന്റെ സാന്നിധ്യം; സൂപ്പര്‍ ലീഗ് കേരള സീസണ്‍ 3 സെപ്റ്റംബര്‍ 25 മുതല്‍

ലീഗിന്റെയും ടീമുകളുടെയും സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് കോര്‍പറേറ്റ് കമ്പനികളുടെ സാന്നിധ്യം സഹായിക്കും.
സൂപ്പര്‍ലീഗ് കേരള സിഇഒ മാത്യു ജോസഫും മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാനും
സൂപ്പര്‍ലീഗ് കേരള സിഇഒ മാത്യു ജോസഫും മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാനും
Published on

കേരള ഫുട്‌ബോളിനെ വാണിജ്യവല്‍ക്കരിച്ച സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിന് സെപ്റ്റംബര്‍ 25ന് തുടക്കം. ഹോംആന്‍ഡ് എവേ ഫോര്‍മാറ്റില്‍ 6 ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന എസ്എല്‍കെ ഇത്തവണ വലിയ വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകര്‍.

കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലീഗിനെ പാന്‍ ഇന്ത്യ തലത്തിലേക്ക് വളര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് വ്യക്തമാക്കി. അടുത്ത സീസണ്‍ മുതല്‍ പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും കമന്ററി ലഭ്യമാക്കും. നിരവധി ദേശീയ ബ്രാന്‍ഡുകളും ലീഗുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ലീഗിന്റെ തല്‍സമയ സംപ്രേക്ഷണം സീ നെറ്റ്‌വര്‍ക്കിലൂടെയാണ്. യുണൈറ്റഡ് സ്‌പോര്‍ട്‌സ് ചാനല്‍ വഴി ടിവി സംപ്രേക്ഷണവും സീ5 ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുടെ ഒടിടി പ്രേക്ഷകരിലേക്കും മത്സരങ്ങള്‍ എത്തിക്കും. യുഎഇയില്‍ എത്തിസലാത് (Etisalat) വഴി മത്സരങ്ങള്‍ കാണാനാകും.

കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍

മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രാദേശിക, ദേശീയ ബ്രാന്‍ഡുകള്‍ ലീഗിനോട് സഹകരിക്കുന്നുണ്ട്. അമൂല്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും പ്രധാന സ്‌പോണ്‍സര്‍മാരിലൊന്നാണ്. ലീഗിന്റെയും ടീമുകളുടെയും സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് കോര്‍പറേറ്റ് കമ്പനികളുടെ സാന്നിധ്യം സഹായിക്കും.

മത്സരങ്ങളുടെ ആവേശം വര്‍ധിപ്പിക്കുന്നതിനായി ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് സമ്മാനിക്കുന്നതിനായി 'സുപ്പര്‍ ലീഗ് കേരള ഷീല്‍ഡ്' എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി ഈ സീസണില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുക ലക്ഷ്യം

എല്ലാ പ്രായത്തിലുമുള്ള ആരാധകര്‍ക്കും മത്സരദിനത്തിലെ അനുഭവം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്താനും ലീഗ് ലക്ഷ്യമിടുന്നുണ്ട്. ഫാമിലി+ഫണ്‍ രീതിയിലേക്ക് ലീഗിനെ മാറ്റി കൂടുതല്‍ കൂുടുംബങ്ങളെ സ്റ്റേഡിയത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.

മത്സരങ്ങളുടെ എണ്ണം 33ല്‍ നിന്ന് 35 ആയി ഈ സീസണില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഹോം ആന്റ് എവേ അടിസ്ഥാനത്തിലുള്ള രണ്ട് പാദങ്ങളായി സെമി ഫൈനലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ 90 മിനിറ്റിനു ശേഷം സമനിലയില്‍ അവസാനിച്ചാല്‍ നേരെ പെനാല്‍റ്റി ഷൂട്ടൂട്ടിലേക്ക് കടക്കുന്ന രീതിയാണ് ഇത്തവണയുള്ളത്.

കാലിക്കറ്റ് എഫ്‌സി, ഫോഴ്സ മകൊച്ചി എഫ്‌സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി, മലപ്പുറം എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി എന്നീ ആറ് ടീമുകളാണ് ലീഗില്‍ കളിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

തയാറെടുക്കാം മാറ്റത്തിലൂടെ വളര്‍ച്ചയ്ക്ക്‌ : ധനം ഗ്രോത്ത് സമിറ്റ് സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത്
ടൂറിസത്തെ കൂട്ടുപിടിക്കാന്‍ കേരള ക്രിക്കറ്റ്; കളിയില്ലാത്ത സമയത്തും വരുമാനം ലഭിക്കുന്ന യൂറോപ്യന്‍ 'ഡെസ്റ്റിനേഷന്‍ സ്റ്റേഡിയം' മോഡലുമായി കെസിഎ
ആദ്യ രണ്ട് സീസണുകള്‍ സൂപ്പര്‍ഹിറ്റ്, കളിക്കാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം; കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പും വരുമാനവും ലക്ഷ്യമിട്ട് സൂപ്പര്‍ലീഗ് കേരള സീസണ്‍ 3
Climate Change in kerala
```html ```
logo
DhanamOnline
dhanamonline.com