ആകെ പ്രൈസ് മണി ₹101 കോടി, സഞ്ജുവിനും സംഘത്തിനും ലഭിക്കുക ₹21 കോടി; ഐസിസി ട്വന്റി-20 ലോകകപ്പിലെ സാമ്പത്തികവശം ഇങ്ങനെ

സെമിഫൈനലിലെത്തി മടങ്ങിയ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും 6.20 കോടി രൂപ വീതം ലഭിച്ചു.
ആകെ പ്രൈസ് മണി ₹101 കോടി, സഞ്ജുവിനും സംഘത്തിനും ലഭിക്കുക ₹21 കോടി; ഐസിസി ട്വന്റി-20 ലോകകപ്പിലെ സാമ്പത്തികവശം ഇങ്ങനെ
Published on

ചരിത്രത്തിലാദ്യമായി ഐസിസി ട്വന്റി-20 ലോകകപ്പ് തുടര്‍ച്ചയായി നേടിയെന്ന ടീമെന്ന നേട്ടം സ്വന്തമാക്കിയ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആരാധകരെ ആവേശത്തിലാക്കി സൂര്യകുമാര്‍ യാദവും സംഘവും കിരീടം ഉയര്‍ത്തുമ്പോള്‍ ഗ്യാലറികളില്‍ സാക്ഷിയായത് 80,000ത്തിലധികം ആരാധകര്‍. സ്വന്തം നാട്ടില്‍ ലോകകിരീടം ഉയര്‍ത്തിയ ഇന്ത്യയെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്.

ലോകകപ്പ് ജയിക്കുന്ന ടീമിന് ഐസിസി വക ലഭിക്കുന്നത് 21 കോടി രൂപയാണ്. ഇത് കൂടാതെ ടീമംഗങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐയുടെ പ്രഖ്യാപനവും ഉടനെത്തും. ബോര്‍ഡിന്റെ തുക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫൈനലില്‍ അടക്കം നിര്‍ണായക സംഭാവ രാജ്യത്തിനായി നല്കിയ മലയാളി താരം സഞ്ജു സാംസണിന് കേരള സര്‍ക്കാര്‍ പ്രത്യേകമായി ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചേക്കും.

സമ്മാനഘടന ഇങ്ങനെ

ഇത്തവണത്തെ ഐസിസി ലോകകപ്പിന്റെ ആകെ പ്രൈസ് മണി 101 കോടി രൂപയാണ്. ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ലഭിച്ചത് 21.5 കോടി രൂപയാണ്. ലോകകപ്പില്‍ കളിച്ച ഓരോ ടീമിനും പങ്കാളിത്ത വിഹിതമായി 1.03 കോടി രൂപ വീതം ലഭിക്കും. ഫൈനലില്‍ തോറ്റ ന്യൂസിലന്‍ഡിന് ലഭിക്കുക 10.75 കോടി രൂപയാണ്.

സെമിഫൈനലിലെത്തി മടങ്ങിയ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും 6.20 കോടി രൂപ വീതം ലഭിച്ചു. അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് 2.48 കോടി രൂപ വീതമാണ് കിട്ടുക. 13 മുതല്‍ 20 സ്ഥാനങ്ങളില്‍ വരെയെത്തിയ ഓരോ ടീമിനും 1.03 കോടി രൂപ വീതം ഐസിസി നല്കും. ലോകകപ്പിലെ ഓരോ മത്സരത്തിനും ടീമുകള്‍ക്ക് 28.64 ലക്ഷം രൂപ വീതവും ലഭിച്ചു.

India wins ICC T20 World Cup with ₹21.5 crore prize from a total ₹101 crore pool, with possible additional rewards for players including Sanju Samson

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com