

അത്യാവശ്യം നല്ല ഹൈപ്പോടെയാണ് 'മധുരരാജ' നാളെ തീയേറ്ററുകളിൽ എത്തുന്നത്. 27 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രം 200 കോടി ക്ലബ്ബിൽ കേറുമെന്നുവരെ ഇൻഡസ്ടറിയിൽ പ്രവചനങ്ങളുണ്ട്.
സിനിമ കോടി ക്ലബിൽ കയറണമെന്ന ആഗ്രഹം തനിക്കില്ലെന്നും പകരം 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടതെന്ന് മമ്മൂട്ടിയുടെ വാക്കുകൾ. എന്തായാലും 100 കോടി ക്ലബ്ബിൽ മധുരരാജാ ഉണ്ടാകുമെന്നാണ് നിർമാതാവായ നെൽസൺ ഐപ്പ് പ്രതീക്ഷിക്കുന്നത്.
ചിത്രീകരണം 130 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇന്ത്യ കൂടാതെ ജിസിസി, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും വൈശാഖ് ചിത്രം പ്രദർശനത്തിനെത്തും.
വെളിപ്പെടുത്താത്ത തുകയ്ക്കാണ് സീ കേരളം ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. ഏകദേശം 10 കോടി രൂപയ്ക്കാണ് കരാറെന്ന് റിപ്പോർട്ടുകളുണ്ട്.
ഫഹദ് ഫാസിലിന്റെ 'അതിരൻ' ആണ് വിഷുവിന് തീയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം.
മോഹൻലാൽ ചിത്രമായ ലൂസിഫർ റിലീസ് ചെയ്ത് എട്ടു ദിവസത്തിനകം 100 കോടികളക്ഷൻ നേടി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine